ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്

|

രാജ്യത്ത് ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്ന സ്വകാര്യ ടെലിക്കോം കമ്പനി ഏതാണ്? ഇന്നലെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയവർക്ക് പോലുമറിയാം ഉത്തരം റിലയൻസ് ജിയോ എന്ന് മാത്രമാണെന്ന്. ഡാറ്റ എളുപ്പം തീരുന്നു എന്ന് തുടങ്ങിയ നിരവധി പരാതികൾ ജിയോ യൂസേഴ്സിന് ഉണ്ടെന്നത് വാസ്തവമാണ് ( Jio 4G Data Vouchers ).

 

ഏറ്റവും വലിയ ടെലിക്കോം കമ്പനി

എത്ര പരാതികൾ ഉണ്ടെങ്കിലും ഏറ്റവും അധികം യൂസേഴ്സുമായി രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി തുടരാൻ ജിയോയെ സഹായിക്കുന്നത് സാധാരണക്കാർക്കും താങ്ങാൻ കഴിയുന്ന റീചാർജ് പ്ലാനുകളാണ്. ഡാറ്റ ഉപയോഗം കൂടുതൽ ഉള്ളവർക്കായി വളരെ ചെറിയ നിരക്കുകളിൽ ഡാറ്റ വൌച്ചറുകളും റിലയൻസ് ജിയോ ഓഫർ ചെയ്യുന്നുണ്ട്.

ഡെയിലി ഡാറ്റ പരിധി

നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, പ്രൈം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ സ്ഥിരം യൂസ് ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഈ ഡാറ്റ വൌച്ചറുകൾ പലപ്പോഴും എനിക്ക് ഉപകാരപ്രദവുമാണ്. പ്രത്യേകിച്ചും ഫെയർ യൂസേജ് പോളിസി പ്രകാരമുള്ള ഡെയിലി ഡാറ്റ പരിധി തീർന്ന് ഇന്റർനെറ്റ് സ്പീഡ് കുറഞ്ഞ് തുടങ്ങുമ്പോൾ. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുമായി തട്ടിച്ച് നോക്കുമ്പോൾ റിലയൻസ് ജിയോയുടെ 4ജി ഡാറ്റ വൌച്ചറുകൾ ഏറെ അഫോർഡബിളുമാണ്.

എന്താ ബോറടിച്ചോ? ആമസോൺ ​പ്രൈം, ​ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവ സൗജന്യമായി ലഭിക്കാനുള്ള വഴിയിതാഎന്താ ബോറടിച്ചോ? ആമസോൺ ​പ്രൈം, ​ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവ സൗജന്യമായി ലഭിക്കാനുള്ള വഴിയിതാ

അഫോർഡബിൾ ഡാറ്റ വൌച്ചറുകൾ
 

15 രൂപ മുതൽ 121 രൂപ വരെയുള്ള അഫോർഡബിൾ ഡാറ്റ വൌച്ചറുകളാണ് ടെൽക്കോ അവതരിപ്പിച്ചിട്ടുള്ളത്. 181 രൂപ മുതലുള്ള ഡാറ്റ ആഡ് ഓൺ പാക്കുകളും ജിയോ ഓഫർ ചെയ്യുന്നുണ്ട്. ആ പാക്കുകളിലേക്കും വിശദാംശങ്ങളും പിന്നീട് നോക്കാം. തത്കാലം ജിയോ ഓഫർ ചെയ്യുന്ന താങ്ങാവുന്ന 4ജി ഡാറ്റ വൌച്ചറുകളുടെ ഡീറ്റെയ്ൽസ് അറിയാം.

15 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

15 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ 4ജി ഡാറ്റ വൌച്ചറാണ് 15 രൂപയുടെ ഓഫർ. 1 ജിബി ഡാറ്റയാണ് ഈ വൌച്ചർ ഓഫർ ചെയ്യുന്നത്. യൂസറിന്റെ പ്രീപെയ്ഡ് പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് വൌച്ചറിനുമുള്ളത്. ഉദാഹരണത്തിന് ഒരു ദിവസം കൂടി കഴിയുമ്പോൾ നിങ്ങളുടെ പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുകയാണെങ്കിൽ ഈ വൌച്ചറും ഒപ്പം എക്സ്പയർ ആകും. അതിനി എത്ര ഡാറ്റ ബാക്കിയുണ്ടെങ്കിലും ശരി.

ഗതികേടോ, സുവർണാവസരമോ; 5ജിക്കായി ബിഎസ്എൻഎൽ ജിയോയുടെ സഹായം തേടുന്നുഗതികേടോ, സുവർണാവസരമോ; 5ജിക്കായി ബിഎസ്എൻഎൽ ജിയോയുടെ സഹായം തേടുന്നു

25 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

25 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

2 ജിബി ഡാറ്റ അധികമായി ആവശ്യമുള്ള ജിയോ യൂസേഴ്സിന് 25 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ സെലക്റ്റ് ചെയ്യാവുന്നതാണ്. നേരത്തെ പറഞ്ഞത് പോലെ നിലവിലുള്ള മെയിൻ പ്ലാൻ വാലിഡിറ്റി വരെയാണ് ഈ വൌച്ചറിന്റെയും കാലാവധി. 2021 നവംബറിൽ പ്രീപെയ്ഡ് പ്ലാൻ നിരക്കുകൾ ഉയർത്തുന്നത് വരെ 15 രൂപയുടെയും 25 രൂപയുടെയും വൌച്ചറുകൾക്ക് യഥാക്രമം 11 രൂപയും 21 രൂപയുമായിരുന്നു വില വന്നിരുന്നത്.

61 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

61 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

ജിയോ 4ജി ഡാറ്റ വൌച്ചറുകളിൽ എന്റെ പേഴ്സണൽ ഫേവററ്റാണ് 61 രൂപ വിലയുള്ള 4ജി ഡാറ്റ വൌച്ചർ. അത്യാവശ്യം ഉയർന്ന ഡാറ്റ ഉപയോഗം ഉള്ളവർക്കാണ് ഈ 4ജി ഡാറ്റ വൌച്ചർ ഉപയോഗപ്പെടുക. 61 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ 6 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. മറ്റ് വൌച്ചറുകൾ പോലെ ഇതും പ്ലാൻ വാലിഡിറ്റി വരെ വാലിഡ് ആയിരിക്കും.

പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ "ബെസ്റ്റ് സെല്ലർ" പ്ലാൻ

121 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

121 രൂപ വിലയുള്ള ജിയോ 4ജി ഡാറ്റ വൌച്ചർ

ജിയോയുടെ 4ജി ഡാറ്റ വൌച്ചറുകളിൽ ഏറ്റവും നിരക്ക് കൂടിയ ഓഫറാണ് 121 രൂപ വിലയുള്ള ഡാറ്റ വൌച്ചർ. ഡാറ്റ ഉപയോഗത്തിന്റെ അളവ് പരിഗണിച്ച് മാത്രം ഈ വൌച്ചർ തിരഞ്ഞെടുക്കുക. 12 ജിബി ഡാറ്റയാണ് 121 രൂപയുടെ വൌച്ചർ ഓഫർ ചെയ്യുന്നത്. യൂസറിന്റെ പ്ലാൻ വാലിഡിറ്റി വരെ സാധുതയും വൌച്ചറിനുണ്ട്.

ജിയോ ഡാറ്റ ആഡ് ഓൺ പാക്കുകൾ

ജിയോ ഡാറ്റ ആഡ് ഓൺ പാക്കുകൾ

181 രൂപ, 241 രൂപ, 301 രൂപ, 555 രൂപ, 2,878 രൂപ, 2998 രൂപ എന്നീ നിരക്കുകളിലാണ് ജിയോ ഡാറ്റ ആഡ് ഓൺ പാക്കുകൾ വരുന്നത്. 555 രൂപ വിലയുള്ള ആഡ് ഓൺ പാക്ക് ഏതാനും ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ ഓഫർ ചെയ്യുന്നത് ഒഴിച്ച് നിർത്തിയാൽ നിശ്ചിത വാലിഡിറ്റികളിലേക്കുള്ള ഡാറ്റ ആനുകൂല്യങ്ങളല്ലാതെ ഒറ്റൊന്നും ഈ പാക്കുകൾ ഓഫർ ചെയ്യുന്നില്ല.

Best Mobiles in India

English summary
It is true that Jio users have many complaints, like easily running out of data. Affordable recharge plans help Jio remain the largest telecom company despite complaints. Reliance Jio also offers data vouchers at lower rates for those with higher data usage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X