സൈബർ കുറ്റവാളികളെ സഹായിക്കാൻ FraudGPT; ഇനി സ്വകാര്യതയ്ക്ക് പുല്ലുവില
ടെക് ലോകത്തെ അടുത്തിടെ പിടിച്ചുകുലുക്കിയ കണ്ടുപിടുത്തമായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റേത്. കഴിഞ്ഞ ആറോളം മാസമായി വിവിധ എഐ സേവനങ്ങൾ നമ്മൾ സ്വീകരിക്കുന്നു. അതിശയമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം ആണ് എഐ സോഫ്റ്റുവെയറുകളും ആപ്പുകളും കാഴ്ച വെക്കുന്നത്. ഗുണങ്ങളോടൊപ്പം നിരവധി ദോഷങ്ങളും എഐയുടെ വരവോടെ ഉണ്ടായിട്ടുണ്ട്.
നിരവധി ഹാക്കർമാരും സാമ്പത്തിക തട്ടിപ്പുകാരും എല്ലാം എഐയുടെ സഹായത്താൽ പൊതുസമൂഹത്തിന് ഭീഷണിയാകുന്നുണ്ട്. ChaosGPT, WormGPT എല്ലാം ഇത്തരത്തിൽ ക്രിമിനലുകൾ ഉപയോഗിക്കുന്ന എഐ ടൂൾ ആണ്. അതേ സമയം ഇപ്പോൾ കൂടുതൽ അപകടകാരിയായ മറ്റൊരു എഐ ചാറ്റ്ബോട്ട് വന്നിരിക്കുകയാണ്. FraudGPT എന്ന് അറിയപ്പെടുന്ന ടൂൾ പ്രധാനാമായും ഡാർക്ക് വെബ് മാർക്കറ്റുകളിലും ടെലിഗ്രാം ചാനലുകളിലും എല്ലാം ലഭ്യമാണ്.

ക്രാക്കിംഗ് ടൂളുകൾ നിർമ്മിക്കുക, ഫിഷിംഗ് ഇമെയിലുകൾ മുതലായ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന എഐ ബോട്ടാണ് FraudGPT. മാൾവെയറുകൾ നിർമ്മിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്. ജൂലൈ 22 മുതൽ ആണ് ഈ ബോട്ട് വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രതിമാസം 200 ഡോളറാണ് ഇതിന്റെ സബ്‌സ്‌ക്രിപ്‌ഷന് ആവിശ്യമായി വരുന്നത്. ഒരു വർഷത്തേക്ക് ആകട്ടെ 1000 ഡോളർ മുതൽ 1200 ഡോളർ വരെ നൽകേണ്ടി വരും.
നിലവിലെ നിയമകൾ എല്ലാം ലംഘിച്ചുകൊണ്ടാണ് ഈ ബോട്ട് പ്രവർത്തിക്കുന്നത്. ചാറ്റ് ജിപിടിയിൽ ഉള്ള സെൻസിറ്റിവ് ലിമിറ്റേഷൻ ഒന്നും FraudGPT പാലിക്കുന്നില്ല. എത്ര സെൻസിറ്റീവ് വിഷയങ്ങളും പരിമിതികളില്ലാതെ ഇവ നൽകുന്നതാണ്. 'അതിരുകൾ ഇല്ലാതെ ചാറ്റ് ജിപിടി പോലുള്ള സേവനമാണ് നിങ്ങൾ നോക്കുന്നത് എങ്കിൽ FraudGPT നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ വ്യതിഗതമായ എന്ത് ആവിശ്യത്തിനും ഈ ടൂൾ ഉപയോഗിക്കാം' എന്നാണ് ഈ ടൂളിന് കൂടെ ചേർത്തിരിക്കുന്ന വാചകം.

കമ്മ്യൂണിറ്റിയെയും നിങ്ങൾ പ്രവർത്തിക്കുന്ന രീതിയെയും എന്നെന്നേക്കുമായി മാറ്റുമെന്ന് ഉറപ്പുള്ള' ഒരു അത്യാധുനിക ഉപകരണമായാണ് FraudGPT യെ ഡാർക്ക് വെബിൽ കനേഡിയൻകിംഗ്പിൻ എന്ന ഉപയോക്താവ് വിശേഷിപ്പിച്ചത്. ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത് എന്തും ഈ ടൂളിന്റെ സഹായത്തോടെ നേടിയെടുക്കാം. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഈ ടൂളുകൊണ്ട് കൈകടത്താൻ സാധിക്കും. ഇതിനോടകം തന്നെ മുവ്വായിരത്തിലധികം ആളുകൾ ഇത് സ്വന്തമാക്കി കഴിഞ്ഞു.
സ്കാമർമാർക്ക് വലിയ അവസരം ഒരുക്കുന്ന ഒരു ടൂൾ ആയിരിക്കും FraudGPT. വലിയ രീതിയിൽ ഫിഷിംഗ് പേജുകൾ സൃഷ്‌ടിക്കാനും അപകടകരമായ കോഡുകൾ നിർമ്മിക്കാനും ഉൾപ്പെടെ നിരവധി നിയമലംഘന പ്രവർത്തികൾ ഇതിലൂടെ സാധ്യമാകും. ഇത്തരം എഐ ടൂളുകളുക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദർ പറയുന്നു. ഇത് വെറും തുടക്കം മാത്രമാണെന്നാണ് പല വിദഗ്ദരും സൂചിപ്പിക്കുന്നത്. ഇതിലും അപകടം പിടിച്ച എഐ ടൂളുകൾ പിന്നാലെ വന്നേക്കാം.
ഇത്തരം ടൂളുകൾ കൂടുതൽ വരുമ്പോൾ കൂടുതൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കും. ഇതിലൂടെ കുറ്റവാളികൾക്ക് ചെയ്യാൻ ചെയ്യുന്നതിൽ പരുധി ഇല്ലാതെ ആയിരുക്കുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു. ചാറ്റ്ജിപിടിയുടെ എപിഐകൾ പ്രയോജനപ്പെടുത്തി സൈബർ കുറ്റവാളികൾ ചാറ്റ്ജിപിടിയുടെ നിയന്ത്രണങ്ങൾ മറികടക്കുന്നതായി ഫെബ്രുവരിയിൽ ഒരു റിപ്പോർട്ട് പുറത്തു വന്നിരുന്നു. FraudGPT, WormGPT പോലുള്ള എഐ ടൂളുകൾ നിയമത്തിന്റെ എല്ലാ പരുധികളും ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. ഇവ ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്.
നേരത്തെ എഐ വലിയ വെല്ലുവിളി ഉയർത്തും എന്ന രീതിയിൽ പല ഭാഗത്ത് നിന്ന് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ ഇത്രയും ആഘാതം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്ത്രീകൾക്കും, സെലിബ്രിറ്റികൾക്കും വിലയ രീതിയിലുള്ള വെല്ലുവിളി ഉയർത്തുന്ന ചാറ്റ് ബോട്ടുകളും ഇപ്പോൾ സുലഭമായി ലഭിക്കുന്നതാണ്. സോഷ്യൽ മീഡിയകളിൽ ഇവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഇവരെ അപകീർത്തി പെടുത്തുന്ന ചിത്രങ്ങൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
അടുത്തിടക്ക് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഇൻസ്റ്റഗ്രാമിൽ കുടുംബ ചിത്രം പങ്കുവെച്ചപ്പോൾ ഒരു സ്മൈലി ഇമോജി ഉപയോഗിച്ച് തന്റെ പെൺകുട്ടികളുടെ മുഖം മറച്ചിരുന്നു. ഇതേ തുടർന്ന് എഐ, ഫോട്ടോഷോപ്പ് തുടങ്ങിയ ടൂളുകളുടെ ദുരുപയോഗം വലിയ രീതിയിൽ ചർച്ചയായിരുന്നു. പല സെലിബ്രിറ്റികളും തങ്ങളുടെ കുട്ടികളുടെ മുഖം മറച്ച ഫോട്ടോകളാണ് പോസ്റ്റ് ചെയ്യാറുള്ളത്.


Click it and Unblock the Notifications








