മുന്‍ ആപ്പിള്‍ സി.ഇ.ഒ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് അവതരിപ്പിക്കുന്നു

Posted By:

ആപ്പിളിന്റെ മുന്‍ സി.ഇ.ഒ ജോണ്‍ സ്‌കുള്ളിയെപറ്റി കേട്ടിട്ടുണ്ടോ. കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം മുഖ്യധാരയില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതൊരു വനവാസമായിരുന്നില്ല താനും. ഇപ്പോള്‍ ഇന്ത്യയില്‍ പുതിയൊരു വിപ്ലവത്തിനു തുടക്കമിടാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

സംഗതി മറ്റൊന്നുമല്ല. സ്‌കുള്ളി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്. എന്നാല്‍ ആപ്പിള്‍ ഐ ഫോണിനെ പോലെ വിലകൂടിയ ഫോണായിരിക്കില്ല ഇത്. മറിച്ച് 5000 മുതല്‍ 15000 രൂപവരെ വിലവരുന്ന ഫോണുകളായിരിക്കും.

മുന്‍ ആപ്പിള്‍ സി.ഇ.ഒ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന

സ്‌കുള്ളിക്കു കൂടി പങ്കാളിത്തമുള്ള, സിംഗപ്പൂര്‍ ആസ്ഥാനമായ ഇന്‍ഫ്‌ െളക്‌സിയോണ്‍പോയന്റ് എന്ന സ്ഥാപനമാണ് ഇതിനായി പണം മുടക്കുന്നത്. നിലവിലെ മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണ്‍ വിഭാഗം മേധാവി അജയ്ശര്‍മയായിരിക്കും പുതിയ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ മേധാവി എന്നും കേള്‍ക്കുന്നു.

ഫോണിന്റെ സാങ്കേതികപരമായ കാര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും ആന്‍ഡ്രോയ്ഡ് തന്നെയായിരിക്കും ഒ.എസ്. എന്നാണ് കരുതുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഫോണുകള്‍ ഇറങ്ങാനാണ് സാധ്യത.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot