മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി സംവിധാനം രാജ്യവ്യാപകമാക്കും

Posted By:

മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി സംവിധാനം ആറുമാസത്തിനുള്ളില്‍ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് മൊബൈല്‍ സേവന ദാദാക്കള്‍ക്ക് ടെലികോം റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

നിലവില്‍ ടെലികോം സര്‍ക്കിളുകള്‍ക്കുള്ളില്‍ മാത്രമാണ് ഇത് ലഭ്യമാവുന്നത്. അതായത് ആ സര്‍ക്കിളിനുള്ളില്‍ മാത്രമെ നമ്പര്‍ പോര്‍ട്ടബിളിറ്റി അനുവദിച്ചിട്ടുള്ളു. മറ്റൊരു സംസ്ഥാനത്തേക്കു പോകുന്ന ആള്‍ക്ക് അവിടുത്തെ കണക്ഷന്‍ എടുക്കുമ്പോള്‍ നമ്പര്‍ പോര്‍ടബിളിറ്റി ലഭ്യമായിരുന്നില്ല.

മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി സംവിധാനം രാജ്യവ്യാപകമാക്കും

പുതിയ നിര്‍ദേശം പ്രവര്‍ത്തികമായാല്‍ ഇന്ത്യയിലെവിടെയും ഈ സൗകര്യം ഉപയോഗിക്കാം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് ട്രായി ഇതു സംബന്ധിച്ച റിപ്പോര്‍ട് കൈമകറിക്കഴിഞ്ഞു. ടെലികോം കമ്മിഷനാണ് അവസാന തീരുമാനമെടുക്കേണ്ടത്.

ഇത് നടപ്പിലായാല്‍ മൊബൈല്‍ സേവന ദാദാക്കള്‍ അവരുടെ സേവന നിലവാരം വര്‍ദ്ധിപ്പിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് മുന്‍ ചെയര്‍മാനും എം.ഡിയുമായ കെ.ബി. സിംഗാള്‍ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot