പോസ്റ്റര്‍ പോലെ ചുരുട്ടാവുന്ന ടിവികളുമായി എല്‍ജി

|

പോസ്റ്ററുകള്‍ പോലെ ചുരുട്ടിവയ്ക്കാവുന്ന വലിയ സ്‌ക്രീനോട് കൂടിയ ടിവികള്‍ വിപണിയിലിറക്കാനൊരുങ്ങി എല്‍ജി. ഇതിലൂടെ ആഗോളവിപണിയില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയന്‍ കമ്പനി.

OLED സ്‌ക്രീനാണ് ടിവിയുടെ മറ്റൊരു പ്രത്യേകത

OLED സ്‌ക്രീനാണ് ടിവിയുടെ മറ്റൊരു പ്രത്യേകത

ചുരുട്ടാവുന്ന ടിവിയുടെ വലുപ്പം 65 ഇഞ്ചാണ്. ഒരു സ്വിച്ചില്‍ അമര്‍ത്തിയാല്‍ ടിവി സ്വയം ചുരുളും. OLED സ്‌ക്രീനാണ് ടിവിയുടെ മറ്റൊരു പ്രത്യേകത. എല്‍സിഡി സ്‌ക്രീനുകളുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുതല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാനാകും. മാത്രമല്ല മടക്കാനും എളുപ്പമാണ്.

 കടുത്ത മത്സരം

കടുത്ത മത്സരം

ചൈനീസ് കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരം എല്‍ജിയെ വിപണിയില്‍ പിന്നോട്ടടിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കരകയറാന്‍ പുതിയ ടിവികള്‍ സഹായിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 2019-ല്‍ ചുരുട്ടാവുന്ന ടിവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടെലിവിഷന്‍ വിപണി

ടെലിവിഷന്‍ വിപണി

നിലവില്‍ OLED ടിവികളുടെ വിപണി വിഹിതം 1.1 ശതമാനമാണ്. എല്‍സിഡി ടിവികളാണ് ടെലിവിഷന്‍ വിപണിയുടെ 98 ശതമാനവും കൈയാളുന്നത്. 2019-ല്‍ OLED ടിവികളുടെ വിപണി വിഹിതത്തില്‍ എഴുപത് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

5G വയര്‍ലെസ് സാങ്കേതികവിദ്യ

5G വയര്‍ലെസ് സാങ്കേതികവിദ്യ

ഇതോടൊപ്പം 5G വയര്‍ലെസ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും എല്‍ജി ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 5G സാങ്കേതികവിദ്യയ്ക്ക് കഴിയും. അടുത്തവര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എല്‍ജിയുടെ 5G സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയേക്കും. അമേരിക്കയിലായിരിക്കും ഇത് ആദ്യമെത്തുക. മറ്റ് വിപണികളില്‍ കമ്പനിയുടെ 5G ഫോണുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

5G

5G

ആദ്യ 5G ഐഫോണിന് വേണ്ടി 2020 വരെ കാത്തിരിക്കേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം സാംസങിന്റെ 5G ഫോണ്‍ അടുത്ത വര്‍ഷം തന്നെ വിപണിയിലെത്തും. സ്‌ക്രോള്‍ ചെയ്യാനും വലിച്ചുനീട്ടാനും കഴിയുന്ന സ്‌ക്രീന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സാംസങിന്റെ അണിയിറയില്‍ പുരോഗമിക്കുകയാണ്.

 

 

ഉപഭോക്താക്കളുടെ പ്രതികരണം

ഉപഭോക്താക്കളുടെ പ്രതികരണം

എന്നാല്‍ ഫോള്‍ഡ് ചെയ്യാവുന്ന സ്‌ക്രീനിന് പിറകേ പോകേണ്ടതില്ലെന്നാണ് എല്‍ജിയുടെ തീരുമാനം. ഉയര്‍ന്ന ഉത്പാദനച്ചെലവാണ് കമ്പനിയെ പിന്നോട്ടുവലിക്കുന്ന ഒരുഘടകം. മാത്രമല്ല ഉപഭോക്താക്കളുടെ പ്രതികരണം മോശമായാല്‍ അത് ലാഭത്തെ ദോഷകരമായി ബാധിക്കുമെന്ന ആശയങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നു.

സ്‌പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ രണ്ടാമത്സ്‌പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ രണ്ടാമത്

Best Mobiles in India

Read more about:
English summary
Foldable TVs Soon: LG to sell televisions That Roll Up Like Posters

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X