Home
News

SAP മുന്‍ സി.ടി.ഒ വിശാല്‍ സിക്ക പുതിയ ഇന്‍ഫോസിസ് സി.ഇ.ഒ???

By Bijesh

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സി.ഇ.ഒ ആയി മുന്‍ SAP ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ വിശാല്‍ സിക്ക നിയമിതനായേക്കുമെന്ന് സൂചന. പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ഇന്‍ഫോസിസിസിലെ ചില ഉന്നതര്‍തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അറിയുന്നു.

SAP മുന്‍ സി.ടി.ഒ വിശാല്‍ സിക്ക പുതിയ ഇന്‍ഫോസിസ് സി.ഇ.ഒ???

ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ SAPയുടെ സി.ടി.ഒയും ബോര്‍ഡ് മെമ്പറുമായിരുന്ന 47-കാരന്‍ വിശാല്‍ സിക്ക കഴിഞ്ഞമാസം കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇന്‍ഫോസിസില്‍ ചേരുന്നതിനു മുന്നോടിയായിട്ടാണ് രാജി എന്നാണ് സൂചന. വാര്‍ത്ത സത്യമാണെങ്കില്‍ ിന്‍ഫോസിസിന്റെ സി.ഇ.ഒ ആകുന്ന, കമ്പനിയുടെ സ്ഥാപകനല്ലാത്ത ആദ്യ വ്യക്തിയായിരിക്കും വിശാല്‍.

ഇന്‍ഫോസിസ് സി.ഇ.ഒ തെരഞ്ഞെടുപ്പ് സമതിയില്‍ ഉള്ള കെ.വി. കാമത്തിനും നാരായണമൂര്‍ത്തിക്കും നേരത്തെ തന്നെ വിശാല്‍സിക്കയെ നിയമിക്കുന്നതിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ഇന്‍ഫോസിസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയോ വിശാല്‍ സിക്കയോ പ്രതികരിച്ചിട്ടില്ല.

SAP യുടെ ഡാറ്റ ക്രഞ്ചിംഗ് ടൂള്‍ ആയ HANA യുടെ ശില്‍പിയാണ് വിശാല്‍ സിക്ക.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X