സ്മാട്ട്ഫോൺ വാങ്ങുമ്പോൾ ഒരു കിലോ ഉള്ളി സൗജന്യം

|

ഉള്ളി വില സ്വർണവിലയേക്കാളും കൂടുമെന്ന സാഹചര്യമാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. തീപിടിച്ച പോലെയാണ് സ്വർണവില ഇപ്പോൾ ഉയരുന്നത്. രാജ്യത്ത് ഉള്ളിയുടെ വില ദിനംപ്രതി വർധിച്ചുവരികയാണ്. വർദ്ധിച്ചുവരുന്ന സവാള വില ഇപ്പോൾ സാധാരണക്കാർക്ക് ഒരു പ്രധാന ആശങ്കയാണ്. നഗര റീട്ടെയിൽ വിപണികളിൽ നിരക്ക് 150 രൂപ കടന്നതോടെ, പച്ചക്കറി സോഷ്യൽ മീഡിയയിലും രാഷ്ട്രീയക്കാർക്കും വിപണി വിദഗ്ധർക്കും ഇടയിൽ ഒരു വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഉള്ളി പ്രതിസന്ധി ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഗുരുതരമായ ആശങ്കയുണ്ടെങ്കിലും ഈ വിഷയം സോഷ്യൽ മീഡിയയിൽ ഒരു തമാശയായി മാറിയിരിക്കുന്നു.

സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഒരു കിലോഗ്രാം ഉള്ളി സൗജന്യം
 

പട്ടൂക്കോട്ടയിലെ തലയാരി സ്ട്രീറ്റിലെ മൊബൈൽ സെയിൽസ് ആന്റ് സർവീസ് സെന്ററായ എസ്ടിആർ മൊബൈൽസ് ഷോപ്പിൽ നിന്ന് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഒരു കിലോഗ്രാം ഉള്ളി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ ഒരു കിലോഗ്രാം വലിയ ഉള്ളി 140 രൂപയിക്കാണ് തമിഴ്‌നാട്ടിൽ വിൽക്കുന്നത്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ സവാള മെമ്മുകളും വൺ ലൈനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബെംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപ വരെയും തമിഴ്‌നാട്ടില്‍ 180 രൂപയുമാണ് ഒരു കിലോ ഉള്ളിയുടെ വില. എന്നാൽ ചില ക്രിയേറ്റീവ് സംരംഭകർ നിലവിലെ വിപണി സാഹചര്യത്തെ അനുകൂല ബിസിനസാക്കി മാറ്റുകയാണ്. ഉള്ളി വില ഉയരുകയും വിപണിയിൽ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ ഉള്ളി സൗജന്യമായി നൽകി പുതിയ ബിസിനസ് വിപണന തന്ത്രം ഒരുക്കുകയാണ് തമിഴ്നാട്ടിലെ ഒരു പലചരക്ക് വ്യാപാരി.

ഒരു കിലോ ഉള്ളി സൗജന്യം

ഒരു കിലോ ഉള്ളിയാണ് ഈ കടയുടമ സൗജന്യമായി നൽകുന്നത്. എന്നാൽ, സൗജന്യമായി ഉള്ളി കിട്ടണമെന്നുണ്ടെങ്കിൽ അതിന് ചില നിബന്ധനകളൊക്കെയുണ്ട്. കടയിൽ നിന്ന് ഏതെങ്കിലുമൊരു കമ്പനിയുടെ മൊബൈൽ ഫോൺ വാങ്ങിക്കുന്ന ഉപഭോക്താവിന് മാത്രമെ ഒരു കിലോ ഉള്ളി സൗജന്യമായി ലഭിക്കുകയുള്ളൂ. പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ്ടിആർ മൊബൈൽസ് കടയാണ് ഈ അപൂർവ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യം

കടയിൽ നിന്ന് സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യം എന്ന പോസ്റ്ററും സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓഫറും പോസ്റ്ററുമെല്ലാം സമൂഹമാധ്യങ്ങളിലടക്കം വൈറലായിരിക്കുകയാണ്. ഇത്തരമൊരു ഓഫറിന് ‌ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കടയുടമയായ ശരവണ കുമാര്‍ പറഞ്ഞു. പരസ്യം ഇറക്കിയതിന് പിന്നാലെ കടയിൽ മൊബൈൽ ഫോണിന്റെ‌ വില്‍പ്പന കൂടിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും അവസരമുണ്ട്. എട്ടുവര്‍ഷം മുമ്പാണ് എസ്ടിആർ മൊബൈൽസ് തുടങ്ങിയത്. ദിവസേന രണ്ട് ഫോണുകൾ മാത്രമാണ് ഇവിടെനിന്ന് വിറ്റുപോയത്. എന്നാൽ, മൊബൈല്‍ ഫോണ്‍ വാങ്ങുന്നവർക്ക് ഒരു കിലോ സൗജന്യം എന്ന ഓഫർ വച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി എട്ട് മൊബൈൽ ഫോണുകളാണ് കടയിൽനിന്ന് വിറ്റുപോയതെന്നും ശരവണൻ കൂട്ടിച്ചേർത്തു.

സെയിൽസ് ആന്റ് സർവീസ് സെന്ററായ എസ്ടിആർ മൊബൈൽസ്
 

അതേസമയം, ഉള്ളി വില 45 ദിവസത്തിനുള്ളിൽ കുറയുമെന്നും ഉള്ളി ഇറക്കുമതി ചെയ്യാനും കുറഞ്ഞ വിലയ്ക്ക് വിൽക്കാനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നതായും തമിഴ്‌നാട് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ആർ കാമരാജ് തമിഴ് വാർത്താ ചാനലിനോട് പറഞ്ഞു. ഉള്ളിയുടെ വില ഇപ്പോൾ താങ്ങാവുന്നതിനേക്കാളും അപ്പുറമാണ്. സ്വർണത്തേക്കാളും വില ഇപ്പോൾ ഉള്ളിക്കാണ് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം, അത്തരത്തിലാണ് ഉള്ളിയുടെ വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കിൽ ഇത് സ്വർണ്ണത്തിൻറെ വിലയും കടത്തിവെട്ടി റെക്കോർഡ് വില സൃഷ്ടിക്കും എന്ന കാര്യത്തിൽ തെല്ലും സംശയമില്ല.

Most Read Articles
Best Mobiles in India

English summary
STR Mobiles, a mobile sales and service center in Thalassery Street, Pattukottai, has announced that smartphone buyers will be given a kilogram of onions for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X