ഈ ഹോട്ടലില്‍ ഭക്ഷണം പറന്നെത്തും

By Bijesh
|

മനുഷ്യര്‍ക്ക് 'പണിയില്ലാതാക്കാന്‍' വരുന്ന റോബോട്ടുകളെ കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടുകഴിഞ്ഞു. ഇനി ഹോട്ടലുകളില്‍ 'പറന്നു നടന്ന്' ഭക്ഷണം വിളമ്പുന്ന സപ്ലെയറെ ഒന്നു കാണാം. ലണ്ടനിലെ യോ സുഷി എന്ന റെസ്‌റ്റോറന്റിലാണ് ഐ ട്രേ എന്നു പേരിട്ട ഈ പറക്കും തളിക അവതരിച്ചിരിക്കുന്നത്.

ഹെലികോപ്റ്ററിന്റെ കുഞ്ഞുപതിപ്പായ ഉപകരണം വായുവിലൂടെ സഞ്ചരിച്ച് അതിഥികള്‍ക്ക് ഭക്ഷണം എത്തിക്കും. ഐപാഡിന്റെ സഹായത്തോടെയാണ് ഐ ട്രേ നിയന്ത്രിക്കുന്നത്. അടുക്കളയില്‍ നിന്നു ഭക്ഷണ പദാര്‍ഥങ്ങളുമായി ഉയരുന്ന ട്രേയെ നിയന്ത്രിക്കാന്‍ ഒരാളുണ്ടാകും.

വായിക്കുക: തൊഴിലില്ലാതാക്കുമോ ഈ റോബോട്ടുകള്‍വായിക്കുക: തൊഴിലില്ലാതാക്കുമോ ഈ റോബോട്ടുകള്‍

മുന്നിലും പിന്നിലുമായി രണ്ടു കാമറ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ നിയന്ത്രിക്കുന്ന വ്യക്തിക്ക് ഐ ട്രേയുടെ സഞ്ചാരം കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കും.

പറക്കുംതളികയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗിസ്‌ബോട്ട് സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഹെലികോപ്റ്ററിന്റെ ചെറിയ പതിപ്പായ ഐ ട്രേയില്‍ ഭക്ഷണസാധനങ്ങള്‍ വച്ചശേഷം ഐപാഡിലൂടെ നിയന്ത്രിച്ച്‌ അതിഥികളുടെ മേശയ്ക്കു സമീപം എത്തിക്കുകയാണ് ചെയ്യുക.

 

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

കഴിഞ്ഞമാസം ലണ്ടനിലെ യോ സുഷി എന്ന ജാപ്പനീസ് റെസ്‌റ്റോറന്റിലാണ് ഐ ട്രേ എന്നു പേരുള്ള പറക്കും തളികയുടെ പരീക്ഷണം നടത്തിയത്.

 

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

യോ സുഷി റെസ്‌റ്റോറന്റിലെ പുതിയ ബര്‍ഗറിന്റെ പ്രചാരണാര്‍ഥമാണ് ഐ ട്രേ നിര്‍മിച്ചത്.

 

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

പറക്കും തളികയില്‍ നിന്ന് ഭക്ഷണമെടുക്കുന്ന സ്ത്രീ

 

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ലണ്ടനില്‍ നടന്ന പരീക്ഷണത്തിനിടെ അത്ഭുതത്തോടെ ഐ ട്രേ നോക്കിക്കാണുന്നവര്‍

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഭക്ഷണം വിളമ്പുന്ന പറക്കും തളിക

ഈ ഹോട്ടലില്‍ ഭക്ഷണം പറന്നെത്തും
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X