251രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ 'ഫ്രീഡം251' തട്ടിപ്പാണോ..??

Written By:

റിങ്ങിംഗ് ബെല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയാണ് ലോകത്തെ ഏറ്റവും വിലക്കുറഞ്ഞ സ്മാര്‍ട്ട്‌ഫോണെന്ന പേരില്‍ 'ഫ്രീഡം251' വിപണിയിലെത്തിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ അവര്‍ക്ക് 6ലക്ഷം ക്ലിക്കാണ് ഒരു സെക്കന്റില്‍ ലഭിച്ചത്. അത് കാരണം വെബ്സൈറ്റ് ക്രാഷാവുകയും ചെയ്തു. വെബ്സൈറ്റ് വീണ്ടും ബുക്കിങ്ങിന് വേണ്ടി സജീവമായെങ്കിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ തട്ടിപ്പാണോയെന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്‍റെ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തട്ടിപ്പല്ലെന്ന് വാദിക്കുന്നവരുടെ ന്യായങ്ങള്‍

കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പാരിക്കറും ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുമാണ് 'ഫ്രീഡം251' ഫെബ്രുവരി17ന് വിപണിയില്‍ അവതരിപ്പിച്ചത്.

തട്ടിപ്പല്ലെന്ന് വാദിക്കുന്നവരുടെ ന്യായങ്ങള്‍

മോഹിത് ഗോയല്‍ എന്നയാളുടെ പേരിലാണ് റിങ്ങിംഗ് ബെല്‍സിന്‍റെ ഉടമസ്ഥത. അതുപോലെ തന്നെ സഹസ്ഥാപകരുടെ വിവരങ്ങളും അവര്‍ തന്നെ പുറത്തുവിട്ടിട്ടുള്ളതാണ്. ഇതിനാല്‍ ഒരു തട്ടിപ്പ് നടക്കാനുള്ള സാധ്യതയില്ലെന്നാണ് ചിലരുടെ വാദം.

തട്ടിപ്പാണെന്ന് സമര്‍ത്ഥിക്കാനുള്ള കാരണങ്ങള്‍

'ആഡ്കോം' എന്ന മൊബൈല്‍ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണിന് മുകളിലെ അവരുടെ ലോഗോ മറച്ചിട്ടാണ് റിങ്ങിംഗ് ബെല്‍സ് അതിനെ അവതരിപ്പിച്ചതെന്ന് റിവ്യൂവില്‍ കണ്ടെത്തി കഴിഞ്ഞു.

തട്ടിപ്പാണെന്ന് സമര്‍ത്ഥിക്കാനുള്ള കാരണങ്ങള്‍

സ്വച്ച് ഭാരത്‌, ഫേസ്ബുക്ക്, വുമണ്‍ സേഫ്റ്റി ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍ബില്‍റ്റായിരിക്കുമെന്നാണ് കമ്പനി ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, ഫോണില്‍ ഈ ആപ്ലിക്കേഷനുകളൊന്നുമില്ല.

തട്ടിപ്പാണെന്ന് സമര്‍ത്ഥിക്കാനുള്ള കാരണങ്ങള്‍

എത്രയൊക്കെ ഡിസ്കൗണ്ട് നല്‍കിയാലും ഈ സവിശേഷതകളൊക്കെ അടങ്ങിയ സ്മാര്‍ട്ട്ഫോണിന്‍റെ വില 2700രൂപയില്‍ താഴ്ത്താന്‍ കഴിയില്ലയെന്നാണ് 'ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍' ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

തട്ടിപ്പാണെന്ന് സമര്‍ത്ഥിക്കാനുള്ള കാരണങ്ങള്‍

റിങ്ങിംഗ് ബെല്‍സിന് വ്യക്തമായ രേഖകളുണ്ടെങ്കിലും ഈ കമ്പനി 'ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്‍റെ' പട്ടികയില്‍ ഇല്ല. അതിനാല്‍ റിങ്ങിംഗ് ബെല്‍സിന് ഒരു വിധത്തിലുള്ള ഉല്പനങ്ങളും വില്‍ക്കാനുള്ള അധികാരമില്ല.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Freedom 251: Scam Or Not ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot