ഇനി പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തത്സമയം കാണാം

Posted By:

അതിപ്രശസ്തരായ ആളുകള്‍ മരിച്ചാല്‍ പലപ്പോഴും ടെലിവിഷന്‍ ചാനലുകള്‍ വിലാപയാത്രയും മരണാനന്തര ചടങ്ങുമെല്ലാം ലൈവായി കാണിക്കാറുണ്ട്. അതേസമയം സാധാരണക്കാരന്‍ മരിച്ചാലോ. പത്രത്തില്‍ ഒരുകോളം പടവും വാര്‍ത്തയും നലകാം.

എന്നാല്‍ കാലം മാറി. സൈബര്‍ യുഗത്തില്‍ ആരുടെ മരണാന്തര ചടങ്ങുകളും ലൈവായി ഓണ്‍ലൈനിലൂടെ ടെലികാസ്റ്റ് ചെയ്യാം. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത അടുത്ത ബന്ധുക്കള്‍ക്ക് കമ്പ്യൂട്ടറിനു മുന്നിലിരുന്ന് വീക്ഷിക്കാം. വേണമെങ്കില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്യാം.

ഇനി പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തത്സമയം കാണാം

യു.കെയിലാണ് ഇത്തരമൊരു സംവിധാനം തുടങ്ങിയിരിക്കുന്നത്. ബിസിനസുകാരനായ അലന്‍ ഫോഡിയാണ് ഈ സംരംഭത്തിനു പിന്നില്‍. മരണാനന്തര ചടങ്ങുകള്‍ക്ക് എത്താന്‍ കഴിയാത്ത ദൂരെയുള്ള ആളുകളെ ഉദ്ദേശിച്ചാണ് സംവിധാനം ആരംഭിച്ചതെന്ന് അലന്‍ ഫോഡി പറഞ്ഞു.

എന്നാല്‍ ഇത്തരത്തില്‍ വീഡിയോ കാണണമെങ്കില്‍ പണം നല്‍കേണ്ടതുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തുള്ളവര്‍ക്കും വീഡിയോ കാണാം. പണം നല്‍കിയാല്‍ അതിനുള്ള പ്രത്യേക വെബ് ലിങ്ക് അയച്ചുകൊടുക്കും. മാത്രമല്ല, ആവശ്യമെങ്കില്‍ ചടങ്ങുകള്‍ നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ അതിന്റെ വീഡിയോയും അയച്ചുകൊടുക്കും.

മരണാനന്തര ചടങ്ങ്, വിലാപയാത്ര, സംസ്‌കാരം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot