വില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾ

|

റിലയൻസ് ജിയോ അടുത്തിടെ തങ്ങളുടെ ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടിയിരുന്നു. ചില ജനപ്രിയ പ്ലാനുകൾക്ക് ഇപ്പോൾ 20 ശതമാനമാണ് അധിക ചിലവ് വരുന്നത്. ചില പ്ലാനുകൾക്ക് 150 രൂപ വരെ വില വരുന്നു. പുതിയ നിരക്കുകളും പ്ലാനുകളും റിലയൻസ് ജിയോയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 75 രൂപ മുതൽ 899 രൂപ വരെ വില വരുന്ന പ്ലാനുകൾ ലഭ്യമാണ്. ജിയോഫോൺ പ്ലാനുകളുടെ നിരക്ക് കൂട്ടിയത് പോക്കറ്റ് ഫ്രണ്ട്ലി പ്രീപെയ്ഡ് പ്ലാനുകളെ ആശ്രയിക്കുന്ന ജിയോഫോൺ യൂസേഴ്സിന് തിരിച്ചടിയായിട്ടുണ്ട്.

75 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

75 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

ജിയോഫോണിന്റെ ഏറ്റവും അഫോഡബിൾ ആയിട്ടുള്ള പ്രീപെയ്ഡ് പ്ലാൻ ആരംഭിക്കുന്നത് 75 രൂപ മുതലാണ്. നിരക്ക് കുറഞ്ഞിരിക്കുമ്പോൾ തന്നെ ഉപയോഗപ്രദമായ ആനുകൂല്യങ്ങളും പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 50 എസ്എംഎസുകൾ, പ്രതിദിനം 100 എംബി പരിധിയിൽ 2.5 ജിബി മൊത്തം ഡാറ്റ. ഒപ്പം 200 എംബി അധിക ഡാറ്റ ആനുകൂല്യവും ലഭിക്കുന്നു. 75 രൂപയുടെ ബജറ്റ് പ്രീപെയ്ഡ് പ്ലാൻ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും 75 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ ഓഫർ ചെയ്യുന്നു. പാക്കിന്റെ കാലാവധി 23 ദിവസമാണ്.

599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ

91 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

91 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

ലിസ്റ്റിൽ അടുത്തത് 91 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ ആണ്. ഇത് മറ്റൊരു പോക്കറ്റ് ഫ്രണ്ട്‌ലി പ്ലാനാണ്. 91 രൂപയുടെ പായ്ക്കിന് 28 ദിവസമാണ് വാലിഡിറ്റി. നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 50 എസ്എംഎസുകൾ, ഒരു മാസത്തേക്ക് 3 ജിബി ഡാറ്റയാണ് 91 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ ( പ്രതിദിനം 100 എംബി ഡാറ്റയും 200 എംബി അധിക ഡാറ്റയും ലഭിക്കുന്നു ) നൽകുന്നത്. 91 രൂപയുടെ പ്ലാൻ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും നൽകുന്നു. ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ വേണ്ട യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന മാന്യമായ പ്ലാൻ ആണിത്.

125 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

125 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

100 രൂപയ്ക്ക് മുകളിൽ വില വരുന്ന ഏറ്റവും വില കുറഞ്ഞ ജിയോഫോൺ പ്ലാൻ ആണ് 125 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ. നേരത്തെ പറഞ്ഞ പ്ലാനുകളെ അപേക്ഷിച്ച് കൂടുതൽ ഡാറ്റ ആനുകൂല്യങ്ങളും 125 രൂപ വില വരുന്ന പ്ലാൻ ഓഫർ ചെയ്യുന്നു. 23 ദിവസത്തെ വാലിഡിറ്റി പിരീയഡിലേക്കാണ് പ്ലാൻ വരുന്നത്. പ്ലാനിൽ പ്രതിദിനം 0.5 ജിബി ഡാറ്റ ലഭിക്കും.വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 11.5 ജിബി ഡാറ്റയാണ് കിട്ടുന്നത്. 300 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. വോയ്‌സ് കോളുകളും (അൺലിമിറ്റഡ്) സബ്‌സ്‌ക്രിപ്‌ഷനുകളും പോലെയുള്ള മറ്റ് ആനുകൂല്യങ്ങൾ അതേപടി തുടരുന്നു.

ജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യുംജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യും

152 രൂപയും 186 രൂപയും വില വരുന്ന ഓൾ ഇൻ വൺ പ്ലാനുകൾ

152 രൂപയും 186 രൂപയും വില വരുന്ന ഓൾ ഇൻ വൺ പ്ലാനുകൾ

അൽപ്പം വില കൂടുതൽ ആണെങ്കിലും വാലിഡിറ്റി കാലയളവിലും ചെറിയ വർധനവ് ഉണ്ട്. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് 152 രൂപയും 186 രൂപയും വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ വരുന്നത്. 152 രൂപ വിലയുള്ള ജിയോഫോൺ പ്ലാൻ പ്രതിമാസം 14 ജിബി ഡാറ്റ ( 0.5ജിബി / ദിവസം ) ആക്‌സസ് നൽകുന്നു, കൂടാതെ 186 രൂപ വിലയുള്ള പ്ലാൻ ഇരട്ടി ഡാറ്റ ഓഫർ ചെയ്യുന്നു. അതായത് പ്രതിമാസം 28 ജിബി. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും ഈ രണ്ട് പ്ലാനുകൾക്കൊപ്പം ലഭിക്കുന്നു. ജിയോ സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും 152 രൂപയും 186 രൂപയും വില വരുന്ന ഓൾ ഇൻ വൺ പ്ലാനുകൾ ഓഫർ ചെയ്യുന്നു.

222 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

222 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

പ്രതിദിന ഡാറ്റ ഉപയോഗം 1 ജിബിയിൽ കൂടുതൽ കവിയുന്ന യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന പ്ലാൻ ആണ് 222 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. ഒരു മാസത്തേക്ക് 56 ജിബി ഡാറ്റയാണ് 222 രൂപയുടെ പ്ലാൻ മൊത്തത്തിൽ നൽകുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും കൂടാതെ എല്ലാ ജിയോ സേവനങ്ങളിലേക്കും സ്റ്റാൻഡേർഡ് സബ്‌സ്‌ക്രിപ്‌ഷനും 222 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ ഓഫർ നൽകുന്നു.

ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

899 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

899 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ

നേരത്തെ 749 രൂപ വിലയുണ്ടായിരുന്ന വാർഷിക പ്ലാനിനാണ് ഇപ്പോൾ 899 രൂപ വില വരുന്നത്. വാലിഡിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓൾ ഇൻ വൺ പ്ലാൻ കൂടിയാണിത്. 336 ദിവസമാണ് ഈ പ്ലാനിന് വാലിഡിറ്റി ലഭിക്കുന്നത്. അതേ സമയം 336 ദിവസത്തേക്ക് വെറും 24 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത് എന്നൊരു പോരായ്മയും പ്ലാനിന് ഉണ്ട്. അതായത് 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ വീതം എന്ന് കണക്ക് കൂട്ടാം. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ജിയോ സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയും 899 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

English summary
Reliance Jio has recently increased the rates of its Jiophone prepaid plans. Some popular plans now come with an additional 20 percent cost. Some plans cost up to Rs 150. The new rates and plans are listed on Reliance Jio's official website. Plans are available for a minimum of Rs 75 to Rs 899.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X