Just In
- 12 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 18 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡാറ്റയും ഒടിടിയും ഇനിയൊരു പ്രശ്നമല്ല; ആനുകൂല്യങ്ങൾ വാരി വിതറുന്ന ജിയോ ഓഫറുകൾ അറിയാം
രാജ്യത്തെ മുൻനിര ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. സ്വകാര്യ കമ്പനികളിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് സൌകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ഒന്നാം സ്ഥാനത്ത് തുടരാൻ ജിയോയെ സഹായിക്കുന്നത്. രാജ്യത്ത് ഡാറ്റ പ്ലാനുകളുടെ നിരക്ക് കുറയാൻ കാരണമായത് പോലും റിലയൻസ് ജിയോയുടെ കടന്ന് വരവോടെയാണെന്ന് ഓർക്കണം (jio).

അൺലിമിറ്റഡ് കോളിങ് സൗകര്യത്തിനൊപ്പം ഡെയിലി ഡാറ്റയും ഓഫർ ചെയ്യുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോയുടേതായിട്ടുണ്ട്. ദിവസവും 1 ജിബി, 2 ജിബി, 3 ജിബി ഡാറ്റ ആനുകൂല്യം ഓഫർ ചെയ്യുന്ന ഡെയിലി ഡാറ്റ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. ഒടിടി ആനുകൂല്യങ്ങളും അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം എന്നിവയും ഡെയിലി ഡാറ്റ പ്ലാനുകൾക്കൊപ്പം ജിയോ നൽകുന്നുണ്ട്.

ഇക്കൂട്ടത്തിൽ ദിവസവും 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന റിലയൻസ് ജിയോയുടെ ചില പ്ലാനുകളെക്കുറിച്ച് പറയാൻ വേണ്ടിയാണ് ഈ ലേഖനം. 419 രൂപ, 601 രൂപ, 1,199 രൂപ, 4,199 രൂപ എന്നീ നിരക്കുകളിലാണ് ഈ പാക്കുകൾ വരുന്നത്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസും 3 ജിബി ഡാറ്റ നൽകുന്ന ഈ ജിയോ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്.

419 രൂപയുടെ ജിയോ റീചാർജ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയാണ് 419 രൂപ വില വരുന്ന ജിയോ പ്ലാനിന് ഉള്ളത്. വാലിഡിറ്റി കാലയളവിലേക്ക് 84 ജിബി ഡാറ്റയും ഈ പാക്ക് ഓഫർ ചെയ്യുന്നു. പ്രതിദിനം 3 ജിബി ഡാറ്റയും ഈ പ്ലാനിനൊപ്പം കിട്ടും. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കണം.

അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്കുള്ള എന്നിവയും 419 രൂപയുടെ ജിയോ റീചാർജ് പ്ലാനിനൊപ്പം ലഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കുള്ള ആക്സസാണ് പ്ലാൻ ഓഫർ ചെയ്യുന്ന ഒടിടി ആനുകൂല്യം. മൂന്ന് മാസത്തെ വാലിഡിറ്റിയുള്ള സൗജന്യ ട്രയൽ എന്ന വിധത്തിലാണ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്.

601 രൂപയുടെ ജിയോ റീചാർജ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയിലാണ് 601 രൂപയുടെ ജിയോ റീചാർജ് പ്ലാൻ വരുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വാലിഡിറ്റി കാലയളവിലേക്കായി ആകെ മൊത്തം 90 ജിബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും. അതെങ്ങനെ ശരിയാകും എന്ന് ആലോചിക്കേണ്ടതില്ല. 601 രൂപയുടെ പ്ലാനിനൊപ്പം 6 ജിബി ഡാറ്റ അധികമായി ജിയോ ഓഫർ ചെയ്യുന്നുണ്ട്.

ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ ആക്സസ്, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും 601 രൂപ വിലയുള്ള ജിയോ റീചാർജ് പ്ലാനിനൊപ്പം ലഭിക്കും. ഒരു വർഷം വാലിഡിറ്റി ഉള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ കോംപ്ലിമെന്ററി മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഒടിടി ആനുകൂല്യമായി വരുന്നത്. പ്രതിദിന ഡാറ്റ പരിധിക്ക് ശേഷം നെറ്റ് സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്നത് ഓർത്തിരിക്കുക.

1,199 രൂപയുടെ ജിയോ റീചാർജ് പ്ലാൻ
84 ദിവസത്തെ വാലിഡിറ്റിയാണ് 1,199 രൂപയുടെ ജിയോ റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. വാലിഡിറ്റി കാലയളവിലേക്ക് ആകെ മൊത്തം 252 ജിബി ഡാറ്റയാണ് ഈ പാക്കിനൊപ്പം വരുന്നത്. മൂന്ന് മാസത്തേക്കുള്ള ( 149 രൂപ വില വരുന്ന ) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ മെമ്പർഷിപ്പും 1,199 രൂപയുടെ ജിയോ റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. ബാക്കി ആനുകൂല്യങ്ങൾ നേരത്തെയുള്ള പാക്കിന് സമാനമാണ്.

4,199 രൂപയുടെ രൂപയുടെ ജിയോ റീചാർജ് പ്ലാൻ
3 ജിബി ഡെയിലി ഡാറ്റ ആനുകൂല്യം നൽകുന്ന വാർഷിക പ്ലാനാണ് 4,199 രൂപയുടെ ഓഫർ. 1,499 രൂപ വില വരുന്ന ഡിസ്നി പ്ലസ് ഹോട്ട‌്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനും 4,199 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ബാക്കി ആനുകൂല്യങ്ങൾ മുമ്പേ പറഞ്ഞ പാക്കുകൾക്ക് സമാനമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470