ട്രെയിന്‍ ടിക്കറ്റ് ഇനി എസ്എംഎസ് വഴി

Written By: Arathy

എവിടെയെങ്കിലും പോകണമെങ്കില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള പാട്. പോകുന്നതിന് കുറേ ദിവസം മുന്‍പ് ഓണ്‍ ലൈന്‍ വഴി തപ്പണം ഇല്ലെങ്കില്‍ തല്‍ക്കാലിന് വേണ്ടി രാവിലെ റെയില്‍വേ സ്റ്റേഷനില്‍ പോയി ക്യൂ നില്‍ക്കണം. അങ്ങനെ ആ യാത്ര ഗണപതി കല്യാണം പോലെ നീണ്ടു പോകും. ഇതാണ് സാധാരണ എല്ലാവര്‍ക്കും സംഭവിക്കുന്നത്.

മൊബൈല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ട്രെയിന്‍ ടിക്കറ്റ് ഇനി എസ്എംഎസ് വഴി

ഇതിനൊരു പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ വരുന്നു. ഇനി മുതല്‍ ട്രെയിന്‍ ബുക്ക് ചെയ്യുവാന്‍ ഒരു എസ്എംഎസ് മതി. ഓണ്‍ ലൈന്‍ ബുക്കിങ് പോലെ ഒരു എസ്എംഎസ് ബുക്കിങ്. ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന ഈ സംവിധാനം ഇന്ത്യന്‍ റേയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോപറേഷന്‍ വഴിയാണ് നടപ്പിലാക്കുക.

എസ്എംഎസ് ബുക്കിങിനായി ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടെ ഏതെങ്കിലും ബാങ്കില്‍ നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. അപ്പോള്‍ മൊബൈല്‍ വഴി പണം മാറുവാനുള്ള തിരിച്ചറിയല്‍ കാര്‍ഡും, പാസ്‌വേര്‍ഡും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ഇനി ടിക്കറ്റ് ബുക്കു ചെയ്യുവാനായി നിങ്ങളുടെ ട്രെയിന്‍ നമ്പര്‍, പോകേണ്ട സ്ഥലം, ടിക്കറ്റ് വേണ്ട ദിവസം, യാത്രക്കാരന്റെ പേര്, വയസ്, മേല്‍ വിലാസം, എന്നീ വിവരങ്ങള്‍ ഇന്ത്യന്‍ റേയില്‍വേയുടെ പ്രത്യേക നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ടിക്കറ്റ് ഉറപ്പാണെങ്കില്‍. നിങ്ങളുടെ ട്രാന്‍സാക്ഷന്‍ ഐടി ലഭിക്കും. ശേഷം ബാങ്കില്‍ നിന്ന് ലഭിച്ച നമ്പര്‍ ഉപയോഗിച്ച് പണം എസ്എംഎസ് വഴി അടയ്ക്കാവുന്നതാണ്.

എസ്എംഎസിന് 3 രൂപ വരെ ഇടാക്കുന്നതാണ്. 5000 രൂപയുടെ ടിക്കറ്റിന് 5 രുപയും, അതിനു മുകളിലേക്കുള്ള ടിക്കറ്റിന് 10 രൂപവരെ ഇടാക്കുന്നതാണ്. എന്തായാലും ഇനി ട്രെയിന്‍ ബുക്കിങ് എന്ന് പറഞ്ഞ് സമയം കളയണ്ട. പക്ഷേ ഈ സംവിധാനം പഴയതിലും കൂടുതല്‍ ട്രെയിന്‍ ടിക്കറ്റിന് ക്ഷാമമുണ്ടാക്കുമെന്ന് തീര്‍ച്ച.

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot