ഗെയിമിങ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാനുകളും ഒപ്പം വരുന്ന സമ്മാനങ്ങളും

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ). തങ്ങളുടെ യൂസേഴ്സിന് തിരഞ്ഞെടുക്കാൻ നിരവധി പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. അടിപൊളി ആനുകൂല്യങ്ങളും നീണ്ട വാലിഡിറ്റിയുമാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രത്യേകത. ഗെയിമിങ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളും കമ്പനി കൊണ്ട് വരുന്നുണ്ട്. പ്ലാനുകൾ അവതരിപ്പിക്കുക മാത്രമല്ല, അതിനൊപ്പം ആവേശകരമായ സമ്മാനങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. തിരഞ്ഞെടുത്ത ഏതാനും സ്പെഷ്യൽ താരിഫ് വൌച്ചറുകൾക്കൊപ്പമാണ് ബിഎസ്എൻഎൽ സമ്മാനങ്ങൾ നൽകുന്നത്.

 

ഗെയിമിങ്

റീചാർജിനൊപ്പം ഗെയിമിങ് പ്രേമികൾക്ക് സമ്മാനം ലഭിക്കുന്ന രണ്ട് താരിഫ് വൌച്ചറുകളെക്കുറിച്ച് മനസിലാക്കാം. സ്പെഷ്യൽ താരിഫ് വൗച്ചർ_185, സ്പെഷ്യൽ താരിഫ് വൗച്ചർ_347 എന്നിവയാണ് ഈ പ്ലാനുകൾ. ഈ സ്പെഷ്യൽ താരിഫ് വൗച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 1,50,000 രൂപയുടെ സമ്മാനങ്ങളും 50,000 രൂപയുടെ റീചാർജ് വൗച്ചറുകളും നേടാമെന്നാണ് ബിഎസ്എൻഎൽ പറയുന്നത്. ഈ രണ്ട് പ്ലാനുകളും ചലഞ്ചസ് അരീന ഗെയിം ബെനിഫിറ്റ്സുമായിട്ടാണ് വരുന്നത്. ഈ വർഷം ജനുവരി മുതലാണ് പ്ലാനുകൾ ലോഞ്ച് ചെയ്തത്. ഈ പ്ലാനുകളിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മരിച്ചുപോയ ആളുകളുടെ ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാതാക്കാം, ഓർമ്മയ്ക്കായി സൂക്ഷിക്കാംമരിച്ചുപോയ ആളുകളുടെ ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാതാക്കാം, ഓർമ്മയ്ക്കായി സൂക്ഷിക്കാം

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ_185

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ_185

185 രൂപ വിലയുള്ള ഈ ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ 28 ദിവസത്തെ ചെറിയ വാലിഡിറ്റിയിൽ വരുന്നു. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1 ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ_185നൊപ്പം ലഭിക്കും. ബിഎസ്എൻഎൽ ട്യൂൺസ് ആനുകൂല്യവും ഈ വൌച്ചറിൽ ലഭ്യമാണ്. പ്രോഗ്രസീവ് വെബ് ആപ്പിൽ (PWA) ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ_347
 

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ_347

347 രൂപ നിരക്കിലാണ് ഈ സ്പെഷ്യൽ താരിഫ് വൌച്ചർ അവതരിപ്പിച്ചിരുന്നത്. 56 ദിവസത്തെ വാലിഡറ്റിയും ഈ സ്പെഷ്യൽ താരിഫ് വൗച്ചറിന്റെ പ്രത്യേകതയാണ്. ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ_347 പ്രതിദിനം 2 ജിബി ഡാറ്റയും യൂസേഴ്സിന് നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിംഗ് ആനുകൂല്യങ്ങളും ഈ വൌച്ചറിൽ ബിഎസ്എൻഎൽ നൽകുന്നു.
പ്രോഗ്രസീവ് വെബ് ആപ്പിൽ (PWA) ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

ഗെയിം കളിക്കാൻ ഇഷ്ടമാണോ?, ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന മികച്ച 5 മൊബൈൽ ഗെയിമുകൾഗെയിം കളിക്കാൻ ഇഷ്ടമാണോ?, ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന മികച്ച 5 മൊബൈൽ ഗെയിമുകൾ

റിലയൻസ് ജിയോ

ഈ രണ്ട് പ്ലാനുകളും നിലവിൽ ഗെയിമിംഗ് ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ധാരാളം സമ്മാനങ്ങൾ ഓഫർ ചെയ്യുന്നു. മൂല്യത്തിലും ഈ പ്ലാനുകൾ ഏറെ മുന്നിലാണ്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഡാറ്റയും വാലിഡിറ്റിയും ഓഫർ ചെയ്യുന്നു.

ഔദ്യോഗിക വെബ്‌സൈറ്റ്

ഈ പ്ലാനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾക്കായി കമ്പനിയുടെ പുതിയ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം ( Selfcare ). ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിലെ ഉപഭോക്താക്കൾ വളരെ ഉയർന്ന റേറ്റിങ് നൽകുന്നു. വെബ്‌സൈറ്റിൽ നിന്നും മൊബൈൽ ആപ്പിൽ നിന്നും ഓവർ ദ ടോപ്പ് (ഒടിടി) ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്യുന്ന ടെൽക്കോയുടെ കൂടുതൽ പ്ലാനുകളും നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും.

ടെലഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾടെലഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാൻ ഓഫർ മാർച്ച് 31ന് അവസാനിക്കും

ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാൻ ഓഫർ മാർച്ച് 31ന് അവസാനിക്കും

ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകുന്ന ചില പ്രത്യേക ഓഫറുകൾ ഈ മാസം അവസാനിക്കും. ഈ മാസം 31നാണ് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഈ ഓഫർ അവസാനിക്കുന്നത്. രണ്ട് പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പമാണ് ബിഎസ്എൻഎൽ ഈ ഓഫർ നൽകുന്നത്. രണ്ട് പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 2,399 രൂപയും 2,999 രൂപയും വില വരുന്ന പ്ലാനുകളാണ് ഇവ.

വാലിഡിറ്റി

സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളാണ് ഇത്. 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന പ്രത്യേക ഓഫർ. അധിക വാലിഡിറ്റി ലഭിക്കുന്നതോടെ പ്ലാനിന്റെ മൊത്തം വാലിഡിറ്റി 455 ദിവസമാകും. മാർച്ച് 31ന് പ്രത്യേക ഓഫറുകൾ അവസാനിക്കും. അതിന് ശേഷം റീചാർജ് ചെയ്യുന്നവർക്ക് ഈ അധിക വാലിഡിറ്റി ലഭിക്കില്ല എന്നതും ഓർക്കണം.

16 രൂപ മുതലുള്ള വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ16 രൂപ മുതലുള്ള വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Here are two tariff vouchers that gaming lovers can get with the recharge. These plans are Special Tariff Voucher_185 and Special Tariff Voucher_347. According to BSNL, customers will get Rs 1,50,000 in prizes and Rs 50,000 in recharge vouchers with these special tariff vouchers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X