ഗെയിമിംഗ് കമ്പനിയായ യൂബിസോഫ്റ്റിൽ ലൈംഗിക ആരോപണം, അന്വേഷണം ആരംഭിച്ചു

|

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളില്‍ ഒന്നായ യൂബിസോഫ്റ്റ്‌. ഈ ഫ്രഞ്ച് ഗെയിമിംഗ് കമ്പനിയിൽ ഉള്ള ജീവനക്കാര്‍ക്കെതിരായി ഇപ്പോൾ ലൈംഗിക അതിക്രമത്തിലുള്ള അന്വേഷണത്തിനായി ഉത്തരവിട്ടിരിയ്ക്കുകയാണ്. കമ്പനി തന്നെയാണ് ഈ കാര്യം മാധ്യമങ്ങളോടായി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് യൂബിസോഫ്റ്റ് തന്നെ തങ്ങളുടെ സൈറ്റ് വഴി പ്രസ്താവന ഇറക്കിയിരുന്നു.

യുബിസോഫ്റ്റ്

വ്യാഴ്ചച്ച വന്ന പ്രസ്താവനയിൽ, നടന്ന സംഭവത്തില്‍ ഫ്രഞ്ച് കമ്പനിയായ യൂബിസോഫ്റ്റ് ഖേദം പ്രകടിപ്പിച്ചു. ഇത്തരം ഒരു പ്രശ്നം നേരിടേണ്ടിവന്ന എല്ലാവരോടും മാപ്പ് പറയുകയാണെന്ന് കമ്പനിയുടെ പ്രസ്താവന വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ ലൈംഗിക ആരോപണങ്ങളുമായി യുബിസോഫ്റ്റ് ജീവനക്കാര്‍ രംഗത്തെത്തിയത്. ട്വിറ്ററില്‍ കൂടിയാണ് പലരും ആരോപണം അഴിച്ചുവിട്ടത്.

ലൈംഗിക അതിക്രമം

യൂണിസോഫ്റ്റിന്‍റെ ടൊറന്‍റോ, മോണ്‍ട്രിയല്‍ സ്റ്റുഡിയോകളിലെ ചില ജീവനക്കാരും, മുന്‍ ജീവനക്കാരുമാണ് ഇത്തരത്തില്‍ മനേജര്‍മാര്‍ക്കെതിരെ ലൈംഗിക അതിക്രമ കുറ്റാരോപണം നടത്തി രംഗത്ത് എത്തിയത്. ബ്രസീല്‍, ബള്‍ഗേറിയ, യു.എസ് എന്നി രാജ്യങ്ങളിലെ ചില ജീവനക്കാരും വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന ഇത്തരത്തിലുള്ള അതിക്രമ ആരോപണങ്ങളുമായി രംഗത്ത് എത്തിയതോടെയാണ് ഗെയിമിംഗ് കമ്പനിക്ക് പ്രതികരിക്കേണ്ട അവസ്ഥ വന്നെത്തിയത്.

ഫ്രഞ്ച് ഗെയിമിംഗ് കമ്പനി

മുൻപ് നല്കിയിട്ടുള്ള പരാതികള്‍ കമ്പനി ഗൗരവമായി കൈക്കൊണ്ടില്ലെന്നും ചിലര്‍ പരാതി പറയുന്നുണ്ട്. എല്ലാ പരാതികളും അതിൻറെ കാര്യഗൗരവത്തോടെ താനെയാണ് കാണുന്നതെന്നും, എല്ലാ പരാതികളും കമ്പനിക്ക് പുറത്ത് നിന്നുള്ള വിദഗ്ധ ഏജന്‍സിയുടെ സഹായത്തോടെ അന്വേഷിച്ച് പരാതിക്കാര്‍ക്ക് നീതി നടപ്പിലാക്കുമെന്നുമാണ് യൂബിസോഫ്റ്റ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജീവനക്കാര്‍ തികച്ചും സൗഹൃദമുണർത്തുന്ന ജോലിസ്ഥലങ്ങളാണ് ഒരുക്കുന്നതെന്നും, മുന്‍കാലത്ത് പറ്റിയ വീഴ്ചകള്‍ക്ക് ഉടനടി തന്നെ വേണ്ടരീതിയിൽ പരിഹാരം കാണുമെന്നും കമ്പനി പറഞ്ഞു.

അസ്സാസിൻസ് ക്രീഡ്

അസ്സാസിൻസ് ക്രീഡ്

ഗെയിംസ് പോർട്ട്‌ഫോളിയോയിൽ അസ്സാസിൻസ് ക്രീഡ്, ടോം ക്ലാൻസി, ഫാർ ക്രൈ, വാച്ച് ഡോഗ്സ് എന്നിവ ഉൾപ്പെടുന്ന യൂബിസോഫ്റ്റ് വരുമാനവും മാർക്കറ്റ് ക്യാപിറ്റലൈസേഷനും അനുസരിച്ച് ലോകത്തെ മികച്ച ഗെയിമിംഗ് കമ്പനികളിലൊന്നാണ്. ആരോപണത്തെ തുടർന്ന് ആരെയെങ്കിലും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടോ എന്ന് പറയാൻ യൂബിസോഫ്റ്റ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

ടോം ക്ലാൻസി

ടോം ക്ലാൻസി

പ്രത്യേക കൺസൾട്ടന്റുമാരുടെ പിന്തുണയോടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതെന്ന് കമ്പനി അറിയിച്ചു. "ഞങ്ങളുടെ ജീവനക്കാർക്കായി സമഗ്രവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്, അത് വളരെ മികവോടുകൂടി തന്നെ നമ്മൾ ചെയ്യും" യൂബിസോഫ്റ്റ് പറഞ്ഞു."

ഫാർ ക്രൈ

ഫാർ ക്രൈ

കഴിഞ്ഞ ആഴ്ച #MeToo പ്രസ്ഥാനം വീഡിയോ ഗെയിം വ്യവസായത്തിൽ പിടിമുറുക്കിയിരുന്നു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ട്വിറ്ററിൽ സംസാരിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും അത് ഒരു ചെറിയ പോസ്റ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രാൻസിലെ ഏറ്റവും വലിയ ഗെയിം പ്രസാധകനായ യുബിസോഫ്റ്റിലെ പുരുഷ സ്റ്റാഫുകൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

 വാച്ച് ഡോഗ്സ്

വാച്ച് ഡോഗ്സ്

ഒരു ഡസനിലധികം രാജ്യങ്ങളിലായി 16,000 ൽ അധികം ജീവനക്കാർ ഉണ്ട് യൂബിസോഫ്റ്റിന്. ലോകമെമ്പാടുമുള്ള യുബിസോഫ്റ്റ് ഗെയിമുകളുടെ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന ഗ്രൂപ്പിലെ വൈസ് പ്രസിഡന്റുമാരായ ടോമി ഫ്രാങ്കോയിസ്, മാക്സിം ബെലാന്റ് എന്നിവരാണ് അന്യോഷണത്തിന് വിധേയരായിരിക്കുന്ന രണ്ട് ജീവനക്കാർ. ഓരോരുത്തരും ഏറ്റവും കുറഞ്ഞത് മൂന്ന് ആരോപണങ്ങൾക്ക് വീതം ട്വിറ്ററിലെ പോസ്റ്റിൽ നിന്നും നേരിട്ടിട്ടുണ്ട്.

 യൂബിസോഫ്റ്റ് ജീവനക്കാർ

നൂറുകണക്കിന് യൂബിസോഫ്റ്റ് ജീവനക്കാർ ഈ സന്ദേശത്തിനെതിരെ പിന്തുണയുമായി വന്നു. കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പലരും സംശയം പ്രകടിപ്പിച്ചു. യൂബിസോഫ്റ്റ് വേണ്ടത്ര പിന്തുണ നൽകിയിട്ടില്ലെന്നും, ആരോപണങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും ചിലർക്ക് എച്ച്‌ആറിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പലരും എഴുതിയിരുന്നു.

Best Mobiles in India

Read more about:
English summary
Ubisoft To Probe Sexual Misconduct Allegations. French video gaming company Ubisoft said it has launched an investigation against some of its employees into sexual assault and harassment claims. It said in a statement released Thursday on its website that it was "very sorry" about the allegations.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X