പുതിയ ആൻഡ്രോയിഡ് സൗകര്യങ്ങൾ ആസ്വദിക്കാം! ഫൺടച്ച് ഒഎസ് 14 ലഭിക്കുന്ന സ്മാർട്ട്ഫോണുകളും ലഭിക്കുന്ന സമയവും
പിക്സൽ 8 സീരീസ് ഫോണുകളിലൂടെ ഗൂഗിൾ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 പതിപ്പ് പുറത്തിറക്കി. ഇതിന് പിന്നാലെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളിൽ അധികം വൈകാതെ ഇത് ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. ഇപ്പോൾ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്14 വിവോ പുറത്തിറക്കി.
ആൻഡ്രോയിഡ് ഫോണുകളെ ഏറ്റവും പുതിയ ഫീച്ചറുകൾ കൊണ്ട് നവീകരിക്കുന്ന ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്-14 ലഭ്യമാകുന്ന സമയക്രമവും വിവോ പ്രഖ്യാപിച്ചു. സ്മൂത്ത് എഡിഷൻ എന്നാണ് ഈ പുതിയ ഒഎസിനെ വിവോ വിളിക്കുന്നത്. ഇന്ത്യയിലെ വിവോ സ്മാർട്ട്ഫോണുകളിലും ഐക്യൂ സ്മാർട്ട്ഫോണുകളിലും ഈ ഒഎസ് ലഭ്യമാകുന്ന തീയതി ഇതാ:

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS-14 ലഭിക്കുന്ന വിവോ ഫോണുകളും ഇന്ത്യയിലെ ബീറ്റ അപ്‌ഡേറ്റ് ഷെഡ്യൂളും: വിവോ എക്സ്90 പ്രോ, എക്സ് 90 ഫോണുകളിൽ 2023 ഒക്ടോബർ മധ്യത്തോടെ ലഭ്യമാകും. എക്സ് 80 പ്രോ- 2023 നവംബർ പകുതിയോടെ ഒഎസ് ലഭ്യമാകും.
വിവോ എക്സ്80, വി29, വി27 പ്രോ, വി27 സ്മാർട്ട്ഫോണുകളിൽ 2023 ഡിസംബർ പകുതിയോടെ ഫൺടച്ച് ഒസ് 14 ലഭ്യമാകും. വിവോ എക്സ്70 പ്രോ പ്ലസ്, എക്സ് 70 പ്രോ, എക്സ് 70, വി29ഇ, വി25 പ്രോ, വി25, ടി2 പ്രോ 5ജി, വൈ 100 - 2024 ജനുവരി പകുതിയോടെ ലഭ്യമാകും.

വിവോ ടി2 5ജി, ടി2എക്സ് 5ജി, ടി1 പ്രോ 5ജി, ടി1, ടി1 5ജി, വൈ 100എ, വൈ56 5ജി ഫോണുകളിൽ 2024 ഫെബ്രുവരി പകുതിയോടെ പുതിയ ഒഎസ് ലഭ്യമാകും. വിവോ വി23 പ്രോ, വി23 5ജി, വി23 ഇ 5ജി- 2024 മാർച്ച് പകുതിയോടെ ലഭ്യമാകും.
എക്സ് 60 പ്രോ പ്ലസ്, എക്സ് 60 പ്രോ, എക്സ് 60, വൈ75 5ജി ഫോണുകളിൽ 2024 ഏപ്രിൽ പകുതിയോടെ പുതിയ ഫൺടച്ച് ഒഎസ് 14 ലഭ്യമാകും. വിവോ വൈ36, വൈ35 സ്മാർട്ട്ഫോണുകളിൽ 2024 ഏപ്രിൽ പകുതിയ്ക്ക് ശേഷം പുതിയ ഒഎസ് ലഭ്യമാകും.
പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് ലഭിക്കുന്ന ഐക്യൂ ഫോണുകളും അപ്ഡേഷൻ ലഭ്യമാകുന്ന സമയവും: ഐക്യൂ 11-ന് ഒക്ടോബർ 7 മുതൽ പുതിയ ഒഎസ് ലഭ്യമാണ്. ഐക്യൂ 9 പ്രോ, 9 ടി മോഡലുകളിൽ 2023 നവംബർ പകുതിയോടെ ലഭ്യമാകും.
ഐക്യൂ 9എസ്ഇ, ഐക്യൂ 9, നിയോ 7 പ്രോ, നിയോ 7 സ്മാർട്ട്ഫോണുകളിൽ 2023 ഡിസംബർ പകുതിയോടെ പുതിയ ഫൺടച്ച് 14 ഒഎസ് ലഭ്യമാകും. ഐക്യൂ ലെജെൻഡ് 7, ഐക്യൂ Z7 പ്രോ, ഐക്യൂ Z7 എന്നിവയിൽ 2024 ജനുവരി പകുതിമുതൽ പുതിയ ഒഎസ് ലഭ്യമാകും.

ഐക്യൂ Z7 എസ്, ഐക്യൂ 7, നിയോ 6, ഐക്യൂ Z6 4ജി, ഐക്യൂ Z6 5ജി ഫോണുകളിൽ 2024 ഫെബ്രുവരി പകുതിയോടെയും ഐക്യൂ Z6 ലൈറ്റ് മോഡലിൽ 2024 ഏപ്രിൽ പകുതിയോടെയും പുതിയ ഫൺടച്ച് 14 ഒഎസ് ലഭ്യമാകും എന്നാണ് വിവോ അറിയിച്ചിരിക്കുന്നത്.
അനാവശ്യ പ്രക്രിയകൾ കുറയ്ക്കുകയും റാം മികച്ച രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്ന സ്മൂത്ത് എൻവിഷൻ പോലുള്ള ഫീച്ചറുകൾ ഫൺടച്ച് ഒസ് 14 അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ഫലമായി വേഗത്തിലുള്ള പ്രതികരണശേഷിയും ഒരേസമയം കൂടുതൽ ആപ്പുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവും ഫോണിന് ലഭിക്കുന്നു. 8ജിബിയോ അതിൽ കൂടുതലോ ഉള്ള സ്മാർട്ട്ഫോണുകളിൽ 600MB റാം വരെ സൗജന്യമാക്കാനാകും. ഇത് മൾട്ടിടാസ്കിങ് എളുപ്പമാക്കുന്നു.
വിഷ്വൽ സ്‌മൂത്ത്‌നസ്, മെച്ചപ്പെടുത്തിയ മൾട്ടിടാസ്‌കിംഗ്, മികച്ച നിയന്ത്രണത്തിനായി സൈഡ്-സ്വൈപ്പ് സസ്പെൻഷൻ, നോൺ-ഇന്ററാക്ടീവ് മിനി സ്മോൾ വിൻഡോ മോഡ്, ലോക്ക് സ്ക്രീൻ ക്ലോക്ക് സ്റ്റൈൽ പഴ്സണലൈസേഷൻ, പുതിയ വീഡിയോ എഡിറ്റിം ഫീച്ചറുകൾ, ആൽബം ബ്രൗസിംഗ്, സ്മാർട്ട് മിററിംഗ് അടക്കം മെച്ചപ്പെടുത്തിയ സ്വകാര്യത-സുരക്ഷ ഫീച്ചറുകൾ തുടങ്ങി ഒട്ടനവധി സവിശേഷതകൾ പുതിയ ഫൺടച്ച് ഒഎസ് 14ൽ ലഭ്യമാകും.


Click it and Unblock the Notifications








