സുതാര്യമായ അവയവങ്ങള്‍ നിര്‍മ്മിച്ച് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍; മാറ്റിവയ്ക്കാവുന്ന കൃത്രിമ അവയവനിര്‍മ്മാണം യാഥാര്‍ത്ഥ്യത്തിലേക്ക്

|

പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ സുതാര്യമായ അവയവങ്ങള്‍ നിര്‍മ്മിച്ചു. മനുഷ്യശരീരത്തില്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന കിഡ്‌നികള്‍ പോലുള്ള അവയവങ്ങളുടെ നിര്‍മ്മാണത്തിലെ നിര്‍ണ്ണായക ചുവടുവയ്പ്പാണ് പുതിയ കണ്ടെത്തല്‍.

 

ഗവേഷണസംഘമാണ്

ഗവേഷണസംഘമാണ്

മ്യൂണിക്ക് ലഡ്വിങ് മാക്‌സിമിലിയന്‍സ് സര്‍വ്വകലാശാലയിലെ അലി എര്‍ടര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കൃത്രിമമായി നിര്‍മ്മിക്കുന്ന അവയവങ്ങള്‍ സുതാര്യമായതിനാല്‍ ലേസര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഇവയുടെ പൂര്‍ണ്ണമായ ഘടനയും ഓരോ കോശങ്ങളുടെ സവിശേഷതകളും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.

ഗവേഷകര്‍ പറയുന്നു.

ഗവേഷകര്‍ പറയുന്നു.

ഈ രൂപരേഖയുടെ സഹായത്തോടെ മൂലകോശങ്ങള്‍ ഉപയോഗിച്ച് 3D പ്രിന്റിങ്ങിലൂടെ നിര്‍മ്മിക്കുന്ന കൃത്രിമ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിലവില്‍ വ്യവസായ മേഖലയില്‍ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.

 ഉപയോഗിക്കാന്‍ കഴിയുകയില്ല

ഉപയോഗിക്കാന്‍ കഴിയുകയില്ല

നിലവില്‍ 3D പ്രിന്റിംഗിലൂടെ നിര്‍മ്മിക്കുന്ന അവയവങ്ങള്‍ ശരീരത്തില്‍ ഉപയോഗിക്കാന്‍ കഴിയുകയില്ല. കോശങ്ങളുടെ ഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ചിത്രങ്ങളും MRI ഇമേജുകളുമാണ് ഇപ്പോള്‍ 3D പ്രിന്ററുകളില്‍ ഉപയോഗിക്കുന്നത്.

 സംഘത്തിന്റെ പ്രതീക്ഷ.
 

സംഘത്തിന്റെ പ്രതീക്ഷ.

2-3 വര്‍ഷത്തിനുള്ള കൃത്രിമമായി പാന്‍ക്രിയാസും 5-6 വര്‍ഷത്തിനുള്ളില്‍ വൃക്കയും നിര്‍മ്മിക്കാനാണ് എര്‍ടര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം ലക്ഷ്യമിടുന്നത്. ഇവയുടെ കാര്യക്ഷമത മൃഗങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തും. 5-10 വര്‍ഷത്തിനുള്ളില്‍ മനുഷ്യരിലെ പരീക്ഷണവും ആരംഭിക്കാന്‍ കഴിയുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.

Best Mobiles in India

Read more about:
English summary
German scientists create see-through ORGANS in step toward 3D-printed parts that could be transplanted in the human body

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X