35,990 രൂപ പ്രാരംഭ വില: ഫിറ്റ്‌നസ് കീപ്പ് ചെയ്യാൻ Garmin Instinct 3 Series ഇന്ത്യയിൽ
ഇപ്പോൾ വിപണിയിൽ ധാരാളം സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. പുത്തൻ ഫീച്ചറുകളാണ് സ്മാർട്ട് വാച്ചുകളിൽ ഉപയോഗിക്കുന്നത്. എന്നാൽ അൽപ്പം ഫിറ്റ്നസ്സ് ശ്രദ്ധിക്കുന്നവർക്ക് ഒന്നുകൂടി അഡ്വാൻസ് ആയ ഫിറ്റ്നസ്സ് സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ദിവസവം വർക്ക്ഔട്ട് ചെയ്യുന്നവർക്കും നടക്കുന്നവർക്കും തങ്ങളുടെ ശരീരത്തിൽ വ്യായാമങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഡിവൈസ് എന്ന നിലയിലാണ് ഫിറ്റ്നസ് വാച്ചുകൾ ഉപയോഗിക്കുന്നത്. എന്നാലിന്ന് ദൈനംദിന പ്രവർത്തനങ്ങൾ, കലോറികൾ, ഹൃദയമിടിപ്പ്, ഉറക്കം എന്നിവ ട്രാക്കുചെയ്യാൻ സാധിക്കുന്ന മികച്ച ഫിറ്റ്നസ് വാച്ചുകൾ വിപണിയിൽ ലഭ്യമാണ്.
ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം മുൻനിര സ്മാർട്ട് വാച്ച് ബ്രാൻഡായ ഗാർമിൻ (Garmin ) തങ്ങളുടെ ഇൻസ്റ്റിൻക്റ്റ് 3 സീരീസ് (Instinct 3 Series) കരുത്തുറ്റ മൾട്ടിസ്‌പോർട്ട് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. ഇൻസ്റ്റിൻക്റ്റ് 3, ഇൻസ്റ്റിൻക്റ്റ് ഇ പേരിലാണ് വാച്ചുകൾ വിപണിയിലെത്തുന്നത്.

ഇൻസ്റ്റിൻക്റ്റ് 3 സീരീസ് സ്മാർട്ട് വാച്ചുകൾ 'സ്ലീപ്പ് സ്‌കോർ', 'അഡ്വാൻസ്ഡ് സ്ലീപ്പ് മോണിറ്ററിങ്' എന്നിവയുൾപ്പെടെയുള്ള വെൽനസ് ഫീച്ചറുകളുമായാണ് വരുന്നത്. പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തനങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്താനും ഇത് ഉപയോഗിക്കാം. ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ വാച്ചുകളിൽ മുഴുവൻ സമയവും ആരോഗ്യ നിരീക്ഷണവും ആക്റ്റിവിറ്റി ട്രാക്കിങ് ഫീച്ചറുകളും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഡിജിറ്റൽ ഡിസ്‌പ്ലേയാണ് മറ്റൊരു മികവ്.
ഹൈബ്രിഡ് ജിപിഎസ് മൾട്ടിസ്‌പോർട്ട് സ്മാർട്ട് വാച്ച് ആണ് ഗാർമിൻ ഇന്ത്യയിൽ കൊണ്ടുവരുന്നത്. പരുപരുത്ത പരമ്പരാഗത വാച്ചിന്റെ സ്ഥാനത്ത് അത്യാധുനിക സാങ്കേതിക വിദ്യയുള്ള സ്മാർട് വാച്ച് ഉപയോഗിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നതിനാൽ അതിനനുയോജ്യമായ രീതിയിലാണ് സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്.

ഗാർമിൻ ഇൻസ്റ്റിൻക്റ്റ് 3 ഇയുടെ വില 35,990 രൂപയാണ്. അതേസമയം 45mm സോളാർ മോഡലായ ഇൻസ്റ്റിൻക്റ്റ് 3 യുടെ വില 46,990 രൂപ മുതൽ ആരംഭിക്കുന്നു. 45mm, 55mm AMOLED വേരിയന്റുകൾ യഥാക്രമം 52,999 രൂപയ്ക്കും 58,999 രൂപയ്ക്കും ലഭ്യമാണ്. എല്ലാ മോഡലുകളും ഗാർമിൻ ഇന്ത്യ വെബ്‌സൈറ്റ് വഴിയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും വാങ്ങാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.
മൂന്ന് വേരിയന്റുകളിലും ജിപിഎസ് ട്രാക്കിങ്, മൾട്ടി-ജിഎൻഎസ്എസ് പിന്തുണ, എബിസി സെൻസറുകൾ, ഉപയോക്താക്കളെ കൃത്യമായ സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന ട്രാക്ക്ബാക്ക് റൂട്ടിങ്, കൂടാതെ റഫറൻസ് പോയിന്റ്, ഉപയോക്താവിന്റെ ലൊക്കേഷനുകളുടെ ട്രാക്ക് സൂക്ഷിക്കാനും ഈ വാച്ചുകൾ സഹായിക്കുമെന്ന് കമ്പനി പറയുന്നു.

ഇൻസ്റ്റിൻക്റ്റ് 3 വാച്ച് ഒറ്റ ചാർജിൽ 24 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുണ്ട്. അതേസമയം ഇൻസ്റ്റിൻക്റ്റ് 3 സോളാർ വേരിയന്റ്ിൽ സൂര്യ പ്രകാശത്തിന്റെ ലഭ്യതക്കനുസരിച്ച് പരിധിയില്ലാതെ ഉപയോഗിക്കാം. ഇൻസ്റ്റിൻക്റ്റ് ഇ മോഡലിൽ 14 ദിവസം വരെയാണ് ബാറ്ററി ലൈഫ് നൽകുന്നത്. സ്റ്റോറേജ് ഓപ്ഷനുകൾ മോഡലുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു, ഇൻസ്റ്റിങ്ക്റ്റ് 3 അമോലെഡ് 4 ജിബി വാഗ്ദാനം ചെയ്യുന്നു. അതേസമയം ഇൻസ്റ്റിങ്ക്റ്റ് 3 സോളാറും ഇൻസ്റ്റിങ്ക്റ്റ് ഇയും 64 എംബിയുമായാണ് വരുന്നത്.
MIL-STD-810 സർട്ടിഫിക്കേഷനും 10ATM വാട്ടർ റെസിസ്റ്റൻസും വാച്ചിന് നൽകിയിട്ടുണ്ട്. കൂടാതെ ഇരുട്ടിൽ ഉപയോഗിക്കാൻ എളുപ്പത്തിനായി ബിൽറ്റ്-ഇൻ എൽഇഡി ഫ്ലാഷ്‌ലൈറ്റും നൽകിയിട്ടുണ്ട്. സ്മാർട്ട് വാച്ച് ലൈവ് ട്രാക്കിനൊപ്പം ഫോൺ-ഫ്രീ സ്മാർട്ട് നോട്ടിഫിക്കേഷനുകളും ഓൺബോർഡ് മ്യൂസിക് സ്റ്റോറേജും ഗാർമിൻ ഇൻസ്റ്റിൻക്റ്റ് 3 സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈറ്റാനിയം ബെസൽ, സ്‌ക്രാച്ച്-റെസിസ്റ്റന്റ് സഫയർ ലെൻസ് എന്നിവ ഇതിന്റെ മറ്റു പ്രത്യേകതകളാണ്.


Click it and Unblock the Notifications








