ഭാവിയിലെ കമ്പ്യൂട്ടറുകളില്‍ ഡാറ്റാ അയയ്ക്കാന്‍ വയറുകള്‍ക്ക് പകരം പ്രകാശം...!

സ്റ്റാന്‍ഫോര്‍ഡ് എഞ്ചിനിയര്‍മാര്‍ വയറുകള്‍ക്ക് പകരം ഡാറ്റാ കൊണ്ടുപോകുന്നതിന് പ്രകാശത്തെ ഉപയോഗിക്കുന്നതിനുളള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ അരികില്‍. പ്രകാശകിരണത്തെ വ്യത്യസ്ത നിറങ്ങളാക്കി മാറ്റുന്നതിനും, വെളിച്ചത്തെ ആവശ്യമുളള കോണുകളിലേക്ക് തിരിക്കുന്നതിനുമുളള പ്രിസം പോലുളള ഡിവൈസിനാണ് ഗവേഷകര്‍ രൂപം കൊടുത്തത്.

ഈ വികസനം കമ്പ്യൂട്ടറിലേക്ക് ഡാറ്റാ കൊണ്ടു പോകുന്നതിന് ഇലക്ട്രിസിറ്റിക്ക് പകരം പ്രകാശശാസ്ത്രത്തിലേക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭാവിയിലെ കമ്പ്യൂട്ടറുകളില്‍ ഡാറ്റാ അയയ്ക്കുക പ്രകാശം...!

പ്രകാശത്തിന് വയറിനേക്കാള്‍ കൂടുതല്‍ ഡാറ്റാ വഹിക്കാനുളള ശേഷിയുണ്ട്, മാത്രമല്ല അയയ്ക്കുന്നതിന് ഇലക്ട്രോണുകളേക്കാള്‍ കുറച്ച് ഊര്‍ജ്ജമാണ് ഫോട്ടോണുകള്‍ക്ക് ആവശ്യമുളളതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ജെലെനാ വുക്കൊവിച്ച് പറയുന്നു.

Read more about:
English summary
Future computers could use light instead of wires to transmit data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot