Home
News

പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും

ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും

ബിഎസ്എൻഎൽ എന്ന പേര് ഇന്ന് പലർക്കും ചതുർഥിയാണെന്നതിൽ തർക്കമില്ല. പ്രത്യേകിച്ചും മലയാളികൾക്ക്. കമന്റ് ബോക്സുകളിൽ കമ്പനിയെക്കുറിച്ചുള്ള പരാതി പ്രളയവുമുണ്ട്. ജിയോയും എയർടെലുമൊക്കെ ഫണം വിരിച്ചു നിൽക്കുന്ന നമ്മുടെ രാജ്യത്ത് ആര്? എന്തിന് വേണ്ടി ബിഎസ്എൻഎൽ ഉപയോഗിക്കണം? വളരെക്കുറച്ച് ആളുകൾ മാത്രമാണ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് എന്നൊക്കെയുള്ള മുൻവിധികളോടെയാണ് പലരും ബിഎസ്എൻഎല്ലിനെ വിലയിരുത്തുന്നത്. പരാതികൾ ഇങ്ങനെ ദിവസവും ദിവസവും കേട്ട് തുടങ്ങിയപ്പോഴാണ് കേരളത്തിൽ എത്ര ബിഎസ്എൻഎൽ വയർലെസ് ( മൊബൈൽ ) കണക്ഷനുകൾ ഉണ്ടെന്ന് പരിശോധിച്ചത്.

എന്തായാലും ട്രായ് രേഖകൾ പരിശോധിച്ചതോടെ അൽപ്പം ഞെട്ടി മാമ എന്ന് തന്നെ പറയാവുന്ന അവസ്ഥ. 99 ലക്ഷം വയർലെസ് യൂസേഴ്സാണ് ബിഎസ്എൻഎല്ലിന് കേരളത്തിൽ ഉള്ളത്. യൂസർ ബേസിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി കൂടിയാണ് BSNL. വിഐ ഒന്നാം സ്ഥാനത്ത്, ബിഎസ്എൻഎൽ രണ്ടാമത്, ജിയോ മൂന്നാം സ്ഥാനത്ത്, എയർടെൽ നാലാമത് എന്നിങ്ങനെയാണ് ടെലിക്കോം കമ്പനികളുടെ കേരളത്തിലെ ലിസ്റ്റ്.

എന്തിനാണ് ബിഎസ്എൻഎൽ, എന്ത് കൊണ്ട് ബിഎസ്എൻഎൽ എന്നുള്ള ചോദ്യത്തിന് ഈ കണക്കുകൾ തന്നെ ശരിയായ മറുപടി നൽകുന്നുണ്ട്. എല്ലാ പ്രതിസന്ധികളെയും പോരായ്മകളെയും മറികടന്ന് ബിഎസ്എൻഎൽ മുന്നോട്ട് പോകണമെന്നാണ് യൂസേഴ്സ് ആഗഹിക്കുന്നത്. പ്രത്യേകിച്ചും മലയാളികൾ കമന്റ് ബോക്സുകളിൽ പ്രകടിപ്പിക്കുന്ന വികാരവും അത് തന്നെയാണ്. നമ്മുടെ നാട്ടുകാർ സെക്കൻഡറി സിം കാർഡുകൾക്കായാണ് കൂടുതലും ബിഎസ്എൻഎൽ കണക്ഷനുകൾ ഉപയോഗിക്കുന്നത്.

BSNL : എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല

ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും

പൂർണ സജ്ജമായ 4ജി നെറ്റ്വർക്ക് പോലും ഇല്ലാത്തതിനാൽ ഡാറ്റ ആവശ്യങ്ങൾക്കായി എല്ലാവർക്കും ബിഎസ്എൻഎൽ കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താൻ കഴിയില്ല. എന്നാൽ എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല. ചിലർക്ക് ബിഎസ്എൻഎൽ മാത്രമായിരിക്കും ഏക ഓപ്ഷൻ ( സ്വകാര്യ കമ്പനികൾ സേവനം നൽകാത്ത പല സ്ഥലങ്ങളും നമ്മുടെ രാജ്യത്തുണ്ട്. മറ്റ് ചിലർക്ക് അവരുടെ സ്ഥലങ്ങളിൽ നല്ല ഡാറ്റ സ്പീഡും ലഭിക്കുന്നുണ്ടാവും ( അപൂർവം ചിലയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നുണ്ടെന്ന് ഓർക്കണം ).

BSNL Prepaid Plans : ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ പായ്ക്കുകൾ

ഇത്തരം യൂസേഴ്സിന് ബിഎസ്എൻഎൽ നൽകുന്ന ഡാറ്റ പായ്ക്കുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ കുറഞ്ഞ നിരക്കാണ് ബിഎസ്എൻഎൽ പ്ലാനുകൾക്കെന്നും യൂസേഴ്സിന് മനസിലാകും. ഒരു ദിവസം മാത്രം വാലിഡിറ്റി നൽകുന്നവ മുതൽ ഒരു വർഷം വരെ വാലിഡിറ്റിയുള്ള ഡാറ്റ പായ്ക്കുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്. ഈ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും

16 രൂപ വിലയുള്ള പ്രീപെയ്ഡ് ഡാറ്റ പായ്ക്ക്

  • ഒരു ദിവസം വാലിഡിറ്റി
  • 2 ജിബി ഡാറ്റ


151 രൂപ വിലയുള്ള പ്രീപെയ്ഡ് ഡാറ്റ പായ്ക്ക്

  • എൻട്രി ലെവൽ വർക്ക് ഫ്രം ഹോം പ്ലാൻ
  • 28 ദിവസം വാലിഡിറ്റി
  • 40 ജിബി ഡാറ്റ
  • സിങ് ബെനിഫിറ്റ്സ്


198 രൂപ വിലയുള്ള പ്രീപെയ്ഡ് ഡാറ്റ പായ്ക്ക്

  • 40 ദിവസം വാലിഡിറ്റി
  • അൺലിമിറ്റഡ് ഡാറ്റ
  • 2 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
  • പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 Kbps ആയി കുറയും
  • ഗെയിമിങ് ബെനിഫിറ്റ്സ്


251 രൂപ വിലയുള്ള പ്രീപെയ്ഡ് ഡാറ്റ പായ്ക്ക്

  • വർക്ക് ഫ്രം ഹോം പ്ലാൻ
  • 30 ദിവസം വാലിഡിറ്റി
  • 70 ജിബി ഡാറ്റ
  • സിങ് ബെനിഫിറ്റ്സ്


398 രൂപ വിലയുള്ള പ്രീപെയ്ഡ് ഡാറ്റ പായ്ക്ക്

  • 30 ദിവസം വാലിഡിറ്റി
  • അൺലിമിറ്റഡ് ഡാറ്റ ( നിയന്ത്രണങ്ങൾ ഇല്ലാതെ )
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസ്


1,515 രൂപ വിലയുള്ള പ്രീപെയ്ഡ് ഡാറ്റ പായ്ക്ക്

  • 365 ദിവസം വാലിഡിറ്റി ( ഒരു വർഷം )
  • പ്രതിദിനം 2 ജിബി ഡാറ്റ ലിമിറ്റ്
  • പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 Kbps ആയി കുറയും
ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും

ഈ മാസം അവസാനത്തോടെ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് പരീക്ഷണം ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. നെറ്റ്വർക്കുകളുടെയും ടവറുകളുടെയും വിന്യാസത്തിനായി ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനുമായി 53,000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യപ്പെടുമെന്ന് സാരം.

Best Mobiles in India

English summary
There is no doubt that the name "BSNL" is an irritation for many people today. especially for Malayalis. There is a flood of complaints about the company in the comment boxes. In our country, where Jio and Airtel are spreading money, many people are evaluating BSNL with the prejudice that only a very few people use it's services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X