ആമസോണ്‍ സാംസങ്ങ് കാര്‍ണിവല്‍ സെയിലില്‍ ഗാലക്‌സി A8+,നോട്ട് 8 എന്നീ ഫോണുകള്‍ വന്‍ ഓഫറില്‍

Posted By: Samuel P Mohan

ആമസോണില്‍ സാംസങ്ങ് എക്‌സ്‌ക്ലൂസീവ് വില്‍പന നടക്കുന്നുണ്ട്. മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 8 വരെയാണ് വില്‍പന. സാംസങ്ങ് കാര്‍ണിവല്ലിന്റെ കീഴില്‍ ഈ കൊമേഴ്‌സ് ടെക് ഭീമന്‍ വന്‍ ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്.

ആമസോണ്‍ സാംസങ്ങ് കാര്‍ണിവല്‍ സെയിലില്‍ ഗാലക്‌സി A8+,നോട്ട് 8 എന്നീ ഫോണ

പുതുതായി പുറത്തിറക്കിയ ഗാലക്‌സി A8+, കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഗാലക്‌സി നോട്ട് 8 ഉള്‍പ്പെടെയുളള ഫോണുകള്‍ക്കാണ് ഓഫറുകള്‍. പ്രീമിം ഫോണുകള്‍ക്കും ബജറ്റ് ഫോണുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. സാംസങ്ങ് ഗാലക്‌സി എസ്9ഉും എസ്9+ഉും ഇന്ത്യയില്‍ ഇന്ന്, അതായത് മാര്‍ച്ച് 6ന് അവതരിപ്പിച്ചു.

സാംസങ്ങ് ഡിവൈസുകളായ ഗലക്‌സി എ8+, ഓണ്‍7, ഓണ്‍ലൈന്‍5 ലൈനപ്പ്, ഓണ്‍ 8, ജെ7 ലൈനപ്പ് എന്നീ പല ഫോണുകളും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. അതായത് ആമസോണ്‍ പേ വാലറ്റ് വഴി ഈ ഫോണുകള്‍ വാങ്ങിയാല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുന്നു. ആമസോണ്‍ പേ ഉപയോഗിക്കുമ്പോള്‍ ഗാലക്‌സി നോട്ട് 8ന് ലഭിക്കുന്ന പരമാവധി ഓഫര്‍ 8000 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എ8+

അടുത്തിടെ പുറത്തിറങ്ങിയ ഗാലക്‌സി എസ്8+ന് 32,000 രൂപയാണ്. എന്നാല്‍ ഇകൊമേഴ്‌സ് ജയിന്റ് 4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി ഈ ഫോണ്‍ നിങ്ങള്‍ക്ക് 28,990 രൂപയ്ക്ക് നല്‍കുന്നു. എന്നാല്‍ ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ആമസോണ്‍ പേ വാലറ്റ് വഴി തന്നെ ഈ ഫോണ്‍ വാങ്ങേണ്ടതാണ്.

ഗാലക്‌സി നോട്ട് 8

67,900 രൂപയ്ക്കാണ് ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ആമസോണ്‍ പേ വാലററ്റ് വഴി ഫോണ്‍ വാങ്ങുകയാണെങ്കില്‍ 8000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. അങ്ങനെ 59,900 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വ്യാജ സംഭാഷണം (Fake Conversation) ഉണ്ടാക്കുന്നതിനുള്ള സൂത്രപ്പണി

ഗാലക്‌സി ഓണ്‍5, ഓണ്‍7 ഫോണുകള്‍

ഗാലക്‌സി ഓണ്‍ 7 പ്രൈം 64ജിബി സ്റ്റോറേജ് 12,990 രൂപയ്ക്കും, ഓണ്‍ 7 പ്രൈം 32ജിബി സ്റ്റോറേജിന് 10,990 രൂപയ്ക്കുമാണ് ആമസോണില്‍ ഈ ഫോണുകള്‍ വില്‍ക്കുന്നത്. എന്നാല്‍ ആമസോണ്‍ പേ വാലറ്റ് വഴി ഓണ്‍ 7ന് 2000 രൂപ അധിക ഓഫര്‍ ലഭിക്കുന്നു. ഗാലക്‌സി ഓണ്‍5 പ്രോ 6,490 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Galaxy Note 8 gets the most cashback in the Samsung Carnival sale. Select mid-range phones also get exchange discounts

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot