മൈക്രോമാക്‌സ് ചെയര്‍മാനായി മുന്‍ എയര്‍ടെല്‍ സി.ഇ.ഒ!!!

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ പുതിയ ചെയര്‍മാനായി മുന്‍ എയര്‍ടെല്‍ സി.ഇ.ഒ സഞ്ജയ് കപൂറിനെ നിയമിച്ചു. നേരത്തെ കമ്പനിയുടെ സി.ഇ.ഒ ആയി മുന്‍ സാംസങ്ങ് ഇന്ത്യ മേധാവി വിനീത് തനേജയെ അടുത്തിടെ മൈക്രോമാക്‌സ് നിയമിച്ചിരുന്നു.

മൈക്രോമാക്‌സ് ചെയര്‍മാനായി മുന്‍ എയര്‍ടെല്‍ സി.ഇ.ഒ!!!

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്ത് കാര്യമായ സംഭാവനകള്‍ നല്‍കിയ സഞ്ജയ് കപൂര്‍ മൈക്രോമാക്‌സിന്റെ ഭാഗമാകുന്നത് അതിയായ സന്തോഷമുള്ള കാര്യമാണെന്നും കമ്പനിയെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതിന് അദ്ദേഹത്തിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമനവുമായി ബന്ധപ്പെട്ട മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ പറഞ്ഞു.

മൈക്രോമാക്‌സിന്റെ ബോര്‍ഡിനേയും മാനേജ്‌മെന്റിനേയും നയിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സഞ്ജയ് കപൂറും പ്രതികരിച്ചു.

1998 -ജൂലൈയില്‍ എയര്‍ടെല്ലില്‍ ചേര്‍ന്ന സഞ്ജയ് കപൂര്‍ മാര്‍ച് 2010 മുതല്‍ മെയ് 2013 വരെ കമ്പനിയുടെ ഇന്ത്യ, സൗത് ഏഷ്യ റീജിയന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot