200ൽ അധികം വിവാഹമോചനങ്ങൾക്ക് കാരണമായി ഈ ഗെയിം!

|

ലോകത്ത് ഏറ്റവും അധികം ആളുകളെ ആകർഷിച്ച ഇന്ന് ഏറ്റവുമധികം ആളുകൾ കളിച്ചുകൊണ്ടിരുന്ന ഗെയിം ആയ ജ്ജ്ജ്ജ് നെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ഗെയിംപ്ളേ ഇത്രയും ആളുകളെ ആകർഷിച്ചപ്പോൾ രാവും പകലും വ്യത്യാസമില്ലാതെ ജോലിക്കും ക്ലാസ്സിനും പോകാതെ ഒന്നിലും ശ്രദ്ധിക്കാതെ വീട്ടുകാരെ പോലും നേരാവണ്ണം നോക്കാതെ ഈ ഗെയിമിൽ മുഴുകിയിരിക്കുന്നവർ കുറവല്ല. അതിനാൽ തന്നെ ഗെയിം ഇത്തരത്തിൽ ആളുകളെ വഴിതെറ്റിക്കുന്നു അല്ലെങ്കിൽ തെറ്റായ ഒരു പ്രവണത ഉണ്ടാക്കുന്നു എന്ന പഴി കേട്ടിട്ടുണ്ട്.

കളിയിൽ മുഴുകി സകലതും മറക്കുമ്പോൾ..

കളിയിൽ മുഴുകി സകലതും മറക്കുമ്പോൾ..

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ഗെയിമുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പല തരത്തിലുള്ള വാർത്തകളും ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് വന്നപ്പോൾ അതുപോലും ഗൗനിക്കാതെ കളിയിൽ മുഴുകിയിരുന്ന ചെറുപ്പക്കാരൻ മുതൽ മുഴുവൻ നേരവും സോഫയിലിരുന്നു ഗെയിം കളിച്ച് എഴുനേൽക്കാൻ പോലും സമയമില്ലാതെ അവിടെത്തന്നെ മൂത്രമൊഴിക്കുകയും മറ്റും ചെയ്ത ഏഴുവയസ്സുകാരി പെൺകുട്ടിയുടെ സംഭവങ്ങൾ വരെ ഇതിൽ പെടും.

 ഗെയിം പഠിപ്പിക്കാൻ കുട്ടിയെ ട്യൂഷന് വിട്ട അമ്മ!

ഗെയിം പഠിപ്പിക്കാൻ കുട്ടിയെ ട്യൂഷന് വിട്ട അമ്മ!

ഇതിന് പുറമെയാണ് കഴിഞ്ഞ മാസം വേറൊരു വാർത്തയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ ഗെയിം പഠിപ്പിക്കാൻ മണിക്കൂറിന് 20 ഡോളർ വെച്ചുവരെ കൊടുത്തുകൊണ്ട് വിട്ടതായിട്ടായിരുന്നു ആ വാർത്ത പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. Journal മാധ്യമത്തിനോട് ആലി ഹിക്സ് എന്ന അമ്മ പറഞ്ഞ പ്രകാരം Fortnite ഗെയിം പഠിപ്പിക്കുന്നതിനായി തന്റെ പത്തു വയസ്സുള്ള മകനെ ട്യൂഷന് വിട്ടു എന്നും നാല് മണിക്കൂർ പഠനത്തിനായി 50 ഡോളർ ഫീസ് ആയി നൽകി എന്നുമാണ്.

 200ന് മേലെ വിവാഹമോചന കേസുകൾ!

200ന് മേലെ വിവാഹമോചന കേസുകൾ!

എന്തായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് നിങ്ങൾക് മനസ്സിലായിക്കാണുമല്ലോ എന്തുമാത്രം ഗുരുതരമാണ് ഈ ഗെയിമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നത്. എന്നാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന വിശ്വാസയോഗ്യമായ ചില റിപ്പോർട്ടുകൾ പറയുന്നത് യുകെയിൽ മാത്രം 200നു മേലെ വിവാഹമോചന കേസുകൾക്ക് ഈ ഗെയിം കാരണമായിരുന്നു എന്നാണ്.

ഇതിനെല്ലാം കാരണം ഈ ഒരൊറ്റ ഗെയിം!

ഇതിനെല്ലാം കാരണം ഈ ഒരൊറ്റ ഗെയിം!

ഡിവോഴ്സ് ഓൺലൈനിൽ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊത്തം 2018 ൽ ലഭിച്ച വിവാഹമോചന കേസുകളിൽ അഞ്ചു ശതമാനത്തോളം ഈ ഗെയിം കാരണമാണെന്നാണ്. മുഴുവൻ സമയവും ഗെയിം കളിച്ചിരുന്ന് ഭാര്യയേയും കുട്ടികളെയും കുടുംബത്തെയും നോക്കാതെ ജോലിക്ക് കൂടി പോകാതെയാകുമ്പോൾ ആരായാലും വിവാഹമോചനത്തിന് അപേക്ഷിച്ചുപോകും. എന്തായാലും ഈ പ്രവണത കൂടിവരുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ 'ഗ്യാലക്‌സി A7 (2018) അവതരിപ്പിച്ചു..!സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ 'ഗ്യാലക്‌സി A7 (2018) അവതരിപ്പിച്ചു..!

 

 


Best Mobiles in India

Read more about:
English summary
Fortnite is Responsible for Over 200 Devorces this Year

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X