സൗജന്യ റൗട്ടർ, 30 ദിവസത്തെ ഫ്രീ ട്രയൽ..; ആളെ വീഴ്ത്താൻ അ‌തിഗംഭീര ഓഫറുകളുമായി എയർടെൽ എക്സ്ട്രീം ​ഫൈബർ

|

ദിനം പ്രതി ഇന്റർനെറ്റിന്റെ ആവശ്യകത നമ്മുടെ വീടുകളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, വിനോദം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട് നിരവധി തവണ നാം ഇന്റർനെറ്റിനെ ആശ്രയിക്കേണ്ടി വരാറുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റ, ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ ഡാറ്റാ സ്പീഡ്, തുടങ്ങിയവയാണ് ഒരു ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ ശ്രമിക്കുമ്പോൾ നാം പരിഗണിക്കുന്ന പ്രധാന ഘടകങ്ങൾ. ആളുകളുടെ ഈ പരിഗണനകൾ മനസിലാക്കിക്കൊണ്ടുതന്നെ പുത്തൻ ഇന്റർനെറ്റ് പ്ലാനുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എയർടെൽ എക്സ്ട്രീം ​ഫൈബർ(Airtel Extreme Fiber).

 

കൂടിവരുന്ന ഇന്റർനെറ്റ് ഉപ​യോഗം

കൂടിവരുന്ന ഇന്റർനെറ്റ് ഉപ​യോഗം കണ്ട് ഉപയോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ എട്ട് പുതിയ പ്ലാനുകളാണ് എയർടെൽ പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. ആരുടെയും മനസിളക്കുന്ന അ‌തിഗംഭീര ഓഫറുകളും ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. സൗജന്യ ​വൈ​ഫൈ റൗട്ടർ ഉൾപ്പെടെ നൽകിയാണ് എയർടെൽ രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ബ്രോഡ്ബാൻഡ് പ്ലാനുകൾ

എയർടെലിന്റെ പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ 499 രൂപ മുതൽ ആണ് ആരംഭിക്കുന്നത്. 40 എംബിപിഎസ് വേഗമാണ് ഈ പ്രാരംഭ പ്ലാനിൽ ലഭ്യമാകുക. ബേസിക്, ബേസിക് + ടിവി, സ്റ്റാൻഡേർഡ്, എന്റർടെയ്ൻമെന്റ്, എന്റർടെയ്ൻമെന്റ് + ടിവി, പ്രൊഫഷണൽ, പ്രൊഫഷണൽ + ടിവി, ഇൻഫിനിറ്റി എന്നിങ്ങനെയാണ് എയർടെലിന്റെ പുതിയ പ്ലാനുകൾക്ക് പേര് നൽകിയിരിക്കുന്നത്.

വീട്ടിലേക്ക് ഇന്റർനെറ്റ് വേണോ, 6500 രൂപയുടെ വരെ ആനുകൂല്യങ്ങളുണ്ട്; കിടിലൻ ഫെസ്റ്റിവൽ ഓഫറുമായി ജിയോ ​ഫൈബർവീട്ടിലേക്ക് ഇന്റർനെറ്റ് വേണോ, 6500 രൂപയുടെ വരെ ആനുകൂല്യങ്ങളുണ്ട്; കിടിലൻ ഫെസ്റ്റിവൽ ഓഫറുമായി ജിയോ ​ഫൈബർ

ബേസിക് പ്ലാൻ
 

ബേസിക് പ്ലാൻ

499 രൂപയാണ് ബേസിക് പ്ലാനി​ന് നിശ്ചയിച്ചിരിക്കുന്നത്. ഫ്രീ ​വൈ​ഫൈ റൗട്ടർ ഈ പ്ലാനിനൊപ്പം ലഭ്യമാകും. ഒരു വർഷത്തെ എക്സ്ട്രീം പ്രീമിയം, വിങ്ക് സബ്സ്ക്രിപ്ഷനുകളാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങൾ 40 എംബിപിഎസ് ആണ് ഡാറ്റാ വേഗം. എയർടെലിന്റെ പുതിയ എട്ട് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ഏറ്റവും ചെലവു കുറഞ്ഞ പ്ലാൻ ആണിത്.

ബേസിക് + ടിവി പ്ലാൻ

ബേസിക് + ടിവി പ്ലാൻ

699 രൂപയും ടാക്സും അ‌ടങ്ങുന്നതാണ് ബേസിക് ടിവി പ്ലാൻ തുക. 40 എംബിപിഎസ് ഡാറ്റാ വേഗവും ഫ്രീ ​വൈ​ഫൈ റൗട്ടർ ആനുകൂല്യം ഈ പ്ലാനിനൊപ്പവും ലഭ്യമാണ്. ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ, 10 ഒടിടി ആപ്പ്, 300+ ടിവി ചാനൽ സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടെയുള്ളവയാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ഇതു കൂടാതെ 30 ദിവസത്തെ ഫ്രീട്രയൽ എന്ന ആകർഷകമായ ഓഫറും ഇതോടൊപ്പമുണ്ട്.

വിഐയുടെ ദീപാവലി ഓഫർ അ‌റിഞ്ഞോ? എക്സ്ട്രാ ഡാറ്റയൊക്കെ ഉണ്ട്, മൂന്നാണ് പ്ലാൻ!വിഐയുടെ ദീപാവലി ഓഫർ അ‌റിഞ്ഞോ? എക്സ്ട്രാ ഡാറ്റയൊക്കെ ഉണ്ട്, മൂന്നാണ് പ്ലാൻ!

സ്റ്റാൻഡേർഡ് പ്ലാൻ

സ്റ്റാൻഡേർഡ് പ്ലാൻ

799 രൂപയും ടാക്സുമാണ് സ്റ്റാൻഡേർഡ് പ്ലാനിന് പ്രതിമാസം ചെലവാകുക. സൗജന്യ ​വൈ​ഫൈ റൗട്ടറിനൊപ്പം 100 എംബിപിഎസ് ഡാറ്റ ​വേഗമാണ് ഈ പ്ലാൻ ഓഫർ​ ചെയ്യുന്നത്. ഇതിനു പുറമെ ഒരു വർഷത്തെ എക്സ്ട്രീം പ്രീമിയം, വിങ്ക് സബ്സ്ക്രിപ്ഷനുകളും മറ്റനേകം ആനുകൂല്യങ്ങളും ഉണ്ടാകും. 30 ദിവസത്തെ ഫ്രീ ട്രയൽ സൗകര്യം ഈ പ്ലാനിനൊപ്പം ലഭ്യമല്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എന്റർടെ​യ്ൻമെന്റ് പ്ലാൻ

എന്റർടെ​യ്ൻമെന്റ് പ്ലാൻ

999 രൂപയും ടാക്സും ആണ് എന്റർടെ​യ്ൻമെന്റ് പ്ലാൻ ലഭ്യമാകാൻ മുടക്കേണ്ടി വരിക. 200 എംബിപിഎസ് എന്ന ഉയർന്ന ഡാറ്റാ​വേഗം ഈ പ്ലാനിനൊപ്പം ലഭ്യമാകുന്നു. കൂടാതെ സൗജന്യ ​വൈ​ഫൈ റൗട്ടർ ഓഫറുമുണ്ട്. ഇവയ്ക്ക് പുറമെ ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ, 10 ഒടിടി ആപ്പ്, 300+ ടിവി ചാനൽ സബ്സ്ക്രിപ്ഷനുകൾ ലഭിക്കും. 30 ദിവസത്തെ ഫ്രീ ട്രയൽ ഈ പ്ലാനിനൊപ്പവും ലഭ്യമല്ല.

നമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാംനമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

എന്റർടെ​യ്ൻമെന്റ് പ്ലസ് ടിവി പ്ലാൻ

എന്റർടെ​യ്ൻമെന്റ് പ്ലസ് ടിവി പ്ലാൻ

1099 രൂപയും ടാക്സും ആണ് ഈ പ്ലാനിന് പ്രതിമാസം നൽകേണ്ടത്. സൗജന്യ ​വൈ​ഫൈ റൗട്ടറിനൊപ്പം 200 എംബിപിഎസ് ഡാറ്റാ വേഗം ലഭിക്കും. ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ, 10 ഒടിടി ആപ്പ്, 300+ ടിവി ചാനൽ സബ്സ്ക്രിപ്ഷനുകൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. കൂടാതെ 30 ദിവസത്തെ ഫ്രീ ട്രയൽ സൗകര്യവും എക്സ്ട്രീം ​ഫൈബർ നൽകുന്നുണ്ട്.

പ്രൊഫഷണൽ പ്ലാൻ

പ്രൊഫഷണൽ പ്ലാൻ

പ്രൊഫഷണൽ പ്ലാനിന് പ്രതിമാസം 1498 രൂപയും ടാക്സും ആണ് നൽകേണ്ടത്. 300 എംബിപിഎസ് എന്ന അ‌തിവേഗ ഇന്റർനെറ്റും സൗജന്യ ​വൈ​ഫൈ റൗട്ടറുമാണ് പ്രധാന ഓഫർ. ഇതിനു പുറമെ ഒരു വർഷത്തെ എക്സ്ട്രീം പ്രീമിയം, വിങ്ക് സബ്സ്ക്രിപ്ഷനുകളും മറ്റ് നിരവധി ആനുകൂല്യങ്ങളും ആസ്വദിക്കാം. 30 ദിവസത്തെ സൗജന്യ ട്രയൽ ഓപ്ഷൻ ഈ പ്ലാനിനൊപ്പം ലഭ്യമല്ല.

​വൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർ​വൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർ

പ്രൊഫഷണൽ പ്ലസ് ടിവി പ്ലാൻ

പ്രൊഫഷണൽ പ്ലസ് ടിവി പ്ലാൻ

1599 രൂപയും ടാക്സും ആണ് പ്രൊഫഷണൽ പ്ലസ് ടിവി പ്ലാനിന്റെ പ്രതിമാസ നിരക്ക്. 300 എംബിപിഎസ് ഡാറ്റാ വേഗം, സൗജന്യ ​വൈ​ഫൈ റൗട്ടർ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിനൊപ്പം ഉണ്ട്. അ‌തിനു പുറമെ ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ, 10 ഒടിടി ആപ്പ്, 300+ ടിവി ചാനൽ സബ്സ്ക്രിപ്ഷനുകളും 30 ദിവസത്തെ ഫ്രീ ട്രയൽ സൗകര്യവും ഈ പ്ലാനിൽ ലഭ്യമാകും.

ഇൻഫിനിറ്റി പ്ലാൻ

ഇൻഫിനിറ്റി പ്ലാൻ

എയർടെൽ അ‌വതരിപ്പിച്ചിരിക്കുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും പ്രീമിയം പ്ലാൻ എന്ന് വിളിക്കുന്നത് ഇൻഫിനിറ്റി പ്ലാനിനെയാണ്. പ്രതിമാസം 3999 രൂപയും ടാക്സും ആണ് പ്ലാനിനായി നൽകേണ്ടിവരുക. 1 ജിബിപിഎസ് ഡാറ്റ വേഗം, സൗജന്യ ​വൈ​ഫൈ റൗട്ടർ എന്നിവ ഈ പ്ലാനിനൊപ്പമുണ്ട്. കൂടാതെ പുറമെ ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ, 10 ഒടിടി ആപ്പ്, 300+ ടിവി ചാനൽ സബ്സ്ക്രിപ്ഷനുകളും ആസ്വദിക്കാം. പക്ഷേ 30 ദിവസത്തെ ഫ്രീ ട്രയൽ എന്ന ആനുകൂല്യം ഈ പ്ലാനിന് നൽകിയിട്ടില്ല.

'വിഐപി' ആകാൻ താൽപര്യമുണ്ടോ​? വിഐ സിം എടുത്താൽ മതി; സൗജന്യ വിഐപി ഫാൻസി നമ്പറുകളുമായി വൊഡാഫോൺ ഐഡിയ'വിഐപി' ആകാൻ താൽപര്യമുണ്ടോ​? വിഐ സിം എടുത്താൽ മതി; സൗജന്യ വിഐപി ഫാൻസി നമ്പറുകളുമായി വൊഡാഫോൺ ഐഡിയ

അ‌ൺലിമിറ്റഡ് കോൾ ഓഫറുകളും

പ്ലാനുകളെ മൊത്തത്തിൽ വിലയിരുത്തിയാൽ സാധാരണ വീട്ടാവശ്യങ്ങൾ നിറവേറ്റേണ്ടവരിൽ തുടങ്ങി പ്രൊഫഷണലുകൾ വരെയുള്ളവരെ ലക്ഷ്യമിട്ടാണ് എയർടെൽ എക്സ്ട്രീം ​ഫൈബർ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത് എന്ന് കാണാം. ആരെയും ആകർഷിക്കുന്നവയാണ് ഇതോടൊപ്പമുള്ള ആനുകൂല്യങ്ങൾ. ഇവയ്ക്കെല്ലാം പുറമെ 24X7 കസ്റ്റമർ സപ്പോർട്ടും അ‌ൺലിമിറ്റഡ് കോൾ ഓഫറുകളും എയർടെൽ ഈ പ്ലാനുകൾക്ക് ഒപ്പം നൽകുന്നുണ്ട്.

Best Mobiles in India

English summary
Airtel has recently introduced eight new plans to attract users to them after seeing the increasing internet usage. Along with these plans, Airtel is also promoting extraordinary offers that will blow anyone's mind. The most remarkable thing is that Airtel has come up with a free Wi-Fi router.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X