ഗാലക്സി എസ് 10 ഉപയോഗിച്ച് വയർലെസ് ആയി സ്മാർട്ഫോണുകൾ ചാർജ് ചെയ്യാം

|

ആൻഡ്രോയിഡ് ഫോണുകളായ ഹുവായ്, സയോമി തുടങ്ങിയവ ഒരിക്കൽ കൊണ്ടുവരുമെന്ന് അടിവരയിട്ട് പറഞ്ഞ സംവിധാനങ്ങൾ ഇപ്പോൾ സാംസങിന്റെ പരീക്ഷണശാലയിലാണ്. ഡ്യൂവൽ ടോൺ റിഫ്ലക്റ്റീവ് ബാക്ക് അല്ലെങ്കിൽ ഈയിടെയായി കൊണ്ടുവന്ന സാംസങ് ഗാലക്സിയുടെ A9-ന്റെ പുറകിലുള്ള നാല് ക്യാമറ തുടങ്ങിയവ സാംസങ് പുതുതായി കൊണ്ടുവന്ന സംവിധാനങ്ങളാണ്.

 
വയർലെസ് ആയി സ്മാർട്ഫോണുകൾ ചാർജ് ചെയ്യാം

അടുത്തതായി മൊബൈൽ ഫോൺ വിപണിയിൽ ഇറങ്ങാൻ പോകുന്ന സാംസങ് ഗാലക്സി S10-ന് ഒട്ടനവധി പ്രത്യകതകളാണ് കമ്പനി നൽകിയിരിക്കുന്നത്. വിപണിയിൽ സാംസങ് ഫോണുകൾക്ക് ഇതോടുകൂടി വൻതോതിൽ ഉപയോക്താക്കൾ വർധിക്കുമെന്നാണ് സൂചന.

സാംസങ് ഗാലക്‌സി A9 (2018): ഗുണങ്ങള്‍, ദോഷങ്ങള്‍, X ഫാക്ടര്‍സാംസങ് ഗാലക്‌സി A9 (2018): ഗുണങ്ങള്‍, ദോഷങ്ങള്‍, X ഫാക്ടര്‍

സാംസങ് ഗാലക്സി S10-ന് പുതിയ 'ഇൻഫിനിറ്റി ഒ ഡിസ്പ്ലേ', ആറ് ക്യാമറകൾ, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ തുടങ്ങിയവയാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഗാലക്സി S10-ൽ വയർലസ് ചാർജർ സംവിധാനം കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇതുപയോഗിച്ച് മറ്റ് സ്മാർട്ഫോണുകൾ ചാർജ് ചെയ്യാം.

ഹുവായ് മേറ്റ് 20 പ്രൊ ഇതുപോലെയൊരു സംവിധാനമാണ് കൊണ്ടുവന്നത്. ചാർജ് ചെയ്യാനുള്ള സ്മാർട്ഫോൺ ഹുവായ് മേറ്റ് 20 പ്രൊ ഫോണിന്റെ പുറകുവശത്ത് ചേർത്തുവയ്ക്കുക. ഇപ്രകാരം ചെയ്യുന്നതുമൂലം സ്മാർട്ഫോൺ ഹുവായ് മേറ്റ് 20 പ്രൊയുടെ ബാറ്ററിയിൽ നിന്നും ചാർജ് ചെയ്യപ്പെടുന്നു അതും വയർലെസായി. ഗ്യാലക്സി S10-ന് ഏതാണ്ട് ഇതുപോലെയൊരു സംവിധാനമാണ് കൊണ്ടുവരുന്നത്.

സാംസങ് ഗ്യാലക്സി S10

സാംസങ് ഗ്യാലക്സി S10

ഈ രീതിയിൽ ചാർജ് ചെയ്യുന്നത് വളരെ പതുക്കെയായിരിക്കും, എന്നിരുന്നാലും ഫോൺ ആവശ്യസമയത്ത് ചാർജ് ചെയ്യാം. റിപ്പോർട്ട് പ്രകാരം, ഈ പുതിയ സംവിധാനത്തെ "പവർഷെയർ" എന്നാണ് അറിയപ്പെടുന്നത്. ഈ പുതിയ സംവിധാനം ഗ്യാലക്സിയുടെ മൂന്ന് ഫോണുകളിലും 'ലൈറ്റ്' വേർഷൻ ഉൾപ്പെടെയുള്ളവയിൽ ലഭ്യമാണ്.

സാംസങ് ഗ്യാലക്സി S10 ലൈറ്റ്

സാംസങ് ഗ്യാലക്സി S10 ലൈറ്റ്

പ്രധാനമായി സാംസങ് മൂന്ന് തരത്തിലുള്ള ഫോണുകളാണ് വിപണിയിൽ കൊണ്ടുവരുവാൻ പോകുന്നത്: ഗ്യാലക്സി S10, ഗ്യാലക്സി S10 ലൈറ്റ്, ഗ്യാലക്സി S10 പ്ലസ്. 5G വേർഷൻ സ്മാർട്ഫോൺ കൂടി സാംസങിൻറെ ലിസ്റ്റിൽ ഉണ്ട്. പക്ഷെ ഇത് മിക്കയിടത്തും ലഭ്യമല്ല, ഇന്ത്യൻ വിപണിയിലും സാംസങിന്റെ 5G വേർഷൻ സ്മാർട്ഫോൺ ലഭ്യമല്ല. "ബീയോണ്ട് X" എന്നാണ് സാംസങിന്റെ 5G വേർഷൻ സ്മാർട്ഫോണിന് നൽകിയിരിക്കുന്ന പേര്.

സാംസങ് ഗ്യാലക്സി S10 +
 

സാംസങ് ഗ്യാലക്സി S10 +

"ബീയോണ്ട് X" -നെ കുറിച്ച് കൂടുതലായി ഒന്നും റിപ്പോർട്ട് ചെയ്യ്തിട്ടില്ല, പക്ഷെ ഇത് പത്താമത്തെ സാംസങ് എഡിഷൻ സ്മാർട്ഫോണായിരിക്കും. ഇതിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. ഇത് വരെയിറങ്ങിയ സാംസങ് ഫോണുകളിൽ ഏറ്റവും കൂടുതൽ സ്ക്രീൻ വലിപ്പമുള്ള എഡിഷനായിരിക്കും "ബീയോണ്ട് X".

സാംസങ് ഗ്യാലക്സി ബീയോണ്ട് X

സാംസങ് ഗ്യാലക്സി ബീയോണ്ട് X

ഗ്യാലക്സി S10 പ്ലസിന് വരുന്ന അതേ പ്രത്യേകതകളാണ് "ബീയോണ്ട് X" നും. ഗ്യാലക്സി S10 സ്മാർട്ഫോണുകൾക്ക് വരുന്ന എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ് "ഇൻഫിനിറ്റി 'ഒ' ഡിസ്പ്ലേ".

നോട്ട്-9 ന്റെ 'ഗ്ലാസ് മെറ്റൽ സാൻവിച്ച്' ഡിസൈനാണ് സാംസങ് ഈ സ്മാർട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, കൂടാതെ ഡിസ്‌പ്ലേയിൽ സെൽഫി എടുക്കുന്നതിനായി രണ്ടു ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ഫോണിൻെ പുറകിലായുള്ള മൂന്ന് ക്യാമറകൾ, ഹാർട്ട് റേറ്റ് സെൻസർ, എൽ.ഇ.ഡി ലൈറ്റ് എന്നിവയും ഈ സ്മാർട്ഫോണിന്റെ മറ്റുള്ള പ്രത്യകതകളിൽ ചിലത് മാത്രമാണ്.

Best Mobiles in India

English summary
Huawei Mate 20 Pro comes with reverse wireless feature. You can simply keep a phone with wireless charging on the back of Mate 20 Pro and it will suck up its battery to charge itself. Cool service to people, right? Galaxy S10 may have something similar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X