പഴയ ഇമോജികളെ മറന്നേക്കു, ഈ 5 വഴികളിലായി വാട്ട്സ്ആപ്പിൽ സ്റ്റിക്കറുകൾ നിർമ്മിക്കാം

|

ഒരു ചിത്രം എന്നുപറയുന്നത് ആയിരം വാക്കുകൾക്ക് തുല്യമാണ് - ഈ ഉപവാക്യം വളരെ പ്രശസ്തമാണ്. ഈ ഉപവാക്യമാണ് ഇമോജികളെ കുറിച്ച് പ്രതിപാദിക്കുന്നതും. ചില സമയങ്ങളിൽ ഈ ഐക്കണുകളാണ് വാക്കുകളെക്കാളും നമ്മുടെ വികാരങ്ങൾ കാണിക്കുവാൻ ഉപയോഗിക്കുന്നത് അല്ലെങ്കിൽ പരിപൂർണമായി മറ്റൊരാളെ മനസിലാക്കിപ്പിക്കുവാൻ സാധിക്കുന്നത്. വാട്ട്സ്ആപ്പിൽ മാത്രമല്ല മറ്റ് സമൂഹമാധ്യമങ്ങളിലും കൂടാതെ പലയിടങ്ങളിലും ഇമോജികളുടെ ആവശ്യകത പറഞ്ഞറിയിക്കുവാൻ പറ്റുന്നതിലുമപ്പുറമാണ്.

 ഈ 5 വഴികളിലായി വാട്ട്സ്ആപ്പിൽ സ്റ്റിക്കറുകൾ നിർമ്മിക്കാം

 

ഒന്നര ദശലക്ഷം വാട്ട്സ്ആപ്പ് ഉപയോക്താക്കളാണ് ഇമോജികൾ ഉപയോഗിക്കുന്നത് എന്ന കണക്ക് വളരെ അതിശയിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഈ കണക്കുകൾ വാട്ട്സ്ആപ്പിനെ കൂടുതൽ വ്യാപിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല.

ഗാലക്സി എസ് 10 ഉപയോഗിച്ച് വയർലെസ് ആയി സ്മാർട്ഫോണുകൾ ചാർജ് ചെയ്യാം

ചാറ്റ് കമ്പനിയുടെ ഇപ്പോഴത്തെ ആവശ്യകത ഉപയോക്താക്കളുടെ വർദ്ധനവാണ്, ഉപയോക്തക്കൾ ചാറ്റിനായി കൂടുതൽ സമയം ചിലവാക്കുന്നത് ഈ ആപ്പിലാണ്. ഇത് കൊണ്ടാണ് കമ്പനി ഈയിടയായി "സ്റ്റിക്കർ ഫീച്ചർ" അവതരിപ്പിച്ചത്.

വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ്

സ്റ്റിക്കറുകൾ വാട്ട്സ്ആപ്പിലെ പുതിയ സവിശേഷതയാണ്, ചാറ്റ് ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ സാധിക്കും. സ്റ്റിക്കറുകൾ ഉപയോഗിക്കുമ്പോൾ അത് കുറച്ചുകൂടി രസമുളവാക്കുകയും നല്ല രീതിയിൽ ചാറ്റ് ചെയ്യാനും സാധിക്കും. 12 സ്റ്റിക്കർ പാക്കറ്റുകളാണ് വാട്ട്സ്ആപ്പിൽ കൊടുത്തിരിക്കുന്നത് കൂടാതെ പുറത്തുനിന്നുമുള്ള സ്റ്റിക്കറുകളും വാട്ട്സ്ആപ്പിൽ ഉപയോഗിക്കാൻ സാധിക്കും.

ഇമോജികൾ

ഇമോജികൾ

വ്യക്തമായി പറഞ്ഞാൽ, വാട്ട്സ്ആപ്പിൽ കൊടുത്തിരിക്കുന്ന സ്റ്റിക്കർ മാത്രമല്ല മറിച്ച്‌ പ്ലെയ്സ്റ്റോറിൽ നിന്നും സ്റ്റിക്കർ ഡൗൺലൊഡ് ചെയ്യ്ത് ഉപയോഗിക്കാൻ സാധിക്കും. ഇമോജികളെക്കാളും സ്റ്റിക്കറുകളാണ് കൂടുതൽ ഫലവത്തായി തോന്നുന്നതെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ചിത്രമോ, സെൽഫികളോ ഉപയോഗിച്ച്‌ സ്റ്റിക്കർ നിർമ്മിക്കാൻ സാധിക്കും.

സ്റ്റിക്കർ മേക്കർ ഫോർ വാട്ട്സ്ആപ്പ്
 

സ്റ്റിക്കർ മേക്കർ ഫോർ വാട്ട്സ്ആപ്പ്

ഈ സംവിധാനത്തിനായി നിങ്ങൾ ഒരു ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടതായി വരും അതുകൊണ്ട് ഫോണിൽ ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഒരു സ്റ്റിക്കർ പാക്കിൽ ഏതാണ്ട് മുപ്പതോളം സ്റ്റിക്കറുകൾ ചേർക്കാൻ കഴിയും. ഈ മുപ്പത് സ്റ്റിക്കറുകളും ഒരേ സമയത്തുതന്നെ പാക്കിൽ ചേർക്കാൻ ശ്രമിക്കുക, എന്തുകൊണ്ടെന്നാൽ ഒരിക്കൽ നിങ്ങൾ വാട്ട്സ്ആപ്പിൽ പാക്ക് പബ്ലിഷ് ചെയ്തുകഴിഞ്ഞാൽ പിന്നെ അതിൽ വേറൊന്നും ചേർക്കാൻ കഴിയില്ല.

ക്രീയേറ്റ് എ സ്റ്റിക്കർ പാക്ക്

ക്രീയേറ്റ് എ സ്റ്റിക്കർ പാക്ക്

ഇനി സ്റ്റിക്കറുകൾ എങ്ങനെ ഉണ്ടാക്കാം എന്ന് ഈ 5 ഘട്ടങ്ങളിലായി പഠിക്കാം:

1. പ്ലെയ്സ്റ്റോറിൽ നിന്നും "സ്റ്റിക്കർ മേക്കർ ഫോർ വാട്ട്സ്ആപ്പ്" ഡൗൺലോഡ് ചെയ്യുക.

2. ആപ്പ് തുറന്ന് അതിൽ "ക്രീയേറ്റ് എ സ്റ്റിക്കർ പാക്ക്" എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

3. പാക്കിന്റെ പേരും ഉടമയുടെ പേരും ചേർക്കുക.

4. സ്റ്റിക്കർ പാക്ക് ഓപ്പൺ ചെയ്യുക, അതിൽ കാണുന്ന 'ട്രെയ്‌' ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഗാലറിയിൽ നിന്നും നിങ്ങൾക്ക് ചിത്രങ്ങൾ ചേർക്കാൻ കഴിയും. നിങ്ങൾക്ക് സ്റ്റിക്കറിൽ ചേർക്കാൻ ആവശ്യമായ ഭാഗം നോക്കി മുറിച്ചെടുക്കുക.

5. സ്റ്റിക്കർ സേവ് ചെയ്യുക, ഇത് പോലെ നിങ്ങൾക്ക് 30 ചിത്രങ്ങൾ ഒരു പാക്കിലോട്ട് ചേർക്കാൻ സാധിക്കും. പബ്ലിഷ് ചെയ്യുന്നതിനായി "പബ്ലിഷ് സ്റ്റിക്കർ പാക്ക്" ഓപ്ഷനിലെ പബ്ലിഷ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. സ്റിക്കർ പാക്കിൽ നിങ്ങളുടെ സ്റ്റിക്കർ സേവ് ചെയ്യപ്പെടും.

Most Read Articles
Best Mobiles in India

English summary
WhatsApp has rolled out 12 sticker packs for users but it also supports third-party stickers. This means that apart from the sticker packs offered by WhatsApp, you can download sticker packs from Play Store too.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more