സ്വന്തം ശരീരം ബയോഹാക്ക് ചെയ്ത് യുവതി; കൈ ടെസ്ല കാറിന്റെ കീ ആകുമോ?

|

കീക്ക് പകരം കൈ ഉപയോഗിച്ച് ടെസ്ല കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനായി യുവതി ശരീരം ബയോഹാക്ക് ചെയ്തു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി വീഡിയോ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

 
സ്വന്തം ശരീരം ബയോഹാക്ക് ചെയ്ത് യുവതി; കൈ ടെസ്ല കാറിന്റെ കീ ആകുമോ?

ടെസ്ല മോഡല്‍ 3-ന്റെ വാലറ്റ് കാര്‍ഡില്‍ നിന്ന് ആര്‍എഫ്‌ഐഡി ചിപ് പുറത്തെടുത്ത യുവതി അതൊരു ബയോപോളിമറില്‍ സൂക്ഷിക്കുകയും അതിനുശേഷം വിദഗദ്ധ സഹായത്താല്‍ കൈയില്‍ കുത്തിവയ്ക്കുകയും ചെയ്തു. ആദ്യമായല്ല യുവതി ശരീരം ബയോഹാക്ക് ചെയ്യുന്നത്. നേരത്തേ ഇടതുകൈയില്‍ ഇംപ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ വാതില്‍ തുറക്കുന്നതിന് വേണ്ടിയായിരുന്നു ഈ സാഹസം.

സ്വന്തം ശരീരം ബയോഹാക്ക് ചെയ്ത് യുവതി; കൈ ടെസ്ല കാറിന്റെ കീ ആകുമോ?

ആര്‍എഫ്‌ഐഡി ചിപ് കൈയില്‍ സ്ഥാപിക്കുന്നതിന് ഏകദേശം ഒരുവര്‍ഷം വേണ്ടിവന്നുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു. കൈ ഉപയോഗിച്ച് ടെസ്ല മോഡല്‍ 3 കാര്‍ സ്റ്റാര്‍ട്ടാക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ വിജയിച്ചോ എന്ന കാര്യം വ്യക്തമല്ല.

സ്വന്തം ശരീരം ബയോഹാക്ക് ചെയ്ത് യുവതി; കൈ ടെസ്ല കാറിന്റെ കീ ആകുമോ?

ബയോഹാക്കിംഗിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള ഘട്ടങ്ങളുടെ വീഡിയോ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെസ്ലയുടെ ബഗ് ബൗണ്ടി പ്രോഗ്രാമില്‍ അംഗമാണ് താനെന്ന് യുവതി അവകാശപ്പെടുന്നു. താക്കോലില്ലാതെ ടെസ്ല സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കാന്‍ കഴിയുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം.

Best Mobiles in India

Read more about:
English summary
Amie already had a RFID chip implanted in her hand, and she thought she could transfer the information from her Tesla keycard to her chip.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X