Home
News

ഇപ്പോൾ വെറും 7900 രൂപ മാത്രം അടച്ച് ഗാലക്‌സി നോട്ട് 9 വാങ്ങാം!

By Gizbot Bureau

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഗാലക്‌സി നോട്ട് 9 (128 GB) എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. 7900 രൂപയാണ് ഡൗണ്‍ പേയ്‌മെന്റ്. ബാക്കി തുക മാസതവണകളായി അടച്ചാല്‍ മതിയാകും. ഇതിന് പുറമെ ആദായകരമായ പോസ്റ്റ് പെയ്ഡ് പ്ലാനുകളും നേടാന്‍ കഴിയും.

പ്രതിമാസം 100 GB ഹൈസ്പീഡ് ഡാറ്റ

പ്രതിമാസം 100 GB ഹൈസ്പീഡ് ഡാറ്റ

പ്രതിമാസം 100 GB ഹൈസ്പീഡ് ഡാറ്റ, പരിധികളില്ലാതെ കോളുകള്‍ ചെയ്യാനുള്ള അവസരം, ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം, എയര്‍ടെല്‍ ടിവി, Wynk മ്യൂസിക് എന്നിവയുടെ സൗജന്യ വരിക്കാരാവാന്‍ അവസരം എന്നിവയാണ് എയര്‍ടെല്‍ സ്റ്റോറില്‍ നിന്ന് ഗാലക്‌സി നോട്ട് 9 വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്രധാന സൗജന്യങ്ങള്‍.

എങ്ങനെ.. എന്നുമുതൽ?

എങ്ങനെ.. എന്നുമുതൽ?

2018 ഓഗസ്റ്റ് 11 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ എയര്‍ടെല്‍ സ്‌റ്റോറില്‍ പ്രീബുക്ക് ചെയ്യാം. ഓഗസ്റ്റ് 22 മുതല്‍ നോട്ട് 9 വിതരണം ചെയ്യും. എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി സാംസങ് ഗാലക്‌സി നോട്ട് 9 വില്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വാണി വെങ്കിടേഷ് പറഞ്ഞു. 'ഇതിലൂടെ വിപണിയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മികച്ച ബില്‍റ്റ്-ഇന്‍ പ്ലാനുകളും രാജ്യത്തെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്കും ഉപഭോക്താക്കള്‍ക്ക് മികച്ച ഗാലക്‌സി നോട്ട് 9 അനുഭവം പ്രദാനം ചെയ്യും.' അവര്‍ വ്യക്തമാക്കി.

നിങ്ങൾ ചെയ്യേണ്ടത്

നിങ്ങൾ ചെയ്യേണ്ടത്

മിഡ്‌നൈറ്റ് ബ്ലാക്ക് , ഓഷന്‍ ബ്ലൂ, മെറ്റാലിക് കോപ്പര്‍ എന്നീ നിറങ്ങളില്‍ സാംസങ് നോട്ട് 9 (128 GB) എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങാന്‍ കഴിയും. എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഗാലക്‌സി നോട്ട് 9 വാങ്ങുന്നത് എങ്ങനെയാണെന്ന് നോക്കാം:

www.airtel.in/online store-ല്‍ ലോഗിന്‍ ചെയ്ത് ഫോണുകളില്‍ നിന്ന് സാംസങ് ഗാലക്‌സി നോട്ട് 9 തിരഞ്ഞെടുക്കുക.

നിങ്ങള്‍ക്ക് വായ്പ ലഭിക്കുമോയെന്ന് പരിശോധിക്കുക. ഡൗണ്‍ പേയ്‌മെന്റ് ചെയ്യുക.

നിങ്ങളുടെ വിലാസത്തില്‍ ഫോണ്‍ എത്തിച്ചുതരും.

ഫോണ്‍ പ്രവര്‍ത്തസജ്ജമാക്കുമ്പോള്‍ തന്നെ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാന്‍ നിങ്ങള്‍ക്ക് ലഭിക്കും. സൂപ്പര്‍ഫാസ്റ്റ് ഡാറ്റയും പരിധികളില്ലാത്ത കോളുകളും പുത്തന്‍ സ്മാര്‍ട്ട്‌ഫോണില്‍ ആസ്വദിക്കുക.

ഗാലക്‌സി നോട്ട് 9ന് പുറമെ

ഗാലക്‌സി നോട്ട് 9ന് പുറമെ

സാംസങ് ഗാലക്‌സി നോട്ട് 9 കൂടിയായപ്പോള്‍ എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലഭിക്കുന്ന പ്രീമിയം സ്മാര്‍ട്ട് ഉപകരണങ്ങളുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. സാംസങ് ഗാലക്‌സി S9, സാംസങ് ഗാലക്‌സി S9+, സാംസങ് ഗാലക്‌സി S8, സാംസങ് ഗാലക്‌സി S8+, സാംസങ് ഗാലക്‌സി A8+, സാംസങ് ഗാലക്‌സി C9 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 8, ഐഫോണ്‍ 6, ഐഫോണ്‍ 6S, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X, ആപ്പിള്‍ വാച്ച്, ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ 2, ഗൂഗിള്‍ പിക്‌സല്‍ 2XL, നോക്കിയ 8 Sirocco, നോക്കിയ 7 പ്ലസ്, നോക്കിയ 6.1 എന്നിവയാണ് മറ്റ് ഉപകരണങ്ങള്‍.

പരിധികളില്ലാത്ത ഡിജിറ്റല്‍ അനുഭവം

പരിധികളില്ലാത്ത ഡിജിറ്റല്‍ അനുഭവം

പരിധികളില്ലാത്ത ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുന്നതിനായി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ക്ലിക്‌സ് കാപ്പിറ്റല്‍, സെയ്ന്‍സ് (Seynse) ടെക്‌നോളജീസ് എന്നിവയുമായി കൈകോര്‍ത്തിട്ടുണ്ട്. 4000 mAh ബാറ്ററി, ഒക്ടാകോര്‍ പ്രോസസ്സര്‍, 8MP മുന്‍ക്യാമറ, പിന്നില്‍ 12 MP ഇരട്ട ക്യാമറകള്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഇതില്‍ ഒന്ന് ഡ്യുവല്‍ അപെര്‍ച്ചറോട് കൂടിയതാണ്.

More from GizBot

Best Mobiles in India

English summary
Get Samsung Galaxy Note 9 from Airtel online store at a down payment of Rs. 7,900
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X