സാംസങ്ങിനു കിട്ടിയ എട്ടിന്റെ പണി...

Posted By:

സ്മാര്‍ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതും അപകടം സംഭവിക്കുന്നതും ഇപ്പോള്‍ പുതിയ കാര്യമല്ല. സാംസങ്ങിന്റെയും ആപ്പിളിന്റെയും ഫോണുകള്‍ പല തവണ അപകടം വിതച്ചിട്ടുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, ശരിയായ ചാര്‍ജല്ല ഉപയോഗിച്ചത് എന്നും മറ്റുമുള്ള തട്ടുമുട്ടു ന്യായങ്ങള്‍ പറഞ്ഞ് ഉപഭോക്താക്കളെ പഴിചാരാണ് കമ്പനികള്‍ ശ്രമിക്കാറുള്ളത്.

എന്നാല്‍ ഇത്തവണ സമാനമായൊരു സംഭവത്തില്‍ സാംസങ്ങിന് എട്ടിന്റെ പണിതന്നെ കിട്ടി. ഇതില്‍ വില്ലനായത് സാംസങ്ങ് ഗാലക്‌സി S4 ഫോണും. സംഭവം ഇങ്ങനെയാണ്. ഗോസ്റ്റ്‌ലിറിച്ച് എന്ന യുവാവിന്റെ ഗാലക്‌സി S4 ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിച്ചു. എന്നാല്‍ ഫോണ്‍ കത്തുകയോ പൊട്ടിത്തെറിക്കുകയോ ഒന്നുമുണ്ടായില്ല.

പക്ഷേ ചാര്‍ജിംഗ് പോര്‍ട്ട് പൂര്‍ണമായും ഉരുകി. ഗോസ്റ്റ്‌ലിറിച്ച് ഉടന്‍തന്നെ ഉരുകിയ ഫോണും ഉരുകാനിടയായ സാഹചര്യവും വിവരിച്ച് യൂട്യുബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഉപയോഗിച്ചിരുന്ന ഒറിജിനല്‍ സാംസങ്ങ് ചാര്‍ജറും അതില്‍ കാണിച്ചിരുന്നു.

സംഭവം അറിഞ്ഞതോടെ ഫോണ്‍ മാറ്റി നല്‍കാന്‍ സാംസങ്ങ് തയാറായി. എന്നാല്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിച്ചാല്‍ മാത്രമെ ഫോണ്‍ മാറ്റി നല്‍കുകയുള്ളുവെന്ന് അറിയിച്ച് കമ്പനി യുവാവിന് ഒരു മെയിലും അയച്ചു.

ഉടനെ വന്നു യുവാവിന്റെ പ്രതികരണം. യൂട്യൂബിലൂടെ തന്നെ. സാംസങ്ങിന്റെ ഇ-മെയില്‍ സന്ദേശം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ മറ്റൊരു വീഡിയോ. കത്തിയ ഫോണും കൂടുതല്‍ വിവരണങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തി. ആദ്യത്തെ വീഡിയോയ്ക്ക് മൂന്ന് ലക്ഷം വ്യൂ ആണ് ലഭിച്ചതെങ്കില്‍ രണ്ടാമത്തേതിന് ആറു ലക്ഷം വ്യൂ ലഭിച്ചു എന്നതാണു വ്യത്യാസം.

ഹോംകോംങ്ങില്‍ ഏതാനും മാസം മുമ്പ് സാംസങ്ങ് ഗാലക്‌സി S4 പൊട്ടിത്തെറിച്ച് ഒരു അപ്പാര്‍ട്‌മെന്റ് തന്നെ കത്തിയ സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ട്. എന്തായാലും ഗോസ്റ്റ്‌ലിറിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോകളും ചാര്‍ജിംഗ് പോര്‍ട് കത്തിയ ഐ ഫോണിന്റെ ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.

സാംസങ്ങിനു കിട്ടിയ എട്ടിന്റെ പണി...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot