റോബോട്ട് നായികയാവുന്നു

Written By:

റോബോട്ടുകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ഒട്ടേറെ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഒരു മനുഷ്യകഥാപാത്രത്തെ റോബോട്ട് അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും? ലോകത്തില്‍ ആദ്യമായ് ഒരു റോബോട്ട് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമ ജപ്പാനില്‍ ഒരുങ്ങുന്നു.

പാസ്സ്‌വേര്‍ഡുകളുമായി ഒരു പതിനൊന്നുകാരി

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റോബോട്ട് നായികയാവുന്നു

ജാപ്പനീസ് സിനിമയായ 'സയനോര'യിലാണ് ഈ റോബോട്ട് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

റോബോട്ട് നായികയാവുന്നു

'ജെമിനോയിഡ് എഫ്'(Geminoid F) എന്നാണീ ആന്‍ഡ്രോയിഡ് നടിയുടെ പേര്.

റോബോട്ട് നായികയാവുന്നു

ഇവിടെ ആന്‍ഡ്രോയിഡ് കൊണ്ട് ഉദ്ദേശിച്ചത് ഗൂഗിളിന്‍റെ ഓപറേറ്റിങ്ങ്‌ സിസ്റ്റമല്ല, മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയാണ് ആന്‍ഡ്രോയ്ഡ് എന്ന് വിളിക്കുന്നത്.

റോബോട്ട് നായികയാവുന്നു

ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊയാണ് ഇത് രൂപകല്‍പ്പന ചെയ്തത്.

റോബോട്ട് നായികയാവുന്നു

സ്വന്തം രൂപത്തിലുള്ള റോബോട്ട് ഉള്‍പ്പടെ നിരവധി മനുഷ്യറോബോട്ടുകള്‍ക്ക് രൂപം നല്‍കിയ വ്യക്തിയാണ് ഇഷിഗുറൊ.

റോബോട്ട് നായികയാവുന്നു

കാഴ്ചയില്‍ ഒരു ജാപ്പനീസ് പെണ്‍കുട്ടിയെ അനുസ്മരിപ്പിക്കുന്ന ഈ റോബോട്ടിന്‍റെ ചര്‍മം നിര്‍മിച്ചിരിക്കുന്നത് റബ്ബര്‍കൊണ്ടാണ്. വായൂസമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ച്വുവേറ്ററുകള്‍ മുഖത്തിനും കൈകള്‍ക്കും സ്വാഭാവികമായ ചലനം നല്‍കുന്നു.

റോബോട്ട് നായികയാവുന്നു

ഇരുകാലുകളും തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന 'ലിയോണ' എന്ന യുവതിയെയാണ് ജെമിനോയിഡ് എഫ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

റോബോട്ട് നായികയാവുന്നു

ആണവദുരന്തത്തിന് ശേഷമുള്ള ജപ്പാനിലെ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

റോബോട്ട് നായികയാവുന്നു

"ആന്‍ഡ്രോയിഡുകളാകുമ്പോള്‍ പരാതിപറയില്ല, ദേഷ്യപ്പെടില്ല, ഒരിക്കലും ഉറങ്ങുകയുമില്ല" എന്നാണ് സംവിധായകന്‍ കൊജി ഫുകാഡ പരാമര്‍ശിച്ചത്.

റോബോട്ട് നായികയാവുന്നു

ജെമിനോയിഡ് എഫിനെ ലാപ്ടോപ്പിലൂടെ വളരെയെളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും.

റോബോട്ട് നായികയാവുന്നു

ഈ റോബോട്ട് സുന്ദരിയുടെ വില 72 ലക്ഷത്തോളം രൂപ വരും.

റോബോട്ട് നായികയാവുന്നു

'സയനോര' ജപ്പാനില്‍ നവംബര്‍ 21ന് റിലീസ് ചെയ്യും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Geminoid-F, the first robot actress.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot