ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണുകൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാം

|

നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ഫോണുകൾ കുറഞ്ഞ വിലക്കിഴിവിൽ സ്വന്തമാക്കുവാൻ വീണ്ടും അവസരമൊരുക്കി ഫ്ലിപ്കാർട്ട്. ആപ്പിൾ ഐഫോൺ 11 പ്രോ, ഐഫോൺ എസ്ഇ, ഇൻഫിനിക്സ് നോട്ട് 7 തുടങ്ങിയ ഹാൻഡ്‌സെറ്റുകൾ ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിന്നും കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. നാല് ദിവസത്തെ വിൽപ്പന ഡിസംബർ 10 വ്യാഴാഴ്ച വരെ തുടരും. ആപ്പിൾ, സാംസങ്, റിയൽമി, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ എക്‌സ്‌ചേഞ്ച് ഓഫറുകളും ബാങ്ക് ഡീലുകളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഈ വിൽപ്പനയിൽ നിന്നും സ്മാർട്ട്‌ഫോണുകൾ‌ വാങ്ങുന്ന ഉപഭോക്താക്കൾ‌ക്ക് നോ-കോസ്റ്റ് ഇ‌എം‌ഐ‌എസും ലഭ്യമാണ്.

 

ഐഫോൺ 11 പ്രോ

ഫ്ലിപ്പ്കാർട്ടിൻറെ മൈക്രോസൈറ്റ് അനുസരിച്ച്, ഐഫോൺ എസ്ഇ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയാണ് വിലവരുന്നത്. 11,499 രൂപ വില വരുന്ന ഇൻഫിനിക്സ് നോട്ട് 7ൻറെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 9,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. അതേസമയം, ഐഫോൺ എക്സ്ആർ 64 ജിബി വേരിയന്റിന് 40,000 രൂപയാണ് വിലവരുന്നത്. പ്രീമിയം ഫോണുകളിൽ വരുന്ന ഐഫോൺ 11 പ്രോ 64 ജിബി 26,601 രൂപ കിഴിവിൽ 79,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 11 പ്രോയുടെ ഈ വേരിയന്റിന് യഥാർത്ഥത്തിൽ 1,06,600 രൂപയാണ് വിലവരുന്നത്.

വിവോ വൈ30 6 ജിബി റാം വേരിയൻറ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 14,990 രൂപവിവോ വൈ30 6 ജിബി റാം വേരിയൻറ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 14,990 രൂപ

 ഇൻഫിനിക്സ് നോട്ട് 7
 

റെഡ്മി 9 ഐയുടെ 4 ജിബി + 128 ജിബി വേരിയന്റിന് അതിന്റെ യഥാർത്ഥ വിലയായ 9,299 രൂപയ്ക്ക് പകരം 8,999 രൂപയ്ക്ക് ലഭ്യമാണ്. റിയൽ‌മി നർസോ 20 പ്രോയ്ക്ക് വരുന്ന വിലയായ 14,999 രൂപയ്ക്ക് പകരം 13,999 രൂപ എന്ന കുറഞ്ഞ നിരക്കിൽ ബേസിക് 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റ് ലഭ്യമാണ്. അതേസമയം, ഓപ്പോ എ 31ൻറെ 64 ജിബി വേരിയന്റിന് വിൽപ്പന സമയത്ത് 10,990 രൂപയ്ക്ക് ലഭിക്കും. മോട്ടറോള മോട്ടോ ജി 9ൻറെ 4 ജിബി റാം + 64 ജിബി വേരിയന്റിന് 9,999 രൂപയാണ് വിലവരുന്നത്.

 ജിയോണി പണമുണ്ടാക്കാനായി ചതിച്ചത് 20 ദശലക്ഷം ഉപഭോക്താക്കളെ ജിയോണി പണമുണ്ടാക്കാനായി ചതിച്ചത് 20 ദശലക്ഷം ഉപഭോക്താക്കളെ

അസ്യൂസ് റോഗ് ഫോൺ 3

അസ്യൂസ് റോഗ് ഫോൺ 3യുടെ 8 ജിബി + 128 ജിബി വേരിയന്റിന് 44,999 രൂപയാണ് വിലവരുന്നത്. ഒക്ടോബറിൽ വില കുറച്ചതിനുശേഷം ഈ ഹാൻഡ്‌സെറ്റിന് 46,999 രൂപയാണ് വിലവരുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ഇഎംഐകൾക്കും ഫ്ലിപ്പ്കാർട്ട് 1,750 രൂപ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. സാംസങ് ഗാലക്‌സി എഫ് 41 ന് എക്‌സ്‌ചേഞ്ച് ഓഫറിൽ 1,000 രൂപ കിഴിവ് ലഭിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,499 രൂപയാണ് വിലവരുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വിവോ വൈ51 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വിവോ വൈ51 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
Today (on Monday), the four-day sale begins and will run until Thursday, December 10. Exchange offers and bank deals on products such as Apple, Samsung, Realme, and Xiaomi are also provided by Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X