പോലീസ് വേരിഫിക്കേഷന്‍ ഇല്ലാതെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കും!

Written By:

പല കാര്യങ്ങളിലും നമുക്ക് പാസ്‌പോര്‍ട്ട് അത്യാവശ്യമാണ്. വിദേശത്ത് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമ്പോഴോ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ അങ്ങനെയുളള പല കാര്യങ്ങള്‍ക്കും പാസ്‌പോര്‍ട്ട് ആവശ്യമാണ്.

എന്നാല്‍ പണ്ടത്തെ പോലെ അല്ല, ഇപ്പോള്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വളരെ എളുപ്പമാണ്. ഓണ്‍ലൈന്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം എന്നുളളതു കൊണ്ട് ഏജന്‍സികളുടെ സഹായം ഇല്ലാതെ തന്നെ പാസ്‌പോര്‍ട്ട് സ്വന്തമാക്കാം.

ഒരു ബിസിനസ്സിനായി ക്യൂആര്‍ കോഡ് എങ്ങനെ നിര്‍മ്മിക്കാം?

പോലീസ് വേരിഫിക്കേഷന്‍ ഇല്ലാതെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കും!

എന്നാല്‍ ഇപ്പോള്‍ പാസ്‌പോര്‍ട്ടിന് പുതിയ നിയമം വന്നിരിക്കുന്നു. ഇനി പോലീസ് വേരിഫിക്കേഷന്‍ ഇല്ലാതെ തന്നെ പാസ്‌പോര്‍ട്ട് ലഭിക്കും. പാസ്‌പോര്‍ട്ടിനായി അധികം കാത്തിരിക്കേണ്ട ആവശ്യവും ഇല്ല.
അപേക്ഷകന്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. ഇതിനായി അധിക ഫീസ് ഈടാക്കില്ല. എന്നാല്‍ മൂന്നു ഡോക്യുമെന്റുകള്‍ ക്രിമിനല്‍ റെക്കോര്‍ഡ് സംബന്ധിച്ച സത്യവാങ്മൂലം എന്നിവ ഹാജരാക്കണം.

പാസ്‌പോര്‍ട്ടിനെ കുറിച്ച് ഒരു ടിപ്‌സ് ഇവിടെ നല്‍കാം. എങ്ങനെ പാസ്‌പോര്‍ട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം എങ്കില്‍ ആദ്യം ഈ വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.

നോക്കിയ 130 (2017) ഡ്യുവല്‍ സിം ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

സ്‌റ്റെപ്പ് 2

ഇനി യൂസര്‍ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യുക. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതു വശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ തത്കാല്‍, നോര്‍മല്‍ എന്ന് രണ്ട് തരത്തിലുളള പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ കാണാം. ഈ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സ്‌റ്റെപ്പ് 3

അപേക്ഷകന്‍ പാസ്‌പോര്‍ട്ടിന്റെ ഫീസ് അടച്ചാല്‍ മാത്രമേ അപ്പോയിന്റ്‌മെന്റ് ലഭിക്കുകയുളളൂ. സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. സമയവും തീയതിയും ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രിന്റ് എടുക്കുക.

സ്‌റ്റെപ്പ് 4

ഇനി ആവശ്യമുളള എല്ലാ ഡോക്യുമെന്റുകളും എടുത്ത് കൃത്യസമയം നിങ്ങള്‍ ഹാജരാകണം. പ്രാധമിക പരിശോധനാ കൗണ്ടറില്‍ നിന്നും ടോക്കണ്‍ എടുക്കുക.

സ്‌റ്റെപ്പ് 5

ടോക്കണ്‍ എടുത്തുകഴിഞ്ഞാല്‍ അത് അനുസരിച്ച് 'A' സെക്ഷനില്‍ പോകുക. ഇവിടെ വച്ച് നിങ്ങളുടെ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ തിരിത്താം.

PSCയില്‍ അപ്‌ലോഡ് ചെയ്യുന്ന ഡോക്യുമെന്റുകള്‍ എങ്ങനെ എഡിറ്റ് ചെയ്യാം?

സ്‌റ്റെപ്പ് 6

അടുത്തതായി 'B' കൗണ്ടറില്‍ എത്തുക. ഇവിടുത്തെ പരിശോധനയില്‍ എല്ലാ രേഖകളും ഉണ്ടെങ്കില്‍ 'C' കൗണ്ടറിലേക്ക് പോകാം. അവിടെ നിന്നും പുറത്തേക്കു പോകുമ്പോള്‍ Acknowledgement' സ്ലിപ്പ് ലഭിക്കും.

സ്‌റ്റെപ്പ് 7

സ്ലിപ്പില്‍ പാസ്‌പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തീയതി തുടര്‍ന്നു ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വിവരങ്ങളായിരിക്കും കാണുന്നത്.

സ്‌റ്റെപ്പ് 8

നിങ്ങള്‍ അപേക്ഷിച്ചപ്പോള്‍ ലഭിച്ച റഫറന്‍സ് നമ്പര്‍ കുറിച്ചു വയ്ക്കുക.

IFA 2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For getting passport applicant will have to produce Aadhar card, voter ID card and PAN card, and the Aadhar data should be validated online for the applicant to enjoy the benefit.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot