എയ്ഡ്‌സ് പരിശോധന ഒരു മണിക്കൂറിനുള്ളില്‍ നടത്താം... ജീന്‍ റഡാറിലൂടെ

Posted By:

ലോകത്ത് ഇതുവരെയും കൃത്യമായി മരുന്നു കണ്ടുപിടിക്കപ്പെടാത്ത മാരക രോഗമാണ് എയ്ഡ്‌സ്. ഏറെ വൈകി മാത്രം തിരിച്ചറിയുകയും പിന്നീട് മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട് ലോകത്ത്. കൃത്യസമയത്ത് രോഗം കണ്ടെത്താനാവുന്നില്ല എന്നതാണ് എയ്ഡ്‌സ് രേഗികള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

എയ്ഡ്‌സ് പരിശോധന ഒരു മണിക്കൂറിനുള്ളില്‍ നടത്താം... ജീന്‍ റഡാറിലൂടെ

സംശയം തോന്നി പരിശോധന നടത്തിയാല്‍ തന്നെ ആറുമാസത്തോളമെടുക്കും ഫലം ലഭിക്കാന്‍. എന്നാല്‍ ഇതിനൊരു പരിഹാരവുമായാണ് ബോസ്റ്റണ്‍ ആസ്ഥാനമായുള്ള നാനോബയോസിം എന്ന കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ എയ്ഡ്‌സ് പരിശോധന നടത്താനാവുന്ന ഉപകരണം കമ്പനി വികസിപ്പിച്ചെടുത്തു.

ജീന്‍ റഡാര്‍ (Gene- Radar) എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിന് ഒരു ഐ പാഡിന്റെ അത്രയും വലിപ്പമേ ഉള്ളു. രക്തം, സലൈവ, ശരീരത്തിലെ ഏതെങ്കിലും ദ്രാവകം എന്നിവയിലൊന്ന് ചെറിയ ഒരു ചിപ്പിലാക്കി ഉപകരണത്തിനകത്ത് വയ്ക്കുകയാണ് ചെയ്യുന്നത്. അധികം വൈകാതെ ഫലവും ലഭിക്കും.

എയ്ഡ്‌സ് രോഗ നിര്‍ണയത്തിനുള്ള സമയവും ചെലവും കുറച്ചുകൊണ്ടുവരാന്‍ ഈ ഉപകരണത്തിനു കഴിഞ്ഞെന്ന് നാനോബയോസിം ചെയര്‍മാനും സി.ഇ.ഒയുമായ അനിത ജോയല്‍ പറഞ്ഞു.

എയ്ഡ്‌സിനു പുറമെ മറ്റു രോഗങ്ങളും കണ്ടെത്താന്‍ ഉപകരണത്തിനു കഴിയും. കൂടാതെ ഏതെങ്കിലും ഒരു പ്രദേശത്ത് പ്രത്യേക അസുഖം പടര്‍ന്നു പിടിക്കുന്നുണ്ടെങ്കില്‍ അതും ജീന്‍ റഡാറിലൂടെ അറിയാന്‍ സാധിക്കും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot