സൗജന്യ ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്‌ഫോണിന്റെ ശത്രു

Posted By: Staff

സൗജന്യ ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്‌ഫോണിന്റെ ശത്രു

സൗജന്യ ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്‌ഫോണ്‍ ബാറ്ററിയുടെ ആയുസ്സ് വെറും 90 മിനുട്ടുകൊണ്ട് തീര്‍ക്കുന്നതായി പഠനം. സൗജന്യ ആപ്ലിക്കേഷനുകളില്‍ പരസ്യങ്ങള്‍

ലോഡ് ചെയ്യുകയും ഈ ആപ്ലിക്കേഷനുകള്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ ബാറ്ററി വേഗം തീര്‍ന്നപോകുന്നതെന്ന് ന്യൂ സയന്റിസ്റ്റ് മാഗസിന്റെ പഠനം വ്യക്തമാക്കുന്നു.

ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി 90 മിനുട്ട് കൊണ്ട് ബാറ്ററി തീരുമെന്നും പഠനം പറയുന്നു. ഇന്‍ഡ്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്റിസ്റ്റായ അഭിനവ് പഥകും സംഘവും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. ആന്‍ഗ്രി ബേര്‍ഡ്, ഫ്രീ ചെസ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ സൗജന്യ ആപ്ലിക്കേഷന്‍ വേര്‍ഷനുകള്‍ ഫോണ്‍ ബാറ്ററിയുടെ 10 മുതല്‍ 30 ശതമാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

അതായത് ആന്‍ഗ്രി ബേര്‍ഡ് പ്ലേ ചെയ്യാന്‍ മാത്രം 20 ശതമാനവും യൂസര്‍ ഡാറ്റ കണ്ടെത്താനും ജിപിഎസ് ഉപയോഗിച്ച്  ഉപയോക്താവിന്റെ ലൊക്കേഷന്‍ കണ്ടെത്താനും ആ ലൊക്കേഷന് ചേര്‍ന്ന പരസ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ് 45 ശതമാനം ബാറ്ററിയും ഉപയോഗിക്കുന്നത്.

3ജിയേക്കാള്‍ 2ജി ഉപയോഗിക്കുന്നവര്‍ക്കാണ് അല്പമെങ്കിലും ബാറ്ററി സംരക്ഷിക്കാന്‍ സാധിക്കുകയെന്നും പഠനം പറയുന്നു. വിവിധ ആപ്ലിക്കേഷനുകള്‍  എത്രത്തോളം ചാര്‍ജ്ജാണ് ഉപയോഗിക്കുന്നത് എന്നറിയാനുള്ള ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്ത ശേഷമാണ് ഇവര്‍ ഓരോ ഗെയിമുകളിലും പഠനം നടത്തിയത്.

3ജി നെറ്റ്‌വര്‍ക്കില്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായാലും പത്ത് സെക്കന്റ് നേരം വീണ്ടും ആപ്ലിക്കേഷന്‍ ആക്റ്റീവായിരിക്കും. അങ്ങനെ വരുമ്പോള്‍ ബാറ്ററിയുടെ 28 ശതമാനത്തോളം വീണ്ടും ചെലവാകുന്നു.

സൗജന്യ ആപ്ലിക്കേഷനുകളുണ്ടാക്കുമ്പോള്‍ വരുന്ന ചെലവ് കുറക്കുന്നതിന് വേണ്ടി ആപ്ലിക്കേഷന്‍ ഡെവലപര്‍മാര്‍ ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി കോഡുകള്‍ കാര്യക്ഷമമല്ലാത്തതാണ് ഇത്തരത്തില്‍ ബാറ്ററി ചാര്‍ജ്ജ് പോകാന്‍ കാരണമാകുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot