Home
News

ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലുള്ള കിടിലൻ വെബ് സീരീസുകൾ | OTT Web Series

ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരുപാട് സിനിമകളും സീരീസുകളുമൊക്കെ അവതരിപ്പിക്കപ്പെട്ട മാസമാണ് കടന്ന് പോകുന്നത്. വൈവിധ്യമാർന്ന കഥകളും ജോൻറകളും ആകർഷകമായ കഥപറച്ചിലും സസ്പെൻസുമെല്ലാം ആസ്വദിക്കാനുള്ള അവസരം കൂടിയാണ് യൂസേഴ്സിന് ലഭിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഏറ്റവും പുതിയ ചില സീരീസുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

നെറ്റ്ഫ്ലിക്സിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് ഷോകളാണ് ഈ ലിസ്റ്റിൽ ഉള്ളത്. മത്സ്യകന്യകകളുടെ കഥ പറയുന്ന മെർപീപ്പിൾ, ടീനേജ് ആക്ഷൻ കോമഡിയായ അമേരിക്കൻ ബോൺ ചൈനീസ്, അർണോൾഡ് ഷ്വാർസെനെഗർ അഭിനയിക്കുന്ന ഫൂബാർ, ബ്ലഡ് & ഗോൾഡ് എന്നിവയൊക്കെ വ്യത്യസ്തമായ അനുഭവങ്ങൾ പകരുന്ന ഒടിടി സീരീസുകളാണ് (OTT Web Series). ഓരോ സീരീസുകളെക്കുറിച്ചും വിശദമായി മനസിലാക്കാം.

ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലുള്ള കിടിലൻ വെബ് സീരീസുകൾ

മെർപീപ്പിൾ (Merpeople)
റിലീസ് : മെയ് 23, 2023
പ്ലാറ്റ്ഫോം : നെറ്റ്ഫ്ലിക്സ്
മത്സ്യകന്യകകളെപ്പോലെ വേഷമിടുന്ന, അതൊരു ജോലിയാക്കി മാറ്റിയ ആളുകളുടെ ജീവിതമാണ് മെർപീപ്പിൾ എന്ന ഡോക്യുമെന്ററി സംസാരിക്കുന്നത്. ഫ്ലോറിഡയിലെ ചെറുപട്ടണങ്ങളിലെ ചെറിയ വേദികളിൽ നിന്നും അന്താരാഷ്ട്ര കിരീടങ്ങൾ വരെയുള്ള മത്സരങ്ങളും ഇതേചുറ്റിപ്പറ്റി നിലനിൽക്കുന്ന സ്ഥാപനങ്ങളും ജീവിതങ്ങളുമെല്ലാം മെർപീപ്പിളിൽ എടുത്ത് കാണിക്കുന്നുണ്ട്. ഫാന്റസി ലോകത്തിലൂടെയുള്ള ജീവിതയാത്രകൾ കാഴ്ചക്കാരെ പിടിച്ചിരുത്തുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.

അമേരിക്കൻ ബോൺ ചൈനീസ് (American Born Chinese)
റിലീസ് : മെയ് 24, 2023
പ്ലാറ്റ്ഫോം : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
2006 -ൽ പുറത്തിറങ്ങിയ ഗ്രാഫിക്സ് നോവലിനെ ബേസ് ചെയ്താണ് ഈ ടീനേജ് കോമഡി ആക്ഷൻ ടിവി സീരീസ് തയ്യാറാക്കിയിരിക്കുന്നത്. സീരീസിലെ കേന്ദ്രകഥാപാത്രമായ ജിൻ വാങിനെയും തേടി പുതിയൊരു വിദ്യാർഥി സ്കൂളിലെത്തുന്നു. അവിടെ നിന്നും കഥ പീന്നീട് ചൈനീസ് പുരാണങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കുമൊക്കെ വഴി മാറുന്നു.

ഫൂബാർ (FUBAR)
റിലീസ് : മെയ് 25, 2023
പ്ലാറ്റ്ഫോം : നെറ്റ്ഫ്ലിക്സ്
അർണോൾഡ് ഷ്വാർസെനെഗർ കേന്ദ്രകഥാപാത്രമായി വേഷമിടുന്ന ആക്ഷൻ കോമഡി സീരീസാണ് ഫൂബാർ. സിഐഎയുടെ രഹസ്യ എജന്റുമാരായ ലൂക്ക് ബ്രണ്ണറുടെയും മകൾ എമ്മയുടെയും ജീവിതമാണ് ഷോ പറയുന്നത്. പരസ്പരം പറഞ്ഞ കള്ളങ്ങളും കെട്ടിപ്പൊക്കിയ നുണകളും ഇരുവരും ഒരുമിച്ചൊരു ദൌത്യത്തിനെത്തുമ്പോൾ പൊളിഞ്ഞ് വീഴുന്നു. ചാരപ്പണി ചെയ്യുന്ന അച്ഛനും മകളും കടന്ന് പോകുന്ന അസാധാരണ ജീവിത സാഹചര്യങ്ങളും ആക്ഷൻ മൊമന്റുകളുമാണ് സീരീസിലുള്ളത്.

ബ്ലഡ് & ഗോൾഡ് (Blood & Gold)
റിലീസ് : മെയ് 26, 2023
പ്ലാറ്റ്ഫോം : നെറ്റ്ഫ്ലിക്സ്
റോബർട്ട് മേസർ, മേരി ഹാക്കിൾ, അലക്സാണ്ടർ ഷീർ, ഫ്ലോറിയൻ, പെട്ര സീസർ എന്നിവരടങ്ങുന്ന താരനിരയാണ് പീറ്റർ തോർവാർത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയുടെ മുഖ്യ ആകർഷണം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് നിധി തേടിയെത്തുന്ന നാസിപ്പടയാളികളുമായി എറ്റുമുട്ടുന്ന ഹെൻറിച്ചും എൽസയുമാണ് ബ്ലഡ് & ഗോൾഡിലെ മുഖ്യകഥാപാത്രങ്ങൾ.

സിറ്റി ഓഫ് ഡ്രീംസ്: സീസൺ 3 (City of Dreams: Season 3)
റിലീസ് : മെയ് 26, 2023
പ്ലാറ്റ്ഫോം : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
സിറ്റി ഓഫ് ഡ്രീംസിന്റെ മൂന്നാം സീസൺ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു. ഇന്ത്യയിലെ "കുടുംബ' രാഷ്ട്രീയം പശ്ചാത്തലമാക്കി കടന്ന് പോകുന്ന സീരീസിൽ അതുൽ കുൽക്കർണി, പ്രിയ ബാപത്, സച്ചിൻ പിൽഗാവോങ്കർ, സുശാന്ത് സിംഗ്, ഇജാസ് ഖാൻ, രൺവിജയ് സിംഗ് തുടങ്ങിയവരാണ് വേഷമിടുന്നത്. ഗ്രിപ്പിങ്ങായ ഒരു പൊളിറ്റിക്കൽ ഡ്രാമ കണ്ടിരിക്കാൻ താത്പര്യമുള്ളവർക്ക് നല്ലൊരു ചോയ്സ് കൂടിയാണീ സീരീസ്.

More from GizBot

Best Mobiles in India

English summary
This article introduces some of the latest series available on various platforms. The list consists of five OTT web series selected from Netflix and Disney Plus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X