Home
News

കണ്ണെത്താത്തിടത്ത് ഇനി ചെവി എത്തും! സാംസങ്ങിന്റെ എഐ മാജിക് ഗാലക്സി ഇയർബഡ്സുകളിലേക്കും എത്തുന്നു

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ രംഗത്തെ അ‌തികായനായ സാംസങ് (Samsung) തങ്ങളുടെ ഗാലക്സി എഐ ഫീച്ചറുകൾ ഗാലക്സി ബഡ്സ് ഡി​വൈസുകളിലേക്കും എത്തിക്കുന്നു. ഗ്യാലക്‌സി ബഡ്‌സിൻ്റെ വിവിധ മോഡലുകളിലേക്ക് ഓവർ- ദി- എയർ (OTA) അപ്‌ഡേറ്റുകൾ വഴി പുതിയ ഗാലക്സി എഐ ഫീച്ചറുകൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വെളിപ്പെടുത്തി.

എഐയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ സാംസങ് തങ്ങളുടെ ഡി​വൈസുകളിലേക്കും എഐ ഫീച്ചറുകൾ അ‌വതരിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പ്രോജക്ടാണ് ഗാലക്സി എഐ (Galaxy AI). തുടർന്ന് ഏറ്റവും പുതിയ സാംസങ് ഗാലക്സി എസ്24 സീരീസിന്റെ ലോഞ്ചിനൊപ്പം ഗാലക്സി എഐ ഫീച്ചറുകളും സാംസങ് ലോഞ്ച് ചെയ്തു.

കണ്ണെത്താത്തിടത്ത് ഇനി ചെവി എത്തും! ഗാലക്സി എഐ മാജിക്ക് ഇയർബഡ്സിലേക്ക്

ഇതുവരെ സ്മാർട്ട്ഫോണുകളിൽ കണ്ടിട്ടില്ലാത്ത ഒട്ടനവധി എഐ ഫീച്ചറുകൾ കൊണ്ടുവന്നു എന്നതായിരുന്നു ഇക്കൊല്ലം പുറത്തിറങ്ങിയ ഗാലക്സി എസ്24 സീരീസിന്റെ പ്രധാന പ്രത്യേകത. ഗൂഗിൾ അ‌ടക്കമുള്ള കമ്പനികളുടെ സഹായം ഉൾപ്പെടെ പ്രയോജനപ്പെടുത്തിയുള്ള എഐ ഫീച്ചറുകളാണ് ഗാലക്സി എഐയിലൂടെ സാംസങ് അ‌വതരിപ്പിച്ചത്. സ്മാർട്ട്ഫോണിൽ എഐ ഫീച്ചറുകൾ അ‌വതരിപ്പിച്ച് പുതിയ ട്രെൻഡ് സെറ്റ് ചെയ്ത സാംസങ് ഇപ്പോളത് ഇയർബഡ്സുകളിലേക്കും വ്യാപിപ്പിക്കുന്നു.

എഐ അ‌പ്ഡേറ്റ് ലഭ്യമാകുന്നതോടെ പുതിയ ഗാലക്സി എസ്24 സീരീസിലൂടെ ഉപയോക്താക്കളുടെ ഗാലക്സി ബഡ്സ് ഡി​വൈസുകളിലും ​ലൈവ് കോൾ ട്രാൻസിലേഷൻ ഉൾപ്പെടെയുള്ള ഗാലക്സി എഐ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ സാധിക്കും. ഗാലക്സി എഐയുടെ മറ്റ് ഫീച്ചറുകളെയും അ‌പ്ഡേഷന് ശേഷം ബഡ്സുകൾ പിന്തുണയ്ക്കും എന്നാണ് റിപ്പോർട്ട്.

ഗാലക്‌സി ബഡ്‌സ് 2 പ്രോ, ഗാലക്‌സി ബഡ്‌സ് 2, ഗാലക്‌സി ബഡ്‌സ് എഫ്ഇ എന്നിവയിലേക്ക് ഗാലക്‌സി എഐ ഫീച്ചറുകൾ വരുമെന്ന് സാംസങ് അറിയിച്ചു. ഗാലക്സി ബഡ്സ് (Galaxy Buds) ഉപയോഗിക്കുമ്പോൾ ഗാലക്സി S24 സീരീസിൻ്റെ സ്ക്രീനിൽ തത്സമയ കോൾ ട്രാൻസിലേഷൻ കാണാൻ ഇത് ഉപയോക്താക്കളെ പ്രാപ്‌തമാക്കും.

കൂടാതെ, ഗാലക്‌സി എസ് 24 സീരീസിലെ ഒരു പുതിയ AI- പവർ ഇൻ്റർപ്രെറ്റർ സവിശേഷത ഗാലക്‌സി ബഡ്‌സ് ഇൻ്റർഫേസിലൂടെ ടു-വേ, ഫേസ് - ടു- ഫേസ് ഇന്റർപ്രറ്റേഷൻസ് വാഗ്ദാനം ചെയ്യും. സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ മികച്ചതാക്കാൻ എഐ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന സാംസങ്ങിന്റെ ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന നിരവധി എഐ ഫീച്ചറുകൾ ഗാലക്സി എഐ വാഗ്ദാനം ചെയ്യുന്നു.

സാംസങ് അ‌വതരിപ്പിച്ച ഗാലക്സി എഐയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. ​ലൈവ് ട്രാൻസ്ലേഷൻ: രണ്ട് ഭാഷ സംസാരിക്കുന്നവർക്കിടയിലെ കോളുകളും മറ്റും തത്സമയം തന്നെ ട്രാൻസ്ലേറ്റ് ചെയ്ത് വിവരങ്ങൾ പ്രദർശിപ്പിക്കാൻ ഈ ഫീച്ചറിന് സാധിക്കും. അ‌തായത് നാം കേൾക്കുന്നത് തൽസമയം ട്രാൻസ്ലേറ്റ് ചെയ്യുന്ന ഫീച്ചറും എഐ പിന്തുണയോടെ ഗാലക്സി എഐ അ‌വതരിപ്പിച്ചിരിക്കുന്നു.

കണ്ണെത്താത്തിടത്ത് ഇനി ചെവി എത്തും! ഗാലക്സി എഐ മാജിക്ക് ഇയർബഡ്സിലേക്ക്

​ലൈവ് ട്രാൻസിലേഷൻ ഫീച്ചർ നേറ്റീവ് ആപ്പിനുള്ളിൽ ഫോൺ കോളുകളുടെ ടു- വേ, ​ലൈവ് വോയ്‌സ്, ടെക്‌സ്‌റ്റ് വിവർത്തനങ്ങൾ സാധ്യമാക്കുന്നു, ഇത് തേർഡ് പാർട്ടി ആപ്പുകളുടെ ആവശ്യം ഇല്ലാതാക്കുന്നു. ഇത്തരത്തിൽ ഒരു ഫീച്ചർ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നത് നിരവധി പേർക്ക് ഉപകാരപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

സർക്കിൾ ടു സെർച്ച്: ഗാലക്സി എഐ അ‌വതരിപ്പിച്ച പ്രധാന ഫീച്ചറുകളിൽ ഒന്നാണിത്. ഗൂഗിളിന്റെ ഈ എഐ സെർച്ചിങ് ഫീച്ചർ ആദ്യമെത്തിയത് ഗാലക്സി എസ്24 സീരീസ് ഫോണുകളിലാണ്. ഒരു വട്ടം വരച്ച് സ്ക്രീനിൽ കാണുന്ന എന്തിനെക്കുറിച്ചും കൂടുതലറിയാൻ സർക്കിൾ-ടു സെർച്ച് ഫീച്ചർ സഹായിക്കും. ഹോം ബട്ടനിലോ ജസ്റ്റർ ബാറിലോ ലോങ്പ്രസ് ചെയ്താൽ ഈ ഫീച്ചർ ലഭ്യമാകും.

കണ്ണെത്താത്തിടത്ത് ഇനി ചെവി എത്തും! ഗാലക്സി എഐ മാജിക്ക് ഇയർബഡ്സിലേക്ക്

ചാറ്റ് അസിസ്റ്റ്: മെസേജുകൾ, സോഷ്യൽ മീഡിയ എന്നിവയിൽ ചാറ്റുകൾ നടത്താൻ ഉപയോക്താവിനെ സഹായിക്കാൻ സാംസങ് ഗാലക്സി എസ്24 സീരീസിലെ എഐ ചാറ്റ് അ‌സിസ്റ്റന്റ് സഹായിക്കും. സാംസംഗ് കീബോർഡിൽ ബിൽറ്റ് ചെയ്‌തിരിക്കുന്ന എഐക്ക് 13 ഭാഷകളിൽ തത്സമയം സന്ദേശങ്ങൾ വിവർത്തനം ചെയ്യാനും കഴിയും.

ഇൻ്റർപ്രെറ്റർ: ഈ ഫീച്ചർ ​ലൈവ് സംഭാഷണങ്ങൾ ഒരു സ്‌പ്ലിറ്റ് സ്‌ക്രീൻ കാഴ്‌ചയിൽ തൽക്ഷണം വിവർത്തനം ചെയ്യുന്നു, സെല്ലുലാർ ഡാറ്റയോ വൈഫൈയോ ഇല്ലാതെ ആശയവിനിമയം സുഗമമാക്കുന്നു. ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്: വോയ്‌സ് റെക്കോർഡിംഗുകൾ ട്രാൻസ്‌ക്രൈബ് ചെയ്യാനും സംഗ്രഹിക്കാനും വിവർത്തനം ചെയ്യാനും എഐ അ‌ടിസ്ഥാനമാക്കിയുള്ള ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചർ സഹായിക്കും.

നോട്ട് അ‌സിസ്റ്റ്: ഒറ്റ ക്ലിക്കിൽ ഗൗരവകരമായ നോട്ടുകളുണ്ടാക്കാനും ​വലിയ ടെക്സ്റ്റുകളുടെ സംഗ്രഹം ​ഞൊടിയിടയ്ക്കുള്ളിൽ തയാറാക്കാനും സ്റ്റാൻഡേർഡ് ഫോർമാറ്റുകളിൽ അ‌വ അ‌വതരിപ്പിക്കാനും ഈ ഗാലക്സി എഐ ഫീച്ചറിന് സാധിക്കും. ഇത്തരം പുതിയ നിരവധി ഫീച്ചറുകൾ അ‌വതരിപ്പിച്ച ഗാലക്സിഎഐ ഇപ്പോൾ ഇയർബഡ്സുകൾക്കായി അ‌പ്ഡേഷൻ പുറത്തിറക്കുമ്പോൾ പ്രതീക്ഷകളേറെയാണ്. ഇനി കണ്ണ് കാണാത്തത് പലതും കാത് പറഞ്ഞുതരും എന്ന് ഉറപ്പ്!

More from GizBot

Best Mobiles in India

English summary
Samsung has revealed that it will be rolling out new Galaxy AI features via over-the-air (OTA) updates to various models of the Galaxy Buds. The Galaxy Buds 2 Pro, Galaxy Buds 2 and Galaxy Buds FE will feature Galaxy AI features. The Live Translate will enable users to view live call translations on the screen of the Galaxy S24 series while using Galaxy Buds.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X