ഗന്നം സ്റ്റൈല്‍ എണ്ണാന്‍ പറ്റാതെ യൂട്യൂബ് കുടുങ്ങി.....!

ഒരു ഗായകന്‍ യൂട്യൂബിനെ മാറ്റി മറിക്കുന്നു. കൊറിയന്‍ പോപ്പ് ഗായകന്‍ പി എസ് വൈ ആണ് യൂട്യൂബിനെ ആശയക്കുഴപ്പത്തിലാക്കിയത്. ഗന്നം സ്‌റ്റെല്‍ എന്ന പി എസ് വൈ-യുടെ ഗാനം കണ്ടവരുടെ എണ്ണം കണക്കു കൂട്ടാന്‍ പറ്റാതെ തങ്ങളുടെ സെറ്റിങ്‌സ് മാറ്റുകയാണ് ഗൂഗിള്‍.

ഗന്നം സ്റ്റൈല്‍ എണ്ണാന്‍ പറ്റാതെ യൂട്യൂബ് കുടുങ്ങി.....!

യൂട്യൂബില്‍ ഒരു വീഡിയോയ്ക്ക് പരമാവധി ലഭിക്കാവുന്ന ഹിറ്റായി ഗൂഗിള്‍ സെറ്റ് ചെയ്തിരിക്കുന്നത് 32-bit integer അളവാണ്. എന്നാല്‍ 2,147,483,647 പ്രവാശ്യമുള്ള ഈ കാഴ്ച മറി കടന്നിരിക്കുകയാണ് കൊറിയയില്‍ നിന്നുളള ഗാനം. അതിനാല്‍ ഗൂഗിള്‍ ഒരു അപ്‌ഗ്രേഡിന് മുതിര്‍ന്നിരിക്കുകയാണ്.

2012 ജുലൈയിലാണ് ഈ ഗാനം യൂട്യൂബില്‍ എത്തുന്നത്. ആര്‍ഭാടം നിറഞ്ഞ സിയോള്‍ ലൈഫിനേയാണ് ഈ ഗാനം കാണിക്കുന്നത്. പിന്നീട് ലോകമെമ്പാടുമുളള ആരാധകര്‍ ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. ഗാനം കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കുക.

English summary
Gangnam Style Music Video Breaks YouTube Viewing Limit.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot