ലോകത്തിലെ ഏറ്റവും മികച്ച ഗെയിമുകളിൽ ഒന്നായ Fortnite ജൂലായ് 24ന് ആൻഡ്രോയിൽ എത്തുന്നു!

By GizBot Bureau
|

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഗെയിമുകളിൽ ഒന്നായ Fortnite സർവൈവൽ ഗെയിം ആൻഡ്രോയ്ഡിലേക്ക് വരുന്നു. കൃത്യമായ തിയ്യതി ഗെയിം നിർമാതാക്കളായ ടെൻസെന്റ് ഗെയിംസ് പറഞ്ഞിട്ടില്ലെങ്കിലും ജൂലായ് 24 എന്ന കലണ്ടർ ചിത്രത്തോട് കൂടിയാണ് പുതിയ ട്വിറ്റർ പോസ്റ്റ് കമ്പനി ഇട്ടിരിക്കുന്നത്.

 
ലോകത്തിലെ ഏറ്റവും മികച്ച ഗെയിമുകളിൽ ഒന്നായ Fortnite ജൂലായ് 24ന് ആൻഡ്രോ

മുകളിൽ പറഞ്ഞിരുന്നു ഇതൊരു സര്‍വൈറല്‍ ഷൂട്ടിംഗ് ഗെയിം ആണെന്ന്. ഇതിന്റെ ഫ്രീ ടൂ പ്ലേ ബാറ്റിൽ റോയല്‍ മോഡാണ് ഗെയിമിനെ ജനപ്രിയമാക്കുന്നത്. നൂറു കണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവയ്ക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവച്ച് വീഴ്ത്തുന്നതുമാണ് ഗെയിം.

സൗജന്യമായ ഗെയിം ആണ്, കൂടാതെ വളരെ രസവും എന്നതാണ് ഗെയിം ഇത്ര പ്രശസ്തമാകാൻ കാരണം. ഗെയിമിന് രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഫോര്‍ട്ട്‌നൈറ്റ്: ബാറ്റില്‍ റോയലി എല്ലാവര്‍ക്കും സൗജന്യമായി കളിക്കാവുന്ന ഒരു ഭാഗമാണ്, ഇത് pvp സ്‌റ്റെലില്‍ മറ്റു കളിക്കാര്‍ക്കെതിരെയായി കളിക്കുന്നു. ഇതിന് നല്ലൊരു ഇന്റര്‍നെറ്റും അനിവാര്യമാണ്.

 

ഒന്നു നമുക്ക് ഉറപ്പിക്കാം, ഈ ഗെയിമിന് കിടിലന്‍ ഗ്രാഫിക്‌സായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഒരേ രീതിയില്‍ അനുഭവിക്കാന്‍ സാധ്യത വളരെ കുറവായിരിക്കും. കാരണം ഡിവൈസ് മാറുന്നതനുസരിച്ച് ഗെയിം പ്ലേയ്‌സ് സ്മൂത്ത് ആകാന്‍ ഡവലപ്പേഴ്‌സ് അത് ക്രീകരിക്കുക തന്നെ ചെയ്യും. ഡിവൈസ് അനുസരിച്ച് ഗ്രാഫിക്‌സിലും വ്യത്യാസമായിരിക്കും. എന്തായാലും 30fbs മിനിമം ഗ്രാഫിക്‌സായി വയ്ക്കുമെന്നു വിശ്വസിക്കാം.

സ്‌റ്റോറേജ് 2ജിബി എങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. 2ജിബി റാം ഫോണില്‍ ഉണ്ടായിരുന്നാല്‍ തന്നെ വളരെ നന്നായി ഗെയിം കളിക്കാം. മിക്കതും ഓട്ടോമാറ്റിക് ആക്കി ഗെയിംപ്ലേയിസ് ലളിതമാക്കാന്‍ ശ്രമിക്കും. പുതിയ പുതിയ കാര്യങ്ങള്‍ നിരന്തരമായി ഡവലപ്പേഴ്‌സ് അപ്‌ഡേറ്റ് ചെയ്യും. പുതിയ തരത്തിലുളള ആയുധങ്ങളാണ് ഡവലപ്പേഴ്‌സ് കൊണ്ടു വരുക. എന്നാൽ ഇതിന്റെ വ്യാജ ഗെയിമുകളും നിരവധിയായി പ്ളേ സ്റ്റോറിൽ എത്തുന്നുണ്ട്. അവയെ ഒന്ന് സൂക്ഷിക്കുക. ഈ ഗെയിം ആന്‍ഡ്രോയിഡ് ഡിവൈസില്‍ എത്തിയ ശേഷം മാത്രം കളിക്കുക.

ജിയോ ഫോൺ ഉപഭോക്താക്കൾക്ക് മറ്റൊരു സന്തോഷവാർത്ത കൂടെ.. ഗൂഗിൾ മാപ്‌സ് ആപ്പ് പുറത്തിറങ്ങി!ജിയോ ഫോൺ ഉപഭോക്താക്കൾക്ക് മറ്റൊരു സന്തോഷവാർത്ത കൂടെ.. ഗൂഗിൾ മാപ്‌സ് ആപ്പ് പുറത്തിറങ്ങി!

Best Mobiles in India

Read more about:
English summary
Fortnite for Android Will Be Released on July 24

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X