ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!

Written By:

ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. അതായത് 1,700 രൂപയ്ക്ക് ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 7 ലഭ്യമാകുന്നു. അതേ! റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വരും ദിവസങ്ങളില്‍ ഇത് ലഭ്യമാണ്. ഈ അടുത്തിടെയാണ് ആപ്പിള്‍ ഐഫോണ്‍ വിപണിയില്‍ ഇറങ്ങിയത്.

വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം?

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!

ഇന്ത്യയില്‍ ആപ്പിള്‍ ഫോണ്‍ ആരാധകര്‍ ധാരാളം ഉണ്ട്. ഓരോ പ്രാവശ്യവും വളരെ ഏറെ ആകര്‍ഷിക്കുന്ന സവിശേഷതയുമായാണ് ആപ്പിള്‍ ഐഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്. അത് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് നല്ലൊരു സവിശേഷതയാണ്.

ആപ്പിള്‍ ഐഫോണ്‍ 6S, 6S പ്ലസിനും 22,000 രൂപ കുറഞ്ഞു!

എങ്ങനെയാണ് ആപ്പിള്‍ ഐഫോണ്‍ 7 1,700 രൂപയ്ക്ക് ലഭിക്കുന്നതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍

ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ 1,700 രൂപ ഡൗണ്‍ പേയ്‌മെന്റ് അടച്ച് ആപ്പിള്‍ ഐഫോണ്‍ വാങ്ങാം. ബാക്കിയുളള തുക ഗഡുക്കളായി അടയ്ക്കാവുന്നതാണ്.

ബാങ്ക്

ഇന്ത്യന്‍ ബാങ്ക് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ ആപ്പിള്‍ ഐഫോണ്‍ 7 ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് പറയുന്നത്.

പ്രീ ബുക്കിങ്ങ്

ഐഫോണ്‍ 7, 7പ്ലസിന്റെ പ്രീ ബുക്കിങ്ങ് ഇന്ത്യയില്‍ തുടങ്ങിയിട്ടുണ്ട്.

ബുക്കിങ്ങ് തുക

1000 മുതല്‍ 2000 രൂപ വരെ അടച്ച് ആപ്പിള്‍ ഐഫോണുകള്‍ ബുക്കിങ്ങ് ചെയ്യാവുന്നതാണ്.

ഐഫോണ്‍ 7/ ഐഫോണ്‍ 7 പ്ലസ് സവിശേഷതകള്‍

ഈ രണ്ടു ഫോണുകളും 32ജിബി, 128ജിബി, 256ജിബി എന്നീ വേരിയന്റിലാണ് ഇറങ്ങിയത്. സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ മൂന്നു നിറങ്ങളാണ് ഈ ഫോണുകള്‍ക്ക്.

എന്നാല്‍ ജെറ്റ് ബ്ലാക്ക് വേരിയന്റ് 128ജിബി, 256ജിബി എന്നീ വേരിയന്റിലാണ്.

 

ഐഫോണ്‍ 7/ 7 പ്ലസ് ഡിസ്‌പ്ലേ

ഐഫോണ്‍ 7ന് 4.7ഇഞ്ച് ഡിസ്‌പ്ലേ, 3ഡി ടച്ച്. ഐഫോണ്‍ 7 പ്ലസ് 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്, ക്വാഡ്‌കോര്‍ ആപ്പിള്‍ A10 പ്രോസസര്‍, മുന്‍ ജനറേഷനേക്കാളും 40% അധിക വേഗത.

രണ്ടു ഫോണുകള്‍ക്കും 12/7 എംപി ക്യാമറയാണ്.

 

വില കുറച്ചു

ആപ്പിള്‍ ഐഫോണ്‍ 6S, 6S പ്ലസ് എന്നിവയ്ക്കാണ് 22,000 രൂപ കുറച്ചത്. ആപ്പിള്‍ ഐഫോണ്‍ 6എസ് (128ജിബി), ഐഫോണ്‍ 6എസ് പ്ലസ് (128ജിബി), ഐഫോണ്‍ SE(64ജിബി) എന്നിവ ഇപ്പോള്‍ 60,000 രൂപയ്ക്കും, 70,000 രൂപയ്ക്കും, 44,000 രൂപയ്ക്കും ലഭിക്കുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ജിയോ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ഓഫര്‍: 500 രൂപയ്ക്ക് 600ജിബി!

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple iPhone has always been a craze among smartphone users. However the exorbitant price of the gadget has dented the aspirations of many who want to use the iPhone

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot