100 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുമായി ഐഡിയ!

Written By:

രാജ്യത്ത് മൊബൈല്‍ ഫോണ്‍ രംഗത്ത് മികച്ച സേവനം കാഴ്ച വയ്ക്കുന്ന ഒരു ടെലികോം കമ്പനിയാണ് ഐഡിയ. കൂടാതെ ഇന്ത്യയിലെ മൂന്നാമത്തെ ടെലികോം ഓപ്പറേറ്ററാണ് ഐഡിയ.

100 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുമായി ഐഡിയ!

എല്ലാ ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നത് ജിയോ വിപണിയില്‍ സ്ഥാനം പിടിച്ചതിനു ശേഷമാണ്. ഐഡിയ കൂടാതെ എയര്‍ടെല്‍, വോഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവയും പല അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ ഓഫറുകള്‍ കൊണ്ടു വന്നിട്ടുണ്ട്.

ഐഡിയ ഇപ്പോള്‍ ഏറ്റവും മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ്. ഈ ഓഫറിനെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജാക്ക്‌പോട്ട് ഓഫര്‍

ഐഡിയയുടെ പുതിയ ഓഫറിന്റെ പേരാണ് ജാക്ക്‌പോട്ട് ഓഫര്‍. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

100 രൂപ

മൈ ഐഡിയ ആപ്പില്‍ നിന്നും 100 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതി മാസം 10ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഈ ഓഫര്‍ ആദ്യത്തെ മൂന്നു മാസമാണ്.

ടെലികോം മൊബൈല്‍ ആപ്ലിക്കേഷന്‍

ഭാരതി എയര്‍ടെല്ലും വോഡാഫോണും സൗജന്യ ഡാറ്റകള്‍ ഇന്ത്യയിലെ അതാത് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ടെലികോം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ സൗജന്യ ഡാറ്റ നേടാവുന്നതാണ്.

348 പ്ലാന്‍

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഐഡിയയുടെ മറ്റൊരു ഓഫറാണ് 348 രൂപയുടെ പ്ലാന്‍. ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി 4ജി ഡാറ്റയും പ്രതി ദിനം ലഭിക്കുന്നു. ഈ ഓഫര്‍ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്.

ഐഡിയയുടെ മറ്റൊരു ഓഫര്‍

ഐഡിയയുടെ പുതിയ പാക്കിന്റെ വില 199 രൂപ മുതലാണ് തുടങ്ങുന്നത്. എല്ലാ ഐഡിയ ഉപഭോക്താക്കള്‍ക്കും ഐഡിയയുടെ ഈ പുതിയ പാക്ക് ലഭ്യമാണ്.

 

 

1ജിബി 4ജി ഡാറ്റ പ്രതിദിനം

ഈ ഓഫറിന്റെ അടിസ്ഥാനത്തില്‍ 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു അടുത്ത മൂന്നു മാസം വരെ.

 

 

1ജിബി ഡാറ്റ പ്രതിദിനം 2018 മാര്‍ച്ച് വരെ

മൂന്നു മാസം കഴിഞ്ഞാല്‍ 300 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി പ്രതിദിനം മാര്‍ച്ച് 31, 2018 വരെ ഉപയോഗിക്കാം. ഇത് ഐഡിയയുടെ ഏറ്റവും നല്ലൊരു പ്ലാനാണ്.

 

 

മറ്റു പ്ലാനും നല്‍കുന്നു

നിങ്ങള്‍ 499 രൂപയുടെ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തില്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല. അതിനു തുല്യമായി വരുന്ന മറ്റു പ്ലാനുകളും നിങ്ങള്‍ക്കു ലഭിക്കുന്നു, അതായത് 349 രൂപയ്ക്കും 498 രൂപയ്ക്കും റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 50 രൂപ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഒരു മാസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്നു. ആദ്യത്തെ മൂന്നുമാസ വരിക്കാര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

 

 

വളരെ നല്ല സമയം

ഇപ്പോള്‍ ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു നല്ല സമയമാണ്. ഏറ്റവും മികച്ച ഡാറ്റ ഓഫറുകള്‍ നല്‍കുന്നതിനാല്‍ ഇതു നിങ്ങള്‍ക്കു മുതലെടുക്കാം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea Cellular, India's third largest telecom operator said that it has launched a Data Jackpot offer for postpaid customers, offering upto 10GB data per month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot