Home
News

ഐഫോൺ 13 ഉടമകൾ ഒരുകാരണവശാലും ഐഒഎസ് 17 ഡൗൺലോഡ് ചെയ്യരുത്; അ‌പകടം വെളിപ്പെടുത്തി മുൻ ജീവനക്കാരൻ

ഇപ്പോൾ ഇന്ത്യയിൽ വിവിധ ഓൺ​ലൈൻ പ്ലാറ്റ്ഫോമുകളിലും ഇ-കൊമേഴ്സ് ​സൈറ്റുകളിലും ഫെസ്റ്റിവൽ സെയിൽ പൊടിപൊടിക്കുകയാണ്. എല്ലാ ഫെസ്റ്റിവൽ സെയിലുകളിലെയും പോലെ സ്മാർട്ട്ഫോണുകൾക്കാണ് ഇത്തവണയും വൻ ഡിമാൻഡ്. അ‌തിൽത്തന്നെ, ഐഫോൺ സ്വന്തമാക്കണം എന്ന മോഹം നിറവേറ്റാൻ ഈ അ‌വസരം ഉപയോഗപ്പെടുത്തുന്നവരുമേറെ. ഐഫോൺ 15 സീരീസുകളുടെ വരവോടെ മുൻമോഡലുകളുടെ വിലകുറഞ്ഞു.

ഐഫോൺ-15 സീരീസുകൾക്കൊപ്പം ഐ​ഫോൺ-14, ഐഫോൺ-13 എന്നിവയും വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ ലഭ്യമാണ്. ഇതിൽ ഏറ്റവുമധികം ആളുകൾ വാങ്ങാൻ പരിണഗിക്കുന്നത് ഐഫോൺ 13 ആണ്. വൻ വിലക്കുറവിൽ സ്വന്തമാക്കാം എന്നതാണ് അ‌തിന് കാരണം. 40000 രൂപയിൽ താഴെവിലയിൽ പല പ്ലാറ്റ്ഫോമുകളും ഐഫോൺ 13 വിൽക്കുന്നു.

ഐഫോൺ 13 ഉടമകൾ ഒരുകാരണവശാലും ഐഒഎസ് 17 ഡൗൺലോഡ് ചെയ്യരുത്?

ഇത്രയും വിലക്കുറവിൽ ഐഫോൺ 13 ലഭിക്കുന്നതിനാൽ തന്നെ നിരവധി പേർ ഈ അ‌വസരം ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഇങ്ങനെ ഓഫറിൽ ഐഫോൺ വാങ്ങിയവും ഇതിന് മുൻപ് ഐഫോൺ വാങ്ങിയവരും ശ്രദ്ധിക്കാൻ ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വയം പ്രഖ്യാപിത മുൻ ആപ്പിൾ സെയിൽസ് സ്പെഷ്യലിസ്റ്റ്, ടൈലർ മോർഗൻ.

ഐഫോൺ 13 ഉടമകൾ, ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 17-ലേക്ക് തങ്ങളുടെ സ്മാർട്ട്ഫോൺ അപ്‌ഡേറ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ടൈലർ മോർഗന്റ മുന്നറിയിപ്പ്. ടിക് ടോക്കിലെ @hitomidocameraroll എന്ന ഹാൻഡിലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ ആണ് മോർഗൻ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വീഡിയോ അ‌ടുത്തിടെ ടിക്ടോക്കിൽ ഏറെ ​വൈറലായിരുന്നു.

ഐഒഎസ് 17 അപ്‌ഡേറ്റ് പഴയ ഐഫോൺ മോഡലുകളെ കാര്യമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചതായി മോർഗൻ വീഡിയോയിൽ അവകാശപ്പെടുന്നു. സെപ്റ്റംബർ 17-ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 4.6 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. തന്റെ വ്യക്തിപരമായ അ‌നുഭവം എന്ന നിലയിൽ നിരവധി പ്രശ്നങ്ങൾ അ‌ദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

ആപ്പ് ക്രാഷുകൾ, ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ മീഡിയ ആപ്പുകളിലെ ലാഗ് പോലുള്ള പ്രശ്‌നങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. ​വൈ​ഫൈ കണക്റ്റിവിറ്റി പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾ ആപ്പിളിന്റെ ഭാഗത്തുനിന്ന് ബോധപൂർവായി ഉണ്ടാകുന്നതാണ് എന്നാണ് അ‌ദ്ദേഹത്തിന്റെ വാദം. കാരണം ആപ്പിൾ ഓരോ അപ്‌ഡേറ്റിലും പുതിയ ഐഫോൺ മോഡലുകൾക്ക് മുൻഗണന നൽകുന്നു.

ഐ‌ഒ‌എസ് 17 നെയിംഡ്രോപ്പ്, സ്റ്റാൻഡ്‌ബൈ മോഡ് പോലുള്ള പുതിയ സവിശേഷതകളുമായാണ് വരുന്നത്. എന്നാൽ ഐ‌ഒ‌എസ് 17 പ്രാഥമികമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഐഫോൺ 15-ന് വേണ്ടിയാണെന്നും ഇത് ഐഫോൺ 14-ൽ പ്രവർത്തിക്കുമെങ്കിലും, ഐഫോൺ 13-ന്റെയും പഴയ മോഡലുകളുടെയും പെർഫോമൻസിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഐഫോൺ 13 ഉടമകൾ ഒരുകാരണവശാലും ഐഒഎസ് 17 ഡൗൺലോഡ് ചെയ്യരുത്?

ഐ​ഒഎസ് പഴയ ഐഫോണുകളുടെ വേഗത ഗണ്യമായി കുറയ്ക്കുമെന്നാണ് മോർഗന്റെ പ്രധാന വാദം. ഉപയോക്താക്കൾ വിവിധ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഏറ്റവും പുതിയ അ‌പ്ഡേറ്റ് ഉറപ്പാക്കണം എന്നാണ് ആപ്പിൾ എപ്പോഴും ഉപദേശിക്കാറുള്ളത്. എന്നാൽ, പഴയ ഐഫോണുകൾക്ക് ഐഒഎസ് 17 അപ്‌ഡേറ്റ് "ഒട്ടും ആവശ്യമില്ല" എന്ന് മോർഗൻ ഉറപ്പിച്ചു പറയുന്നു.

ബാറ്ററി ലൈഫിലെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളും മോർഗൻ ഉന്നയിച്ചു, പഴയ ഐഫോൺ ഉടമകൾ അവരുടെ ഉപകരണങ്ങൾ ദിവസത്തിൽ മൂന്നോ നാലോ തവണ ചാർജ് ചെയ്യേണ്ടിവരുമെന്ന് മോർഗൻ പ്രസ്താവിച്ചു. മോർഗന്റെ ഈ അ‌ഭിപ്രായത്തോടുള്ള പ്രതികരണം തേടി ന്യൂയോർക്ക് പോസ്റ്റ് ആപ്പിളിനെ ബന്ധപ്പെട്ടെങ്കിലും കമ്പനി നിശബ്ദത പാലിച്ചു.

അപ്‌ഡേറ്റ് ചെയ്യും മുമ്പ് മൊത്തത്തിലുള്ള ഫോൺ എക്സ്പീരിയൻസ് പരിഗണിക്കാൻ ടൈലർ മോർഗൻ ഐഫോൺ ഉപയോക്താക്കളെ ഉപദേശിക്കുന്നു. തങ്ങളുടെ നിലവിലെ ഐഒഎസ് പതിപ്പിൽ സംതൃപ്തരാണെങ്കിൽ, അതിൽ ഉറച്ചുനിൽക്കുന്നതാണ് നല്ലതെന്ന് അ‌ദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ ഐഒഎസ് അപ്‌ഡേറ്റുകൾ പഴയ മോഡലുകൾക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Best Mobiles in India

English summary
Tyler Morgan advises iPhone 13 owners to avoid updating their smartphone to the latest operating system, iOS 17. Morgan has given such a warning through a video released through the handle @hitomidocameraroll on Tik Tok. This video was very viral on Tiktok recently.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X