30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ). വില കുറഞ്ഞ പ്ലാനുകളും കൂടുതൽ ആനുകൂല്യങ്ങളും എന്നതാണ് ബിഎസ്എൻഎലിന്റെ സവിശേഷത. ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. വിവിധ ടെലിക്കോം സർക്കിളുകളിലായി ബിഎസ്എൻഎൽ വരിക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ചില പ്രീപെയ്ഡ് പ്ലാനുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വാലിഡിറ്റി, ഡാറ്റ, എസ്എംഎസ്, വോയ്സ് ആനുകൂല്യങ്ങൾ, പ്ലാനിന്റെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
വോയ്‌സ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം നൽകുന്ന നല്ലൊരു പ്രതിമാസ പ്ലാൻ നോക്കുന്ന വരിക്കാർക്ക് ബിഎസ്എൻഎല്ലിന്റെ 247 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാം. 50 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ബിഎസ്എൻഎൽ 247 രൂപ പ്ലാനിൽ നൽകുന്നത്. ടോക്ക് വാല്യൂ ആയി 10 രൂപയും ( പ്രധാന ബാലൻസിൽ ആഡ് ചെയ്തിരിക്കും ) 247 രൂപ പ്ലാനിൽ ലഭിക്കും.

ഡൽഹിയിലെയും മുംബൈയിലെയും എംടിഎൻഎൽ നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ള ലോക്കൽ / എസ്‌ടിഡി / റോമിങ് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 247 രൂപ പ്ലാനിൽ ലഭിക്കും. പ്രതിദിനം 100 എസ്എംസുകളും ബിഎസ്എൻഎൽ ട്യൂണുകളും ഇറോസ് നൌവിലേക്കുള്ള ആക്സസും ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാനിൽ ലഭ്യമാണ്. 30 ദിവസത്തെ വാലിഡിറ്റിയാണ് 247 രൂപയുടെ പ്ലാൻ നൽകുന്നത്.

ഉയർന്ന വാലിഡിറ്റി നോക്കുന്ന, നല്ല രീതിയിൽ ഡാറ്റ ഉപയോഗിക്കുന്ന യൂസേഴ്സിന് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളിൽ ഒന്നാണ് 447 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. 60 ദിവസത്തെ വാലിഡിറ്റിയാണ് 447 രൂപയുടെ പ്ലാൻ നൽകുന്നത്. ഡൽഹിയിലെയും മുംബൈയിലെയും എംടിഎൻഎൽ നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ള ലോക്കൽ / എസ്‌ടിഡി / റോമിങ് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 447 രൂപ പ്ലാനിൽ ലഭിക്കും.

100 ജിബി അതിവേഗ ഡാറ്റയാണ് ബിഎസ്എൻഎല്ലിന്റെ 447 രൂപ പ്ലാനിന്റെ പ്രധാന ഹൈലൈറ്റ്, ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ വേഗം 80 കെബിപിഎസ് ആയി കുറയും. പ്രതിദിനം 100 എസ്എംഎസുകളും 447 രൂപ പ്ലാനിന് ഒപ്പം ലഭിക്കും. ബിഎസ്എൻഎൽ ട്യൂൺസും ഇറോസ് നൌവിലേക്കുള്ള സൌജന്യ ആക്സസും ബിഎസ്എൻഎല്ലിന്റെ 447 രൂപ പ്ലാനിൽ ലഭ്യമാണ്.

മൂന്ന് മാസത്തേക്കുള്ള റീചാർജിങ് ഓപ്ഷനും യൂസേഴ്സിന് ബിഎസ്എൻഎല്ലിൽ ലഭ്യമാണ്. 90 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ ഗണത്തിൽ ഉള്ള പ്രീപെയ്ഡ് പ്ലാനുകൾ വരുന്നത്. അത്തരമൊരു ജനപ്രിയ പ്ലാൻ ആണ് 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 2 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യമാണ് 499 രൂപയുടെ പ്ലാനിന്റെ പ്രത്യേകത. ഹോം എൽഎസ്‌എയിലും മുംബൈയും ഡൽഹിയും ഉൾപ്പെടെയുള്ള റോമിംഗിലും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസുകളും 499 രൂപയുടെ പ്ലാനിനൊപ്പം ബിഎസ്എൻഎൽ നൽകുന്നു. ബിഎസ്എൻഎൽ ട്യൂൺസും സിങ് സ്ട്രീമിങ് ആപ്പിലേക്കുള്ള ആക്സസും ബിഎസ്എൻഎല്ലിന്റെ 499 രൂപ പ്ലാനിൽ ലഭ്യമാണ്.

1,500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് വാർഷിക പ്ലാനിനായി തിരയുന്ന വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാൻ ആണ് 1,498 രൂപയ്ക്ക് വരുന്ന ഡാറ്റ പ്ലാൻ. പ്രതിദിനം 2 ജിബി ഡാറ്റയാണ് 1,498 രൂപയുടെ വാർഷിക പ്ലാനിന് ഒപ്പം ലഭിക്കുന്നത്. 365 ദിവസത്തെ വാലിഡിറ്റിയും 1,498 രൂപയുടെ പ്ലാനിൽ ലഭ്യമാണ്.

വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നു. 599 രൂപയുടെ എക്സ്ക്ലൂസീവ് പ്രീപെയ്ഡ് പ്ലാനും ഇത്തരത്തിൽ ഒന്നാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നത്. അതേ സമയം പ്രതിദിനം 5 ജിബിയെന്ന വമ്പൻ ഡാറ്റ ആനുകൂല്യവും 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു. ഡാറ്റ പരിധി കഴിഞ്ഞാൽ സ്പീഡ് 80 കെബിപിഎസ് ആയി കുറയുകയും ചെയ്യും.

മറ്റൊരു മികച്ച ആനുകൂല്യവും ബിഎസ്എൻഎല്ലിന്റെ 599 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ ഓഫർ ചെയ്യുന്നു. അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ നൽകുന്ന സൌജന്യ അതിവേഗ ഡാറ്റ ആനൂകൂല്യം ആണ് ഇത്. എഫ് യു പി ഡാറ്റ ലിമിറ്റുകൾ പരിഗണിക്കാതെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 599 രൂപയുടെ പ്ലാനിന് ഒപ്പം പ്രതിദിനം 100 എസ്എംസുകളും യൂസേഴ്സിന് ലഭിക്കും. സിങ് സ്ട്രീമിങ് ആപ്പിലേക്കുള്ള ആക്സസും ബിഎസ്എൻഎല്ലിന്റെ 599 രൂപ പ്ലാനിൽ ലഭ്യമാണ്.

സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനവിൽ നേട്ടം കൊയ്ത് ബിഎസ്എൻഎൽ
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി മോശം സർവീസ് എന്ന ദുഷ്പേരും നഷ്ടക്കണക്കുകളും മാത്രമാണ് രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിസ്എൻഎല്ലിനെപ്പറ്റി കേൾക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ആ സ്ഥിതി മാറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രായ് പുറത്ത് വിട്ട ടെലിക്കോം സബ്സ്ക്രൈബർ അഡീഷൻ ഡാറ്റ പ്രകാരം ഡിസംബറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ യൂസേഴ്സിനെ സ്വന്തമാക്കിയ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. റിലയൻസ് ജിയോയ്ക്കടക്കം തിരിച്ചടി നേരിട്ട കാലത്താണ് ബിഎസ്എൻഎല്ലിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.

11 ലക്ഷം യൂസേഴ്സിനെയാണ് ഡിസംബറിൽ ബിഎസ്എൻഎൽ സ്വന്തമാക്കിയത്. സ്വകാര്യ ടെലിക്കോം കമ്പനികളിൽ എയർടെൽ മാത്രമാണ് ഡിസംബറിൽ പുതിയ വരിക്കാരെ നേടിയത്. ജിയോയ്ക്കും വോഡഫോൺ ഐഡിയയ്ക്കും വരിക്കാരെ നഷ്ടപ്പെട്ടു. 12.9 ദശലക്ഷം ഉപയോക്താക്കളാണ് ഡിസംബർ മാസത്തിൽ ജിയോ കണക്ഷൻ ഉപേക്ഷിച്ചത്. നവബറിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചിരുന്നു.


Click it and Unblock the Notifications