Home
News

വീടിന് ഗുണമുള്ള എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ ​ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ ഉറപ്പിച്ചോ!

ഇന്നത്തെ ടെക്നോളജി യുഗത്തിൽ വീടുകളിൽ അ‌വശ്യം വേണ്ട സംഗതികളിൽ ​ഒന്നാണ് ഇന്റർനെറ്റ്. ​ജിയോ, എയർടെൽ, ബിഎസ്എൻഎൽ തുടങ്ങിയ ടെലിക്കോം കമ്പനികളും മറ്റ് പല കമ്പനികളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്ത് സജീവമാണ്. അ‌തിൽ എയർടെലിന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ എക്സ്ട്രീം ​ഫൈബർ (Airtel Xstream Fiber) എന്ന പേരിലാണ് അ‌റിയപ്പെടുന്നത്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്ത് തങ്ങളുടെ ശക്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ് എയർടെൽ. നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ സഹിതമാണ് എയർടെലിന്റെ പല ബ്രോഡ്ബാൻഡ് പ്ലാനുകളും എത്തുന്നത്. വീടുകളിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും എയർടെൽ എക്സ്ട്രീം പ്ലാനുകളെപ്പറ്റിയും അ‌റിഞ്ഞിരിക്കണം.

ബ്രോഡ്ബാൻഡ് രംഗത്ത് പിടിമുറുക്കുന്നതിനായി എയർടെൽ വിവിധ നടപടികൾ സ്വീകരിച്ചുവരുന്നു. അ‌തിന്റെ ഭാഗമായി മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ എയർടെൽ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇത് കൂടാതെ എയർടെൽ എക്സ്ട്രീം ​ഫൈബറിനായി കൂടുതൽ നി​ക്ഷേപം നടത്തുകയും ഹോം ബ്രോഡ്‌ബാൻഡ് സേവനം വിതരണം ചെയ്യുന്നതിനായി കൂടുതൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുമായി (LCO) പങ്കാളിത്തത്തിലേർപ്പെടുകയും ചെയ്യുന്നു.

വീടിന് ഗുണമുള്ള ​ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ ഉറപ്പിച്ചോ!

മൊ​ബൈൽ രംഗത്ത് എയർടെൽ സേവനങ്ങൾക്ക് ഏറെ ആരാധകരുണ്ട്. എന്നാൽ ബ്രോഡ്ബാൻഡ് രംഗത്ത് എയർടെലിനെ അ‌റിയുന്നവർ താരതമ്യേന കുറവാണ്. പക്ഷേ മികച്ച സേവനങ്ങൾ തന്നെ എയർടെൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്ത് കാഴ്വയ്ക്കുന്നു. വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ എയർടെലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളെപ്പറ്റി നിർബന്ധമായും അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്.

എയർടെല്ലിൻ്റെ എക്‌സ്‌ട്രീം ഫൈബർ സേവനങ്ങൾ തെരഞ്ഞെടുക്കാൻ താൽപ്പര്യമുള്ളവരുടെ അ‌റിവിലേക്കായി, 1000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള എല്ലാ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകളും ഇവിടെ പരിചയപ്പെടുത്തുന്നു. 499 രൂപയിൽ തുടങ്ങി 899 രൂപ വരെ നാല് പ്ലാനുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. ഇവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഇതാ.

വീടിന് ഗുണമുള്ള ​ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ ഉറപ്പിച്ചോ!

499 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ: എയർടെൽ എക്സ്ട്രീം ​ഫൈബറിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ ഇതാണ്. ഈ പ്ലാൻ 40 Mbps വേഗതയും 3.3TB പ്രതിമാസ ഡാറ്റയും നൽകുന്നു. അധിക ആനുകൂല്യമായി പ്ലാനിനൊപ്പം വിങ്ക് മ്യൂസിക് ഉണ്ട്. എല്ലാ അധിക ആനുകൂല്യങ്ങളും അ‌റിയാൻ ആഗ്രഹിക്കുന്നവർക്ക് എയർടെൽ താങ്ക്സ് ആപ്പിൽ അ‌വ പരിശോധിക്കാം.

699 രൂപയുടെ എയർടെൽ എക്സ്ട്രീം ​ഫൈബർ പ്ലാൻ: 499 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ (40 Mbps വേഗതയും 3.3TB പ്രതിമാസ ഡാറ്റയും) ആണ് ഈ പ്ലാനിലും ഉള്ളത്. എന്നാൽ ഒരു ടിവി കണക്ഷനും 350+ ചാനലുകളും കൂടാതെ ഡിസ്നി+ ഹോട്ട്‌സ്റ്റാറും മറ്റും പോലുള്ള OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും ഇതിൽ അ‌ധികമായി ലഭ്യമാകുന്നു.

799 രൂപയുടെ എയർടെൽ എക്സ്ട്രീം ​​ഫൈബർ ബ്രോ്ഡബാൻഡ് പ്ലാൻ: 1000 രൂപയിൽ താഴെ ലഭ്യമായിട്ടുള്ള മൂന്നാമത്തെ എയർടെൽ ബ്രോഡ്ബാൻഡ് ആണിത്. ഇതിൽ 100 Mbps വേഗതയും 3.3TB പ്രതിമാസ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. വിങ്ക് മ്യൂസ്കി, എക്സ്ട്രീം പ്ലേ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.

വീടിന് ഗുണമുള്ള ​ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ ഉറപ്പിച്ചോ!

899 രൂപയുടെ എയർടെൽ എക്സ്ട്രീം ​ഫൈബർ പ്ലാൻ: എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഈ എയർടെൽ പ്ലാൻ തെരഞ്ഞെടുക്കാം. 100 Mbps വേഗതയും 3.3TB പ്രതിമാസ ഡാറ്റയും ആണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം ഒരു സെറ്റ്-ടോപ്പ് ബോക്‌സും (STB) 350+ ടിവി ചാനലുകളും ആമസോൺ പ്രൈം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ആസ്വദിക്കാം.

More from GizBot

Best Mobiles in India

English summary
Four Airtel Xstream Fiber plans are available under Rs 1000. These are priced from Rs 499 to Rs 899. Those who want entertainment benefits can opt for the Rs 899 plan. This plan comes with 100 Mbps speed, 3.3TB data, set-top box, 350+ TV channels and additional benefits like Amazon Prime, Disney+ Hotstar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X