ഇതൊക്കെ ശ്രദ്ധിക്കണ്ടേ മല്ലൂസേ! കേരളത്തിൽ ജിയോ എയർഫൈബർ കിട്ടുന്ന സ്ഥലങ്ങളുടെ കംപ്ലീറ്റ് ലിസ്റ്റ്...
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രീതികളെ പൊളിച്ചെഴുതുമെന്ന് കരുതപ്പെടുന്ന പുതിയകാലത്തിന്റെ ഇന്റർനെറ്റ് സേവനരീതിയായി എയർഫൈബർ സേവനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് 5ജി വ്യാപനം മുന്നേറുന്നതിനോടൊപ്പം തന്നെ എയർഫൈബർ സേവനവും കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കൂടിക്കുഴഞ്ഞുകിടക്കുന്ന കേബിളിന്റെയും മറ്റും ശല്യമില്ലാതെ 5ജി വേഗത വാഗ്ദാനം ചെയ്യുന്നു എന്നതാണ് എയർഫൈബർ സേവനങ്ങളുടെ പ്രത്യേകത.
നിലവിൽ ഇന്ത്യയിൽ രണ്ട് കമ്പനികൾ മാത്രമാണ് 5ജി സേവനം ആരംഭിച്ചിട്ടുള്ളത്, അത് എയർടെലും ജിയോയും ആണ്. ഈ രണ്ട് കമ്പനികളും എയർഫൈബർ സേവനവും ആരംഭിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ പ്രദേശങ്ങളിൽ എയർഫൈബർ സേവനം എത്തിച്ചിട്ടുള്ളത് ജിയോയാണ്. എയർടെൽ എയർഫൈബർ വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

എന്നാൽ ജിയോയുടെ എയർഫൈബർ സേവനം ഇതിനകം രാജ്യത്തിന്റെ പല നഗരങ്ങളിലും എത്തിക്കഴിഞ്ഞു. ആദ്യ ഘട്ടങ്ങളിൽ കേരളത്തെ ഒഴിവാക്കിയെങ്കിലും പിന്നീട് കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് ജിയോ എയർഫൈബർ സേവനം ആരംഭിച്ചു. പിന്നീട് കേരളത്തിലെ നിരവധി നഗരങ്ങളിൽ ജിയോ എയർഫൈബർ സേവനങ്ങൾ എത്തിയെങ്കിലും പലരും ഇത് അറിഞ്ഞിട്ടില്ല.
കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിങ്ങനെ ജിയോ എയർഫൈബറിന്റെ നേട്ടങ്ങൾ നിരവധിയാണ്. പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർഫൈബർ. ഈ എയർഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും. സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, പ്രദേശത്തെ 5ജി കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത.
ജിയോ എയർഫൈബർ സേവനം ആരംഭിച്ചതായി വാർത്തകൾ വന്ന സമയം മുതൽ നിരവധി പേർ എയർഫൈബർ കണക്ഷൻ എങ്ങനെയാണ് ലഭ്യമാകുകയെന്നും തങ്ങളുടെ നാട്ടിൽ ഈ സേവനം ലഭ്യമാണോ എന്നും അന്വേഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ പലയിടങ്ങളിലും ജിയോ എയർഫൈബർ സേവനം എത്തിയെങ്കിലും ഇവരിൽ പലരും ഇത് അറിഞ്ഞിട്ടില്ല.
റിലയൻസ് ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് ( 5G FWA) സേവനം ആണ് ജിയോ എയർഫൈബർ. ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങളിലെ വീടുകളിലും അനായാസം ഇന്റർനെറ്റ് എത്തിക്കാൻ ജിയോ എയർഫൈബർ സേവനത്തിന് കഴിയും. ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് ജിയോ എയർഫൈബർ വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ജിയോ എയർഫൈബർ കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി കേരളത്തിൽ ജിയോ എയർഫൈബർ സേവനങ്ങൾ ലഭ്യമായിട്ടുള്ള പ്രദേശങ്ങളുടെ ലിസ്റ്റ് ഇവിടെ പരിചയപ്പെടുത്തുന്നു. ജിയോയുടെ ഔദ്യോഗി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിസ്റ്റ്. ജിയോ എയർഫൈബർ വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ അധികം വൈകാതെ ഈ ലിസ്റ്റ് വലുതാകും.

ജിയോ വെബ്സൈറ്റിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ 5846 നഗരങ്ങളിലാണ് ജിയോ എയർഫൈബർ സേവനം എത്തിയിട്ടുള്ളത്. അതിൽ, കേരളത്തിൽ നിന്നുള്ള 339 പ്രദേശങ്ങളും ഉൾപ്പെടുന്നു. അതായത് തുടക്കത്തിൽ കേരളത്തിൽ ജിയോ എയർഫൈബർ എത്താൻ അൽപ്പം വൈകിയെങ്കിലും 5ജി വ്യാപനം പോലെ എയർഫൈബർ വ്യാപനവും അതിവേഗം നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ജിയോ എയർഫൈബർ ലഭ്യമായിട്ടുള്ള പ്രദേശങ്ങൾ: അബ്ദുറഹിമാൻ നഗർ, അടാട്ട്, അജാനൂർ, അകത്തിയൂർ, ആല, ആലംകോട്, ആലപ്പുഴ, ആലത്തൂർ, ആലൂർ, ആമ്പല്ലൂർ, അഞ്ചരക്കണ്ടി, അഞ്ചൂർ, അന്തിക്കാട്, അരൂക്കുറ്റി, അരൂർ, അതിരമ്പുഴ, അതിയന്നൂർ, അത്തോളി, ആറ്റിങ്ങൽ, അവനൂർ, അവിണിശ്ശേരി, അഴൂർ, ബാലുശേരി, ബാരെ, ബേപ്പൂർ, ഭരണിക്കാവ്, ബ്രഹ്മകുളം, ചാല, ചങ്ങനാശേരി, ചാവക്കാട്.
ചേലക്കര, ചേളന്നൂർ, ചേലോറ, ചേമഞ്ചേരി, ചെമ്മനാട്, ചേന്ദമംഗലം, ചെന്ത്രാപ്പിന്നി, ചെങ്കള, ചെങ്ങളം സൗത്ത്, ചെങ്ങന്നൂർ, ചേപ്പാട്, ചേരാനല്ലൂർ, ചേർപ്പ്, ചേർത്തല, ചെറുകാവ്, ചെറുകുന്ന്, ചെറുതുരുത്തി, ചെറുവണ്ണൂർ, ചേവൂർ, ചിങ്ങോലി, ചിറമണങ്ങാട്, ചിറനെല്ലൂർ, ചിറ്റിലപ്പിള്ളി, ചിറ്റൂർ-തത്തമംഗലം, ചൂളിശ്ശേരി, ചൂണ്ടൽ, എടക്കളത്തൂർ, എടക്കഴിയൂർ, ഇടക്കോട്, എടപ്പാൾ.
എടത്തല, എടതിരിഞ്ഞി, എടത്തിരുത്തി, എടവിലങ്ങ്, ഇളമ്പള്ളൂർ, എളവള്ളി, എളയാവൂർ, ഏലൂർ, എരമല്ലൂർ, എരനെല്ലൂർ,
എരവട്ടൂർ, ഇയ്യാൽ, ഏഴോം, എഴുപുന്ന, ഫറോക്ക്, ഗുരുവായൂർ, ഹരിപ്പാട്, ഹേമാംബികനഗർ, ഇരിക്കൂർ, ഇരിമ്പിളിയം, ഇരിങ്ങപ്പുറം, ഇരിഞ്ഞാലക്കുട, ഇരിവേരി, കാടച്ചിറ, കടമക്കുടി, കടവല്ലൂർ, കടിക്കാട്, കയ്പ്പമംഗലം, കൈപ്പറമ്പ്, കക്കോടി.
കാലടി, കളമശ്ശേരി, കല്ലേലിഭാഗം, കല്ല്യാശ്ശേരി, കല്ലൂർ തെക്കുംമുറി, കല്ലൂർ വടക്കുംമുറി, കണയന്നൂർ, കണ്ടല്ലൂർ, കണ്ടംകുന്ന്, കണ്ടാണശ്ശേരി, കാഞ്ഞങ്ങാട്, കാഞ്ഞിരോട്, കണിയാർകോട്, കഞ്ഞിക്കുഴി, കാഞ്ഞിരംകുളം, കണ്ണമംഗലം, കണ്ണപുരം, കണ്ണൂർ, കണ്ണൂർ കൻ്റോൺമെൻ്റ് (CB), കരകുളം, കരിക്കാട്, കാർത്തികപ്പള്ളി, കരുവൻതുരുത്തി, കാസർഗോഡ്, കാട്ടകാമ്പാൽ, കറ്റാനം, കട്ടിപ്പരുത്തി, കാട്ടൂർ, കായംകുളം, കീകൻ.

കീരിക്കാട്, കീഴരിയൂർ, കീഴാറ്റിങ്ങൽ, കിളന്നൂർ, കിഴക്കുംമുറി, കിഴുപ്പിള്ളിക്കര, കിഴുവളം-കൂന്തള്ളൂർ, കൊച്ചി, കോടംതുരുത്ത്, കോടന്നൂർ, കൊടുങ്ങല്ലൂർ, കോയിപ്പാടി, കൊക്കോതമംഗലം, കോലഴി, കൊല്ലം, കൊണ്ടോട്ടി, കൂത്താളി, കൂത്തുപറമ്പ്, കൊരട്ടി, കോതമംഗലം, കൊറ്റംകര, കൊട്ടാരക്കര, കോട്ടയം, കോട്ടുവള്ളി, കോഴഞ്ചേരി, കോഴിക്കോട്, കൊഴുക്കല്ലൂർ, കൃഷ്ണപുരം, കുടപ്പനക്കുന്ന്, കുഡ്‌ലു.
കുളത്തുമ്മൽ, കുമാരപുരം, കുമ്പളം, കുമ്പളങ്ങി, കുന്നംകുളം, കുരീക്കാട്, കുറിച്ചിക്കര, കുറുമാത്തൂർ, കുറുമ്പിലാവ്, കുത്തിയത്തോട്, കുറ്റിക്കാട്ടൂർ, കുറ്റൂർ, മാടത്തുംപടി, മാടായി, മാടായിക്കോണം, മധൂർ, മലപ്പുറം, മലയൻകീഴ്, മണക്കുന്നം,
മാനന്തേരി, മണവാളശ്ശേരി, മംഗൽപാടി, മങ്ങാട്ടിടം, മഞ്ചേരി, മണ്ണാർക്കാട്-ഐ, മരട്, മാറഞ്ചേരി, മരുതറോഡ്, മാവേലിക്കര, മാവിലായി, മാവൂർ, മീനാട്, മേഞ്ഞണിയം, മേപ്പയ്യൂർ, മേത്തല, മൊഗ്രാൽ, മൂന്നിയൂർ, മുഹമ്മ, മുളംതുരുത്തി.
മുണ്ടേരി, മുരിങ്ങൂർ വടക്കുംമുറി, മുതുകുളം, മുതുതല, മൂവാറ്റുപുഴ, മുഴപ്പിലങ്ങാട്, നടുവണ്ണൂർ, നന്മണ്ട, നാട്ടകം, നെടുമങ്ങാട്, നെടുമ്പന, നെടുമ്പുര, നെന്മേനിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ, ഒളവണ്ണ, ഓങ്ങല്ലൂർ-I, ഓങ്ങല്ലൂർ-II, ഊരകം, ഒരുമനയൂർ, ഒറ്റപ്പാലം, പടിയം, പടിയൂർ, പാലക്കാട്, പാലിശ്ശേരി, പള്ളിച്ചൽ, പള്ളിക്കര, പള്ളിപ്പുറം, പാലുവായി, പനച്ചിക്കാട്, പനങ്ങാട്.
പനയം, പന്തീരാംകാവ്, പാപ്പിനിശ്ശേരി, പാപ്പിനിവട്ടം, പരളം, പരപ്പുകര, പാറശ്ശാല, പരശുവയ്ക്കൽ, പറവൂർ, പരിയാരം, പാതിരിയാട്, പത്തിയൂർ, പട്ടാമ്പി, പാവറട്ടി, പയ്യന്നൂർ, പഴഞ്ഞി, പേരകം, പെരളശ്ശേരി, പേരാമംഗലം, പെരിനാട്, പെരിഞ്ഞനം, പേരോൾ, പെരുമണ്ണ, പെരുമ്പായിക്കാട്, പെരുമ്പാവൂർ, പെരുവള്ളൂർ, പെരുവയൽ, പിരായിരി, പൊന്നാനി, പൂക്കോട്, പൂളക്കോട്, പൂമംഗലം, പൊറത്തിശ്ശേരി, പോർക്കുളം, പോട്ടോർ, പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ്.
പൊയ്യ, പുനലൂർ, പുന്നയൂർ, പുന്നയൂർക്കുളം, പുറനാട്ടുകര, പുത്തൻവേലിക്കര, പുതുക്കാട്, പുതുപ്പള്ളി, പുതുപ്പരിയാരം, പുത്തൂർ, പുഴയ്ക്കൽ, കൊയിലാണ്ടി, രാമനാട്ടുകര, ഷിരിബാഗിലു, ഷിറിയ, തലക്കാട്, തളിക്കുളം, തളിപ്പറമ്പ, തൈക്കാട്ടുശ്ശേരി, തൈക്കാട്, തലക്കുളത്തൂർ, തലശ്ശേരി, തങ്ങലൂർ, തണ്ണീർമുക്കം, താന്നിയം, തഴക്കര, തഴുതല, തെക്കുംകര, തിരുമിറ്റക്കോട് -II, തിരുവല്ല, തിരുവനന്തപുരം, തിരുവാങ്കുളം, തൊടിയൂർ.
തൊടുപുഴ, തോളൂർ, തോട്ടട, തൃക്കടവൂർ, തൃക്കരുവ, തൃക്കോവിൽവട്ടം, തൃപ്പൂണിത്തുറ, തൃശൂർ, തൃത്താല, തിരൂർ, തൃക്കൂർ, തൃപ്രങ്ങോട്, ഉദുമ, ഉള്ളിയേരി, ഉപ്പള, വടകര, വടക്കേക്കാട്, വടക്കുംകര, വടക്കുംമുറി, വടമ, വക്കം, വാരം, വരാപ്പുഴ, വട്ടിയൂർക്കാവ്, വയലാർ, വാഴക്കാല, വാഴയൂർ, വെയിലൂർ, വെള്ളാനിക്കര, വെള്ളൂക്കര, വെള്ളൂർക്കുന്നം, വേളൂർ, വെങ്ങിണിശ്ശേരി, വെങ്കിടങ്ങ്, വിജയപുരം, വിളപ്പിൽ, വിളവൂർക്കൽ, വൈലത്തൂർ, അയ്യനാട്.


Click it and Unblock the Notifications








