രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍

Posted By: Super

രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍

ഭാരതസര്‍ക്കാരിന്റെ ഹര്‍ ഹാഥ് മേം ഫോണ്‍ (എല്ലാ കൈയ്യിലും ഒരു ഫോണ്‍) എന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ പാവപ്പെട്ട പൗരന്മാര്‍ക്കും 2013 ല്‍ സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഈ ഫോണുകള്‍ ആധാര്‍ സംവിധാനം ഉള്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ ഡയറക്റ്റ് കാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയുമായി ബന്ധപ്പെടുത്തിയതുമായിരിയ്ക്കും ഈ ഫോണുകള്‍.

ആന്‍ഡ്രോയ്ഡ് ഫോണില്‍ 2ജി, 3ജി നെറ്റ്‌വര്‍ക്കുകള്‍ എങ്ങനെ തെരഞ്ഞെടുക്കും

എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കിയിരിയ്ക്കുന്ന ഓണ്‍ലൈന്‍ വഴി ഉറപ്പുവരുത്താവുന്നതുമായ തിരിച്ചറിയല്‍ നമ്പരാണ് ആധാര്‍. സര്‍ക്കാരിന്റെ ഡയറക്റ്റ് കാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയനുസരിച്ച് ഗവണ്‍മെന്റില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും ജനങ്ങളുടെ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റല്‍ അക്കൗണ്ടിലേയ്ക്ക് നേരിട്ടെത്തിയ്ക്കാന്‍ സാധിയ്ക്കും. ആധാര്‍ നമ്പരിനെ അടിസ്ഥാനമാക്കിയായിരിയ്ക്കും ഈ സേവനം പ്രവര്‍ത്തിയ്ക്കുക. അതുകൊണ്ട് തന്നെ സൗജന്യ ഫോണും, ഈ കാഷ് ട്രന്‍സ്ഫര്‍ സംവിധാനവും ലഭിയ്ക്കണമെങ്കില്‍ ആധാര്‍ കാര്‍ഡും, സ്വന്തമായി ഒരു ബാങ്ക് അല്ലെങ്കില്‍ പോസ്റ്റല്‍ അക്കൗണ്ടും നിര്‍ബന്ധമാണ്.

രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍

വിതരണം ചെയ്യപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യവും,100 മണിക്കൂര്‍ സൗജന്യ ടോക് ടൈമും, കുറഞ്ഞ  നിരക്കുകളുമായാവും എത്തുക. ഏകദേശം 7000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില്‍ ഒരു പങ്ക് രാജ്യത്തെ ടെലികോം സേവനദാതാക്കളില്‍ നിന്നും ശേഖരിയ്ക്കും.

മുറിയിലെ ഒളിക്യാമറയുടെ സാന്നിധ്യം എങ്ങനെ കണ്ടുപിടിയ്ക്കാം?

ഈ പദ്ധതി നിലവില്‍ വരുന്നതോടെ സര്‍ക്കാരിന്റെ വിവിധ ഇനങ്ങളിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ജനങ്ങളുടെ അക്കൗണ്ടിലേയ്ക്ക് ഒരു സ്ഥാപനത്തിന്റെയും ഇടനിലയില്ലാതെ നേരിട്ടെത്തിയ്ക്കാന്‍ സാധിയ്ക്കും. 2013, ഏപ്രില്‍ മാസത്തോടെ  18 സംസ്ഥാനങ്ങള്‍ ഈ പുതിയ സംവിധാനത്തിലേയ്ക്ക് മാറും.

കണ്ടിട്ടുണ്ടോ ഇത്തരം കീബോഡുകള്‍ ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot