Home
News

ഈ സ്മാർട്ട് വാച്ചിന് വില 1,05,990 രൂപ, വിലകേട്ട് ഞെട്ടേണ്ട, ഫീച്ചർ കേട്ടാൽ അതിലേറെ ഞെട്ടും

ടെക് ലോകം അനുദിനം വളരുകയാണ്. എല്ലാ മേഖലയിലും അതിന്റേതായ വളർച്ചയുണ്ട്. പുതിയ ഫോണുകളും വാച്ചുകളും ടിവികളും ഒറ്റ ദിവസം തന്നെ കുറേയെണ്ണം ലോഞ്ച് ചെയ്യുന്നുണ്ട്. ഇതിനിടയിൽ ഈ അടുത്തായി പുറത്തിറങ്ങിയ ഒരു സ്മാർട്ട് വാച്ചിനെ പരിജയപ്പെടാം. 1,05,990 രൂപ വിലവരുന്ന ഒരു പ്രീമിയം സ്മാർട്ട് വാച്ച്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഔട്ട്‌ഡോർ പ്രേമികൾക്കും അനുയോജ്യമായ ജനപ്രിയ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ ഗാർമിൻ (Garmin) ആണ് ഉപയോക്താക്കൾക്കായി പുത്തൻ വാച്ച് പുറത്തിറക്കിയത്. ഗാർമിൻ എൻഡ്യൂറോ 3 (Garmin Enduro 3 ) എന്ന സ്മാർട്ട് വാച്ച് ഔട്ട്‌ഡോർ പ്രേമികൾക്കും സാഹസികർക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഇതിൽ നിരവധി ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകൾ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കഠിനമായ കാലാവസ്ഥയെയും സാഹചര്യങ്ങളെയും നേരിടാൻ നിർമ്മിച്ച ഗാർമിന്റെ ഏറ്റവും പുതിയ മോഡലിന് വെറും 63 ഗ്രാം ഭാരം മാത്രമാണുള്ളത്. കൂടാതെ സോളാറിൽ ഇത് ചാർജാവുകയും ചെയ്യും. DLC കോട്ടിംഗുള്ള ടൈറ്റാനിയം വേരിയന്റ് ഉൾപ്പെടെ വിവിധ ഫിനിഷുകളിൽ ലഭ്യമാണ് ഈ സ്മാർട്ട് വാച്ച്. GPS മോഡിൽ 110 മണിക്കൂർ വരെയും സ്മാർട്ട് വാച്ച് മോഡിൽ 80 ദിവസം വരെയും ചാർജ് നിൽക്കും.

ഈ സ്മാർട്ട് വാച്ചിന് വില 1,05,990 രൂപ

ഓൺ ഡിസ്‌പ്ലേ ഓണായി നിന്നാലും ചാർജിങ് കപ്പാസിറ്റി കുറയില്ലെന്നും കമ്പനി പറയുന്നുണ്ട്. 1.4 ഇഞ്ച് സ്‌ക്രീനാണ് ഇതിനുള്ളത്. നേരിട്ട് സൂര്യപ്രകാശത്തിൽ പോലും അക്കങ്ങളും മറ്റും കൃത്യമായി കാണാൻ കഴിയുമെന്നും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. സാധാരണയുള്ള സ്മാർട്ട് വാച്ചുകളിൽ ലഭിക്കുന്ന ഉറക്കം, ഹൃദയമിടിപ്പ് ട്രാക്കിംഗ്, സ്റ്റെപ്പ് കൗണ്ട് തുടങ്ങിയ സ്റ്റാൻഡേർഡ് ഫിറ്റ്‌നസ് ട്രാക്കിംഗ് സവിശേഷതകൾ ഇതിലുണ്ട്.

ഇതിന് പുറമെ എൻഡുറൻസ് സ്‌കോർ, റിയൽ-ടൈം സ്റ്റാമിന ട്രാക്കിംഗ്, VO2 മാക്‌സ്, ട്രെയിനിങ്, റിക്കവറി ടൈം തുടങ്ങിയ നൂതന പ്രകടന മെട്രിക്‌സുകളും നിങ്ങൾക്ക് ട്രാക്ക് ചെയ്യാൻ കഴിയും. ഗാർമിൻ എൻഡ്യൂറോ 3യിൽ ടോപ്പോആക്ടീവ് മാപ്പുകൾ പ്രീലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ കൃത്യമായ ട്രാക്കിംഗിനും ഓഫ്-റോഡ് നാവിഗേഷനും സഹായിക്കുന്ന മൾട്ടി-ബാൻഡ് GNSS ഇതിൽ ലഭ്യമാണ്.

ഈ സ്മാർട്ട് വാച്ചിന് വില 1,05,990 രൂപ

GPS അടിസ്ഥാനമാക്കിയുള്ള പേസ് ഗൈഡൻസിനായി PacePro, വിവിധ ഉയരങ്ങളിൽ സ്ഥിരമായ പരിശ്രമം ഉറപ്പാക്കുന്ന ഒരു വിശ്രമ ടൈമർ, ഗ്രേഡ്-അഡ്ജസ്റ്റഡ് പേസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. കമ്പനിയുടെ വിവിധ പരിശീലന ഉപകരണങ്ങളിലേക്കും ആക്‌സസ് നൽകാൻ ഈ സ്മാർട്ട് വാച്ചിന് കഴിയും. ഇതിനുപുറമെ, നീന്തൽ, ബൈക്കിംഗ്, സ്‌കീയിംഗ്, കാർഡിയോ, യോഗ, പൈലേറ്റ്‌സ് എന്നിവയ്ക്കുള്ള ആനിമേറ്റഡ് വർക്കൗട്ടുകൾക്കുള്ള പ്രൊഫൈലുകളും നിങ്ങൾക്ക് ലഭിക്കും.

ഈ സ്മാർട്ടിൽ വാച്ചിൽ 24/7 ഹൃദയമിടിപ്പ് നിരീക്ഷണത്തിന് പുറമെ പൾസ് ഓക്‌സ് സെൻസർ, ബോഡി ബാറ്ററി എനർജി മോണിറ്ററിംഗ്, സ്‌ട്രെസ് ട്രാക്കിംഗ്, ഉറക്കത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ എന്നിവ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും. സ്മാർട്ട് വാച്ച് ലൈവ് ട്രാക്കിനൊപ്പം ഫോൺ-ഫ്രീ സ്മാർട്ട് നോട്ടിഫിക്കേഷനുകളും ഓൺബോർഡ് മ്യൂസിക് സ്റ്റോറേജും ഗാർമിൻ എൻഡ്യൂറോ 3യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ സ്മാർട്ട് വാച്ചിന് വില 1,05,990 രൂപ

പ്രീമിയം കസ്റ്റമറിനുള്ള പ്രീമിയം പ്രൊഡക്ട് ആയതിനാൽ തന്നെ നല്ല വിലയാണ് ഈ സ്മാർട്ട് വാച്ചിന് നൽകേണ്ടത്. ഗാർമിൻ എൻഡ്യൂറോ 3 സീരീസ് 1,05,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. രണ്ട് വർഷത്തെ വാറണ്ടിയോടെയാണ് ഇത് ലഭിക്കുന്നത്. പ്രീമിയം റീട്ടെയിൽ സ്റ്റോറുകളിലും ഗാർമിൻ ഇന്ത്യ വെബ്സൈറ്റിലും ഇത് ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Garmin has introduced the Enduro 3 series in India, a lightweight, durable smartwatch designed for adventurers, offering up to 80 days of battery life in smartwatch mode and 110 hours in GPS mode. The watch features advanced fitness metrics like endurance score, real-time stamina tracking, and VO2 max, along with standard tracking features such as heart rate and sleep monitoring. Available in various finishes, including a titanium variant, the Enduro 3 also supports solar charging and boasts a 1.4-inch screen that remains visible even in direct sunlight.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X