എങ്ങനെ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ തിരഞ്ഞെടുക്കാം?

Written By:

റിലയന്‍സ് ജിയോ എത്തിയതോടെ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷകമായ സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ പ്ലാനുമായി ബന്ധിപ്പിക്കാന്‍ തുടങ്ങി. ഇത് പുതിയ ഡാറ്റ പ്ലാനുകള്‍ സൃഷ്ടിക്കുകയും ഏകദേശം എല്ലാ മാസവും ട്വീറ്റ് ചെയ്യുകയും ചെയ്യുന്നു.

എങ്ങനെ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ  പ്ലാനുകള്‍ തിരഞ്ഞെടുക്കാം?

എല്ലാ ടെലികോം മേഖലയും മത്സരത്തിന്റെ രീതിയില്‍ ഏറ്റവും മികച്ച പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്. ഏത് തിരഞ്ഞെടുക്കണം എന്ന് പലരും വളരെ ഏറെ ആശയക്കുഴപ്പത്തിലായിരിക്കും. കാരണം വളരെ തുച്ഛമായ തുകയുടെ വ്യത്യാസത്തിലാണ് ഓരോ ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നത്.

ഏറ്റവും വേഗതയേറിയ 2.45 GHz സിപിയു സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങള്‍ക്ക് 2017ലെ ഏറ്റവും മികച്ച പ്ലാന്‍ അറിയില്ല എങ്കില്‍ ഞങ്ങള്‍ ഗിസ്‌ബോട്ട് ഇന്ന് അതിനെ കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നുണ്ട്.

കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭാരതി എയര്‍ടെല്‍

എയര്‍ടെല്‍ ഏപ്രിലില്‍ കൊണ്ടു വന്ന ഹോളിഡേ സര്‍പ്രൈസ് ഓഫര്‍ ജൂലൈയോടെ അവസാനിക്കും. എന്നാല്‍ ഈ ഓഫര്‍ പുതിക്കി മൂന്നു മാസം വീണ്ടും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നു. ഇതില്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് എല്ലാ മാസവും 10ജിബി 4ജി ഡാറ്റയാണ് പ്രിതിമാസം നല്‍കുന്നത്. ജൂലൈ ഒന്നു മുതല്‍ മൂന്നു മാസമാണ് ഈ ഓഫര്‍. ഉപഭോക്താക്കള്‍ക്ക് അങ്ങനെ മൂന്നു മാസത്തില്‍ 30ജിബി ഡാറ്റ ലഭിക്കുന്നു. മൈ എയര്‍ടെല്‍ ആപ്പില്‍ നിന്നും ഈ ഓഫര്‍ നങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യാം.

വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍!

വോഡാഫോണ്‍

വോഡാഫോണ്‍ 'റെഡ് പോസ്റ്റ്‌പെയ്ഡ്' ഉപഭോക്താക്കള്‍ക്കാണ് വോഡാഫോണിന്റെ പുതിയ ഓഫറായ 450 രൂപയുടെ റീച്ചാര്‍ജ്ജ്. 3ജിബി 3ജി ഡാറ്റയാണ് ഇതില്‍ ലഭിക്കുന്നത്.

എന്നാല്‍ റെഡ് 499 രൂപയുടെ പ്ലാനില്‍ 5ജിബി ഡാറ്റ പ്രതിമാസം നല്‍കുന്നു. എന്നാല്‍ ഇതില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് 30ജിബി അധിക ഡാറ്റയും നല്‍കുന്നു.

 

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ ഇതു വരെ വിവിധ പദ്ധതികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബില്ലിങ്ങ് സൈക്കിള്‍ കാലാവധിക്കായി ദിവസേന 1ജിബി 4ജി ഡാറ്റയാണ് 309 രൂയുടെ റീച്ചാര്‍ജ്ജില്‍ നല്‍കുന്നത്. ധന്‍ ധനാ ധന്‍ ഓഫറില്‍ ആദ്യ റീച്ചാര്‍ജ്ജില്‍ 90 ജിബി ഡാറ്റ മൂന്നു മാസത്തേക്കു നല്‍കുന്നു. 509 രൂപയുടെ റീച്ചാര്‍ജ്ജില്‍ മുന്‍കാല പ്ലാനിലെ ഡാറ്റയെ കാര്യക്ഷമമാക്കി ഇരട്ടിപ്പിക്കുന്നു. എന്നിരുന്നാലും ഈ പദ്ധതികള്‍ ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ ഒരു ജിയോ പ്രൈം അംഗമായിരിക്കണം, ഇതിന് നിങ്ങള്‍ക്ക് 99 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജ്ജ് ആവശ്യമാണ്.

ഐഡിയ

ഐഡിയയുടെ സ്റ്റാന്‍ഡിങ്ങ് പോസ്റ്റ്‌പെയ്ഡ് പ്ലാനായ 499 രൂപയുടെ റീച്ചാര്‍ജ്ജില്‍ 5ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു. കൂടാതെ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് പാക്കായ 396 രൂപയില്‍ 70ജിബി ഡാറ്റ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

നിര്‍ഭാഗ്യവശാല്‍ ഈ ഡാറ്റ സ്പീഡ് 3ജിയാണ്.

മറ്റുളളവര്‍ എങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് പേജ് കാണുന്നു?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio entered the fray, telecom operators have been battling it out to provide consumers with the most attractive smartphone data plans, in order to attract their share of the market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot