എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണിലും ഫ്രീ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം..

Written By:

റിലയന്‍സ് ജിയോ 4ജി സിമ്മില്‍ 90 ദിവസത്തെ ഫ്രീ ഓഫറിനെ കുറിച്ച് ഇപ്പോള്‍ എല്ലാവരും വലിയ ചര്‍ച്ചയിലാണ്. ഇതിനു മുന്‍പ് ജിയോ സിം കാര്‍ഡ് സാംസങ്ങ്, എല്‍ജി എന്നീ 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ലഭിക്കുകയുളളായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ സിം കാര്‍ഡ് ഉപയോഗിക്കാം.

ഫേസ്ബുക്കിലെ ഗെയിം റിക്വസ്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം...

 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ ഫ്രീ റിലയന്‍സ് ജിയോ 4ജി സിം എടുക്കാം

എന്നാല്‍, ഞങ്ങളുടെ ഗിസ്‌ബോട്ടിന് റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് HTC വണ്‍ A9 എന്ന സ്മാര്‍ട്ട്‌ഫോണിന് ലഭിച്ചു. ഇതില്‍ നിന്നും മനസ്സിലാക്കാം റിലയന്‍സ് ജിയോ 4ജി, സ്മാര്‍ട്ട്‌ഫോണിന് എത്ര മികച്ചതാണെന്ന്.

എസ്ഡി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കുക!!!

റിലയന്‍സ് ജിയോ സിമ്മിന്റെ പുതിയ പ്രിവ്യൂ ഓഫറിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

MyJio App ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല

ഇപ്പോള്‍ ജിയോ 4ജി സിം കാര്‍ഡ് കിട്ടാന്‍ MyJio App ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. കോഡ് സേവന ദാദാവ് തന്നെ സൃഷ്ടിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ അല്ലെങ്കില്‍ മിനി സ്‌റ്റോര്‍ അല്ലെങ്കില്‍ ജിയോ പാര്‍ട്ട്‌നര്‍ എന്നിവയില്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.

പ്രിവ്യൂ ഓഫര്‍

പ്രിവ്യൂ ഓഫറില്‍ നിങ്ങള്‍ക്ക് പരിമിതികളില്ലാത്ത 4ജി ഡാറ്റ, കോളുകള്‍, മെസേജുകള്‍ എന്നിവ കൂടാതെ ജിയോ ആപ്പ് സ്യൂട്ടും ഫ്രീയായി ലഭിക്കുന്നതാണ്.

സിം കിട്ടാന്‍ വളരെ എളുപ്പമാണ്

റിലയന്‍സ് ജിയോ ഫ്രീ സിം കാര്‍ഡ് ലഭിക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി നിങ്ങള്‍ അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ പോയി നിങ്ങളുടെ KYC ഡോക്യുമെന്റുകള്‍ ഹാജരാക്കാവുന്നകാണ്.

കൂപ്പണ്‍ കോടുകള്‍ ആവശ്യമില്ല

ഓപ്പണ്‍ സെയില്‍ വഴി നിങ്ങള്‍ക്ക് ജിയോ സിം കാര്‍ഡ് ഫ്രീയായി ലഭിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് കൂപ്പണ്‍ കോടുകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ല.

ജിയോജോയിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

നിങ്ങള്‍ക്ക് 4ജി സിംകാര്‍ഡ് ആക്ടിവേറ്റ് ആയെന്ന് അറിയാന്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സിഗ്നല്‍ ബാറുകള്‍ കാണാവുന്നതാണ്. LYF ലൈനപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ഒഴികേ മറ്റെല്ലാ ഫോണുകളിലും ജിയോജോയിന്‍ ആപ്പ് ആവശ്യമാണ്.

ഫ്രീ കണ്ടന്റ് സര്‍വ്വീസുകള്‍

പ്രിവ്യൂ ഓഫറില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ജിയോ ആപ്പ് സ്യൂട്ട് അതായത് ജിയോ പ്ലേ, ജിയോഓണ്‍ ഡിമാന്റ്, ജിയോബീറ്റ്‌സ്, ജിയോX പ്രസ്സ്‌ന്യൂസ് എന്നിവ ലഭിക്കുന്നതാണ്. ഈ ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല, എന്നാല്‍ 90 ദിവസത്തേക്ക് ഈ സൗജന്യ സേവനം ആസ്വദിക്കണമെങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഗസ്റ്റ് 2016ല്‍ വിപണിയില്‍ ഇറങ്ങിയ വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!


English summary
Since the arrival of the Reliance Jio 4G SIM card and the Preview Offer with freebies for 90 days, there is a huge buzz about the same.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot