Just In
- 10 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 11 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 12 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 14 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- News
ഡല്‍ഹിയില്‍ മേളക്കൊഴുപ്പേകാന്‍ റിപ്പബ്ളിക് ദിന പരേഡിയില്‍ കണ്ണൂരിലെ വനിതകളും
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Movies
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
തയ്യാറാക്കാം വ്യത്യസ്തമായ ഫെയ്സ്ബുക്ക് ടൈംലൈന്‍ കവറുകള്‍

ഓരോ കാലത്തേയും അപ്ഡേറ്റുകളെ വര്‍ഗ്ഗീകരിച്ച് വെക്കുന്നതാണോ ഫെയ്സ്ബുക്ക് ടൈംലൈന്‍ ഉപയോഗിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. അതോ ഫെയ്സ്ബുക്ക് പേജിന് ഒരു ആല്‍ബം ഇഫക്റ്റ് ലഭിക്കുന്നു എന്ന ഘടകത്തിനും പ്രാധാന്യമുണ്ടോ? എന്തു തന്നെയായാലും ടൈംലൈനില്‍ മികച്ച ഫോട്ടോ കവര്‍ നല്കാന് എല്ലാവരും ശ്രദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുകയാണ് എല്ലാവരുടേയും ലക്ഷ്യം. വിവിധ ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് അങ്ങനെ മികച്ച ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കുന്നവരും ഉണ്ട്. ഇനി ഇത്തരം ഫോട്ടോ എഡിറ്റിംഗ് ടൂളുകളില്‍ നിപുണരല്ലാത്തവര്ക്കും മികച്ച ടൈംലൈന്‍ കവറുകള്‍ സൃഷ്ടിച്ച് കൂട്ടുകാരെ ഞെട്ടിക്കാം.
എങ്ങനെ ആകര്‍ഷകമായ ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാം? ഫെയ്സ്ബുക്ക് ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന 7 ടൂളുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ നിന്ന് നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കൂ.
കവര്‍കാന്‍വാസ്
കവര്‍കാന്‍വാസ് ഉപയോഗിച്ച് മൂന്ന് തരത്തിലുള്ള കവര്‍ ഫോട്ടോകള്‍ നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. അതില്‍ ഒന്നാമത്തേത് ഫോട്ടോ മാത്രം ഉപയോഗിച്ചാണ്. രണ്ടാമത്തേത് നിങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച്, മൂന്നാമത്തേത് ഫോട്ടോയും പേരും ഉള്‍പ്പെടുത്തി. പരീക്ഷിച്ചു നോക്കൂ.
മൈ എഫ്ബി കവേര്‍സ്
നിങ്ങളുടെ ഇഷ്ടത്തിന് ഫോട്ടോ വലുതാക്കി, റൊട്ടേറ്റ് ചെയ്ത്, മടക്കിയൊതുക്കി അങ്ങനെ വേണ്ടതിനനുസരിച്ച് ഫോട്ടോയെ മാറ്റിയെടുത്ത് ഒരു അടിപൊളി ടൈംലൈന്‍ കവര്‍ ഈ സൈറ്റില്‍ നിന്നും ഉണ്ടാക്കാം. സേപിയ, ബ്ലാക്ക് ആന്റ് വൈറ്റ്, എമ്പോസ്, സ്കെച്ച് എന്നിങ്ങനെ വിവിധ ഫോട്ടോ ഇഫക്റ്റുകളും ഇതിലുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ടൂള്‍ ഷെയര്‍ ചെയ്യുകയുമാവാം.
പിക് സ്കേറ്റര്‍
ടൈംലൈന്‍ കവര്‍ ആകര്‍ഷകമാക്കാന്‍ നിങ്ങളെ പിക് സ്കേറ്റര്‍ സഹായിക്കും. കവറുകള്‍ ബ്രൗസറുകളിലാണ് തയ്യാറാക്കപ്പെടുന്നതെന്നും അതിനായി പ്രത്യേകം സര്‍വ്വര്‍ ഉപയോഗിക്കുന്നില്ലെന്നുമുള്ള സൈറ്റിന്റെ അവകാശവാദം സൈറ്റിന്റെ ഉപയോഗം കൂടുതല്‍ സുരക്ഷിതമാണെന്നാണ് കാണിക്കുന്നത്. ഫോട്ടോ ആല്‍ബം, സുഹൃത്തുക്കളുടെ ഫോട്ടോകള്‍, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഫോട്ടോകള്‍ കവറിനായി തെരഞ്ഞെടുക്കാം.
ധാരാളം ഫോട്ടോകള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇതിന്റെ പേരു പോലെ ചിതറിക്കിടക്കുന്ന നിലയിലാണ് കാണുക. ഇത് സൗജന്യ വേര്‍ഷനായും പ്രീമിയം (നിശ്ചിത തുക നല്കി വാങ്ങാവുന്ന) വേര്‍ഷനായും ലഭിക്കും. സൗജന്യ വേര്‍ഷനില്‍ േ്രഗ സ്കെയില്‍ ഇഫക്റ്റാണ് ലഭിക്കുക. പ്രീമിയം വേര്‍ഷനില്‍ സേപിയ, വിന്റേജ്, പിങ്ക്, ഗ്ലോ തുടങ്ങി വിവിധ ഫോട്ടോ ഇഫക്റ്റുകള്‍ ലഭിക്കും.
സൗജന്യവേര്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ ഫോട്ടോയില്‍ സൈറ്റിന്റെ വാട്ടര്‍മാര്‍ക്ക് ഉണ്ടാകും.
ഫെയ്സ് ഇറ്റ് പേജസ്
ഒരു പെയ്ഡ് സര്‍വ്വീസാണിത്. ഇതുപയോഗിച്ച് ഫെയ്സ്ബുക്ക് ഫാന്‍ പേജ്, ഫാന്‍സ് ഗേറ്റ്, പ്രമോ/കൂപ്പണ്‍, ബ്ലോഗ് ഫീഡുകള്‍ തുടങ്ങിയവയും തയ്യാറാക്കാം.
ടൈംലൈന്‍ കവര്‍ ബാനര്‍
ഫെയ്സ്ബുക്ക് ടൈംലൈന്‍ കവറുകള്‍ക്ക് ഇണങ്ങുന്ന ഒരു ടൂളാണ് ടൈംലൈന്‍ കവര്‍ ബാനര്‍. സൗജന്യ ഓണ്‍ലൈന്‍ സര്‍വ്വീസാണിത്. വിവിധ ടൈംലൈന്‍ കവറുകളുടെ ഗ്യാലറിയും കാണാം. കവറുകളില്‍ വാട്ടര്‍മാര്‍ക്കുകളില്‍ കാണില്ല എന്നതാണ് ഈ ടൂളിന്റെ ഒരു പ്രധാന ഗുണം.
കവര്‍ ജംഗ്ഷന്
ചിത്ര ഗുണമേന്മ കൂടിയ ഫെയ്സ്ബുക്ക് കവറുകളാണ് കവര്‍ ജംഗ്ഷന് വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നത്.
കവര്‍ ഫോട്ടോ മാജിക്
വെറും രണ്ട് ഘട്ടങ്ങളിലൂടെ ആകര്‍ഷകമായ ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റാണ് കവര്‍ ഫോട്ടോ മാജിക്. ഡെസ്ക്ടോപ്, ഫാഷന്‍, മള്‍ട്ടി ഫ്രെയിം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള സാമ്പിളുകളും ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470