എസ്എംഎസ് അയയ്ക്കുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനികളെ ശിക്ഷിക്കാം

Posted By: Staff

എസ്എംഎസ് അയയ്ക്കുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനികളെ ശിക്ഷിക്കാം

ടെലിമാര്‍ക്കറ്റിംഗ് എസ്എംഎസുകള്‍ ഫോണുകളിലേക്ക് ഒഴുകുന്നതിന് ശമനം വന്നെങ്കിലും ഇപ്പോഴും അവ ഇടയ്ക്കിടെ ശല്യപ്പെടുത്തുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം, മാത്രമല്ല, ഇത്തരം കമ്പനികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും സാധിക്കും. ഒരു പ്രത്യേക നമ്പറിലേക്ക് ഈ എസ്എംഎസ്  ഫോര്‍വേര്‍ഡ് ചെയ്താല്‍ മാത്രം മതി. ട്രായ് ആണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി എത്തിയിട്ടുള്ളത്.

1909 എന്ന നമ്പറിലേക്കാണ് ടെലിമാര്‍ക്കറ്റിംഗ് കമ്പനികളുടെ എസ്എംഎസുകള്‍ ഉപയോക്താക്കള്‍ ഫോര്‍വാര്‍ഡ് ചെയ്യേണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍

ഈ കമ്പനിക്കെതിരെ നടപടി സ്വീകരിക്കും. ഇമെയില്‍, വെബ് എന്നിവയില്‍ ഇത്തരം പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും പരിഗണനയിലാണ്.

രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇത്തരം സന്ദേശങ്ങള്‍ ഫോണുകളിലേക്ക് അയച്ചാല്‍ 500 രൂപ നിരക്കില്‍ ഓരോ എസ്എംഎസിനും പിഴ ഈടാക്കാനാകുമെന്നും ട്രായ് നിര്‍ദ്ദേശത്തിലുണ്ട്. ഇവ വീണ്ടും തുടര്‍ന്നാല്‍ ഈ കമ്പനിയുടെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കാനും ട്രായ്ക്ക് അവകാശമുണ്ടാകും.

ഇടപാടുകള്‍ സംബന്ധിച്ച എസ്എംഎസുകള്‍ അയയ്ക്കുന്ന ബാങ്കുകള്‍ പോലും രജിസ്റ്റര്‍ ചെയ്ത ടെലിമാര്‍ക്കറ്റിംഗ് കമ്പനികളെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

Please Wait while comments are loading...

Social Counting